ETV Bharat / state

വൈക്കത്ത് വീണ്ടും തെരുവുനായയുടെ ആക്രമണം: ആറു പേർക്ക് കടിയേറ്റു

വൈക്കം ചെമ്പിലാണ് തെരുവുനായയുടെ ആക്രമണം ഉണ്ടായത്. പേ വിഷബാധ സംശയിക്കുന്ന നായയെ ചത്തനിലയിൽ കണ്ടെത്തി.

തെരുവുനായയുടെ ആക്രമണം  വൈക്കത്ത് തെരുവുനായയുടെ ആക്രമണം  stray dog attack in Vaikam  DOG ATTACK RABIES  കോട്ടയം വാർത്തകൾ  കേരള വാർത്തകൾ  പേ വിഷബാധ  kottayam latest news  kerala latest news
വൈക്കത്ത് വീണ്ടും തെരുവുനായയുടെ ആക്രമണം: ആറു പേർക്ക് കടിയേറ്റു
author img

By

Published : Aug 21, 2022, 7:27 AM IST

കോട്ടയം: വൈക്കത്ത് വീണ്ടും തെരുവുനായയുടെ ആക്രമണം. വൈക്കം ചെമ്പ് പോസ്‌റ്റ് ഓഫിസിനു സമീപം 12, 13 വാർഡിലാണ് ശനിയാഴ്‌ച വൈകുന്നേരം നാലോടെ തെരുവുനായയുടെ ആക്രമണമുണ്ടായത്. ചെമ്പ് സ്വദേശികളായ ഗീതാലയം ഗിരീഷ്, വെള്ളാശേരി ഗോപി, വടക്കേടത്ത് വിശ്വൻ, ബ്ലാത്തിത്തറ സൗദാമിനി, അനന്തു എന്നിവരടക്കം ആറുപേർക്ക് കടിയേറ്റു.

വൈക്കം താലൂക്ക് ആശുപത്രിയിലെ ആംബുലൻസ് ഡ്രൈവർ കുറുപ്പൻ വീട്ടിൽ നവാസിനെ തെരുവുനായ ആക്രമിച്ചെങ്കിലും കടിയേൽക്കാതെ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. പേ വിഷബാധ സംശയിക്കുന്ന നായയെ പിന്നീട് രാത്രി വേമ്പനാട്ട് കായലോരത്ത് ചത്ത നിലയിൽ കണ്ടെത്തി. അക്രമാസക്തനായി പരക്കം പാഞ്ഞ നായ വഴിയോരത്തു കണ്ട മറ്റ് തെരുവുനായ്ക്കളേയും കടിച്ചതോടെ ജനം പരിഭാന്ത്രിയിലാണ്.

ALSO READ: വൈക്കം വെച്ചൂരിൽ വീണ്ടും പേപ്പട്ടി ആക്രമണം: രണ്ട് പേരെ കടിച്ച വളർത്തുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു

കഴിഞ്ഞ ദിവസം തലയോലപറമ്പിലും തെരുവുനായയുടെ ആക്രമണത്തിൽ നിരവധി പേർക്ക് കടിയേറ്റിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.