ETV Bharat / state

മീനച്ചിലാറ്റില്‍ കാണാതായ വിദ്യാർഥിനിയുടെ മൃതദേഹം കണ്ടെത്തി - meenchal river news

ശനിയാഴ്‌ച ചേര്‍പ്പുങ്കലിലെ കോളജില്‍ ഡിഗ്രി പരീക്ഷ എഴുതാന്‍ എത്തിയ കാഞ്ഞിരപ്പള്ളി പൊടിമറ്റം സ്വദേശിനിയായ അഞ്ജു ഷാജിയുടെ മൃതദേഹമാണ് കണ്ടെത്തിയത്.

kottayam  കോട്ടയം വിദ്യാർഥിനിയുടെ മൃതദേഹം കണ്ടെത്തി  കോട്ടയം കാണാതായ പെൺകുട്ടി വാർത്ത  കാഞ്ഞിരപ്പള്ളി മീനച്ചലാറ്റില്‍ കാണാതായ പെൺകുട്ടി  പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി  student death kanjirappally  meenchal river news  kerala student death news
മീനച്ചിലാറ്റില്‍ കാണാതായ വിദ്യാർഥിനിയുടെ മൃതദേഹം കണ്ടെത്തി
author img

By

Published : Jun 8, 2020, 12:24 PM IST

Updated : Jun 8, 2020, 3:27 PM IST

കോട്ടയം: ചേർപ്പുങ്കലിലെ മീനച്ചിലാറ്റില്‍ കാണാതായ വിദ്യാർഥിനിയുടെ മൃതദേഹം കണ്ടെത്തി. പാലത്തിന് 100 മീറ്ററോളം അകലെ നിന്നാണ് മൃതദേഹം കിട്ടിയത്. കാഞ്ഞിരപ്പള്ളി പൊടിമറ്റം സ്വദേശിനിയായ അഞ്ജു ഷാജിയാണ് മരിച്ചത്. ശനിയാഴ്‌ച ചേര്‍പ്പുങ്കലിലെ കോളജില്‍ ഡിഗ്രി പരീക്ഷ എഴുതാന്‍ എത്തിയതാണ് വിദ്യാർഥിനി. തുടർന്ന് ചേർപ്പുങ്കല്‍ പള്ളിക്ക് സമീപത്തെ പാലത്തില്‍ നിന്ന് ബാഗ് കണ്ടെടുത്തതോടെ പെൺകുട്ടി ആറ്റില്‍ ചാടിയെന്ന നിഗമനത്തില്‍ പൊലീസിന്‍റെ നേതൃത്വത്തില്‍ തെരച്ചില്‍ നടത്തുകയായിരുന്നു.

മീനച്ചിലാറ്റില്‍ കാണാതായ വിദ്യാർഥിനിയുടെ മൃതദേഹം കണ്ടെത്തി

കോപ്പിയടിച്ചെന്ന് ആരോപിച്ച് ചേർപ്പുങ്കല്‍ ഹോളി ക്രോസ് കോളജിലെ അധികൃതർ മകളെ മാനസികമായി പീഡിപ്പിച്ചുവെന്ന് മാതാപിതാക്കൾ ആരോപിച്ചു. പരീക്ഷ കഴിഞ്ഞ് കുട്ടി വീട്ടിലെത്താതെ ആയതോടെ മാതാപിതാക്കൾ കാഞ്ഞിരപ്പള്ളി പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കുട്ടിയുടെ ബാഗ് പാലത്തിൽ നിന്നും കണ്ടെത്തിയത്. ഹാൾ ടിക്കറ്റിന് പിന്നില്‍ പെൺകുട്ടി ഉത്തരമെഴുതി വച്ചത് കണ്ടെത്തിയെന്നാണ് കോളജ് അധികൃതരുടെ വാദം.

Last Updated : Jun 8, 2020, 3:27 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.