കോട്ടയം: പൊന്തന്‍പുഴയില്‍ തെരുവ് നായ ശല്യം രൂക്ഷം. വനമേഖലകളിലും പുഴയുടെ സമീപങ്ങളിലുമുള്ള മാലിന്യ കൂമ്പാരമാണ് നായ ശല്യം വര്‍ധിക്കാന്‍ കാരണമെന്ന പരാതിയുമായി നാട്ടുകാര്‍. പൊന്തൻ പുഴ മുതൽ പ്ലാച്ചേരി വരെയും, പ്ലാച്ചേരി മുതൽ മുക്കട വരെയുമുള്ള 2 കിലോമീറ്റര്‍ വനമേഖലകളിലാണ് മാലിന്യം കൂടുതലായി വലിച്ചെറിയുന്നത്.
മാംസവാശിഷ്‌ടങ്ങള്‍ ഉള്‍പ്പെടെയുള്ള മാലിന്യങ്ങളാണ് രാത്രി സമയങ്ങളില്‍ മേഖലയില്‍ നിക്ഷേപിക്കുന്നത്. വന മേഖലക്ക് സമീപം താമസിക്കുന്നവരും വ്യാപാര സ്ഥാപനങ്ങള്‍ നടത്തുന്നവരും നായ ശല്യത്തില്‍ പൊറുതി മുട്ടിയിരിക്കുകയാണ്. വനമേഖലക്ക് സമീപമുള്ള അംഗനവാടിയിലേക്ക് കുട്ടികളെ എത്തിക്കാന്‍ പോലും നാട്ടുകാര്‍ക്ക് ഭയമാണ്.
കടകളില്‍ പോയി അവശ്യവസ്‌തുക്കള്‍ വാങ്ങാന്‍ പോലും കഴിയുന്നില്ലെന്ന് നാട്ടുകാര്‍. രാത്രി സമയങ്ങളില്‍ മേഖലയില്‍ മാലിന്യം തള്ളുന്നവരെ കണ്ടെത്താന്‍ സിസിടിവി ക്യാമറകള്‍ സാഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
also read: വീട്ടില്‍ ഉറങ്ങിക്കിടന്ന 12കാരൻ ഉള്‍പ്പെടെ കോട്ടയത്ത് തെരുവുനായ കടിച്ചത് ഏഴ് പേരെ