ETV Bharat / state

കോട്ടയത്ത് സ്‌കൂൾ കുട്ടികളടക്കം ആറുപേർക്ക് പേപ്പട്ടിയുടെ കടിയേറ്റു; വളര്‍ത്തുമൃഗങ്ങള്‍ക്കും പരിക്ക് - Stray dog attack kottayam

കടനാട് സെന്‍റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ അടക്കമാണ് പേവിഷബാധയുള്ള പട്ടിയുടെ ആക്രമണത്തിന് ഇരയായത്

Stray dog attack several injured kottayam kadanadu  ആറുപേർക്ക് പേപ്പട്ടിയുടെ കടിയേറ്റു  പേവിഷബാധയുള്ള പട്ടിയുടെ ആക്രമണത്തിന് ഇര  കടനാട്  കടനാട് സെന്‍റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി  പേപ്പട്ടിയുടെ കടിയേറ്റു  കോട്ടയം  Stray dog attack kottayam  kottayam kadanadu
കോട്ടയത്ത് സ്‌കൂൾ കുട്ടികളടക്കം ആറുപേർക്ക് പേപ്പട്ടിയുടെ കടിയേറ്റു; വളര്‍ത്തുമൃഗങ്ങള്‍ക്കും പരിക്കേറ്റു
author img

By

Published : Nov 21, 2022, 5:07 PM IST

Updated : Nov 21, 2022, 5:35 PM IST

കോട്ടയം: കടനാട്ടിൽ രണ്ട് സ്‌കൂൾ കുട്ടികളടക്കം ആറുപേർക്ക് പേപ്പട്ടിയുടെ കടിയേറ്റു. നാട്ടുകാരായ മറ്റ് ചിലർക്കും കടിയേറ്റതായി വിവരമുണ്ട്. വളർത്തുമൃഗങ്ങളെയും തെരുവുനായ കടിച്ചു. കടനാട് സെന്‍റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥികളായ അൽജിൻ, അർജുൻ എന്നിവർക്കാണ് പരിക്കേറ്റത്.

കോട്ടയത്ത് സ്‌കൂൾ കുട്ടികളടക്കം ആറുപേർക്ക് പേപ്പട്ടിയുടെ കടിയേറ്റു

ഇന്ന് രാവിലെ 8.30ന് സൈക്കിളിൽ സ്‌കൂളിലേക്ക് വരുമ്പോൾ പിന്തുടർന്നെത്തിയ പട്ടി ആക്രമിക്കുകയായിരുന്നു. ഇരുവരുടെയും കാലിലാണ് കടിയേറ്റത്. പുലർച്ചെ സ്‌കൂട്ടറിൽ പോവുകയായിരുന്ന കടനാട് സ്വദേശി ടോമിയേയും പിന്നാലെയെത്തി ആക്രമിച്ചു. പാലസ് ജങ്‌ഷന് സമീപം താമസിക്കുന്ന രാജേഷിനെ വീട്ടിൽ കയറി നായ കടിച്ചുമുറിവേല്‍പ്പിച്ചു. റോഡിലൂടെ നടന്നുപോവുകയായിരുന്ന പിഴക് സ്വദേശി തോമസ് വല്യാത്ത്, ടാപ്പിങ് തൊഴിലാളി തങ്കച്ചന്‍ എന്നിവരെയും നായ ആക്രമിച്ചു. ഇവര്‍ പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സ തേടി. പ്രദേശത്തെ വീട്ടിൽ പ്രസവിച്ചു കിടന്ന വളര്‍ത്തുനായയ്ക്കും പരിക്കേറ്റിട്ടുണ്ട്.

സംഭവ സ്ഥലം സന്ദര്‍ശിച്ച് മാണി സി കാപ്പന്‍: പഞ്ചായത്ത് പ്രസിഡന്‍റ് ഉഷ രാജു സ്ഥലത്തെത്തി അടിയന്തര നടപടികൾ സ്വീകരിച്ചു. സംഭവമറിഞ്ഞ് മാണി സി കാപ്പൻ എംഎൽഎ വിദ്യാർഥികളെ സന്ദർശിച്ചു. മേലുകാവ് പൊലീസും സ്ഥലത്തെത്തിയിരുന്നു. നിരവധി ആളുകളെയും വളർത്തുമൃഗങ്ങളെയും പേപ്പട്ടിയുടെ ആക്രമണത്തിന് ഇരയായതിനെ തുടര്‍ന്ന് ജനങ്ങൾ ആശങ്കയിലായതോടെ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് പിടിഎ പ്രസിഡന്‍റ് സിബി അഴകൻ പറമ്പിൽ, ഹെഡ് മാസ്റ്റർ സജി തോമസ് എന്നിവർ ആവശ്യപ്പെട്ടു.

Last Updated : Nov 21, 2022, 5:35 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.