ETV Bharat / state

കോട്ടയത്ത് ബൈക്ക് യാത്രക്കാരനെ തെരുവുനായ ആക്രമിച്ചു - പൊന്തൻപുഴ

മണിമല പൊന്തൻപുഴയിലാണ് ബൈക്കിൽ യാത്ര ചെയ്‌തിരുന്ന യുവാവിനെ തെരുവ് നായകൾ ആക്രമിച്ചത്.

stray dog attack  kottayam  kottayam latest news  തെരുവുനായ കടിച്ചു  ബൈക്ക് യാത്രക്കാരനെ  മണിമല  പൊന്തൻപുഴ  കോട്ടയം
കോട്ടയത്ത് ബൈക്ക് യാത്രക്കാരനെ തെരുവുനായ ആക്രമിച്ചു
author img

By

Published : Sep 20, 2022, 5:48 PM IST

കോട്ടയം: സംസ്ഥാനത്ത് തെരുവ് നായയുടെ ആക്രമണം രൂക്ഷം. കോട്ടയം മണിമല പൊന്തൻപുഴയിൽ ബൈക്കിൽ യാത്ര ചെയ്‌തിരുന്ന യുവാവിനെ തെരുവ് നായകൾ ആക്രമിച്ചു. മണിമല കരിമ്പനാക്കുളം പ്രാണംകയം ജെറീഷ് പി ജോസ് (35)നാണ് നായയുടെ കടിയേറ്റത്.

ജെറീഷ് പുലർച്ചെ ജോലിക്ക് പോകുമ്പോഴായിരുന്നു ആക്രമണം. ജെറീഷ് യാത്ര ചെയ്‌തിരുന്ന ബൈക്കിന് നേരെ നായകൾ ചാടി വീഴുകയായിരുന്നു. യുവാവ് ധരിച്ചിരുന്ന ജാക്കറ്റിലാണ് നായകൾ ആദ്യം കടിച്ചത്.

ആക്രമണമുണ്ടായതോടെ വാഹനത്തിന്‍റെ നിയന്ത്രണം നഷ്‌ടപ്പെട്ട് യുവാവ് റോഡിൽ വീഴുകയായിരുന്നു. ശബ്‌ദം കേട്ട് നാട്ടുകാർ ഓടിക്കൂടിയതോടെയാണ് നായകൾ ഓടി പോയത്. അപകടത്തിൽ പരിക്കേറ്റ ജെറീഷിനെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി.

Read more: കോട്ടയം പൊന്തന്‍പുഴയില്‍ തെരുവ് നായ ശല്യം; പരാതിയുമായി നാട്ടുകാര്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.