ETV Bharat / state

സംസ്ഥാന സ്‌പെഷ്യൽ സ്‌കൂൾ കലോത്സവത്തിന് വർണാഭമായ തുടക്കം; നൈപുണ്യവികസന കേന്ദ്രം തുടങ്ങുമെന്ന് മന്ത്രി - കോട്ടയം ഏറ്റവും പുതിയ വാര്‍ത്ത

ഇരുപത്തി മൂന്നാമത് സംസ്ഥാന സ്‌പെഷ്യൽ സ്‌കൂൾ കലോത്സവത്തിന് കോട്ടയം ബേക്കർ മെമ്മോറിയൽ എച്ച്.എസ് സ്‌കൂളിൽ വേദിയൊരുങ്ങി.

state special school kalolsavam  special school kalolsavam started  special school kalolsavam  school kalolsavam  latest news in kottayam latest news today  latest news  specila school students  സംസ്ഥാന സ്‌പെഷൽ സ്‌കൂൾ കലോത്സവത്തിന്  ഭിന്നശേഷി വിദ്യാർഥികൾക്കായി നൈപുണ്യവികസന കേന്ദ്രം  ഇരുപത്തി മൂന്നാമത് സ്‌പെഷൽ സ്‌കൂൾ കലോത്സവം  വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്‌തു  റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് മെന്‍റലി ചലഞ്ച്ഡിനെ  സർക്കാർ പ്രത്യേക പാക്കേജ്  കോട്ടയം ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
സംസ്ഥാന സ്‌പെഷൽ സ്‌കൂൾ കലോത്സവത്തിന് വർണാഭമായ തുടക്കം; ഭിന്നശേഷി വിദ്യാർഥികൾക്കായി നൈപുണ്യവികസന കേന്ദ്രം തുടങ്ങുമെന്ന് മന്ത്രി
author img

By

Published : Oct 20, 2022, 7:14 PM IST

Updated : Oct 21, 2022, 1:18 PM IST

കോട്ടയം: ഇരുപത്തി മൂന്നാമത് സംസ്ഥാന സ്‌പെഷ്യൽ സ്‌കൂൾ കലോത്സവത്തിന് കോട്ടയത്ത് വർണാഭമായ തുടക്കം. കോട്ടയം ബേക്കർ മെമ്മോറിയൽ എച്ച്.എസ് സ്‌കൂളിൽ പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പു മന്ത്രി വി ശിവൻകുട്ടി കലോത്സവം ഉദ്ഘാടനം ചെയ്‌തു. ഭിന്നശേഷി വിദ്യാർഥികളുടെ നൈപുണ്യവികസനത്തിനായി നൈപുണ്യ വികസന കേന്ദ്രം ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു.

സംസ്ഥാന സ്‌പെഷൽ സ്‌കൂൾ കലോത്സവത്തിന് വർണാഭമായ തുടക്കം; ഭിന്നശേഷി വിദ്യാർഥികൾക്കായി നൈപുണ്യവികസന കേന്ദ്രം തുടങ്ങുമെന്ന് മന്ത്രി

തിരുവനന്തപുരം പാങ്ങപ്പാറയിലെ സ്‌റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് മെന്‍റലി ചലഞ്ച്ഡിനെ ഇതിന്‍റെ അപ്പക്‌സ് സ്ഥാപനമാക്കി ഉയർത്തും. ഈ വർഷം 45 കോടിയുടെ പാക്കേജാണ് വകയിരുത്തിയിട്ടുള്ളത്. സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളും ഭിന്നശേഷി സൗഹൃദമാക്കണം. അതിനുള്ള കരുതൽ സർക്കാരിനുണ്ടെന്നും സ്‌കൂളുകളും ഇക്കാര്യത്തിൽ ശ്രദ്ധിക്കണമെന്നും ഭിന്നശേഷിക്കാർക്ക് ആരോഗ്യകരമായും അന്തസോടെയും ജീവിക്കാനും വരുമാനം നേടാനും അവകാശമുണ്ടെന്നും മന്ത്രി പറഞ്ഞു.

തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. സഹകരണ-സാംസ്‌കാരിക വകുപ്പു മന്ത്രി വി.എൻ. വാസവൻ മുഖ്യപ്രഭാഷണം നടത്തി.

ചടങ്ങില്‍ പങ്കെടുത്തവര്‍: തോമസ് ചാഴികാടൻ എം.പി വിശിഷ്‌ടാതിഥിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി, പൊതുവിദ്യാഭ്യാസ ഡയറക്‌ടർ കെ. ജീവൻബാബു, നഗരസഭാംഗങ്ങളായ സിൻസി പാറയിൽ, അഡ്വ. ഷീജ അനിൽ, സാബു മാത്യൂ, പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്‌ടർ എം.കെ. ഷൈൻ മോൻ, എസ്.ഐ.ഇ.ടി-സിമാറ്റ് ഡയറക്‌ടർ ബി. അബുരാജ്, ഹയർസെക്കൻഡറി മേഖല ഉപഡയറക്‌ടർ എം. സന്തോഷ് കുമാർ, വിദ്യാഭ്യാസ ഉപഡയറക്‌ടർ സുബിൻ പോൾ, സ്‌കൂൾ പ്രിൻസിപ്പൽ ഷിബു തോമസ്, വൊക്കേഷണൽ ഹയർസെക്കൻഡറി അസിസ്റ്റന്റ് ഡയറക്ടർ അനിൽ കുമാർ, ഫാ. അനീഷ് എം. ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു.

ഒക്‌ടോബർ 22 വരെ നടക്കുന്ന കലോത്സവത്തിൽ വിവിധ ജില്ലകളിൽനിന്നുള്ള യു.പി. മുതൽ ഹയർസെക്കൻഡറിതലം വരെയുള്ള 1600 ഭിന്നശേഷി വിദ്യാർഥികൾ ബേക്കർ മെമ്മോറിയൽ സ്‌കൂളിലെ എട്ടു വേദികളിലായി മാറ്റുരയ്ക്കും. ശ്രവണ, കാഴ്‌ച പരിമിതിയുള്ളവരും ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്നവരുമായ കുട്ടികളാണ് പങ്കെടുക്കുക. ശ്രവണ പരിമിതിയുള്ളവർക്ക് എട്ടു വ്യക്തിഗത ഇനങ്ങളിലും ഏഴു ഗ്രൂപ്പ് ഇനങ്ങളിലും കാഴ്‌ച പരിമിതിയുള്ളവർക്ക് അഞ്ചു വിഭാഗങ്ങളിലായി 16 വ്യക്തിഗത ഇനങ്ങളിലുമാണ് മത്സരം.

അരങ്ങേറിയ മത്സരയിനങ്ങള്‍: ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്നവർക്കായി ആറു വ്യക്തിഗത ഇനങ്ങളും മൂന്നു ഗ്രൂപ്പിനം മത്സരങ്ങളുമാണുള്ളത്. വിദ്യാർഥികൾക്ക് ഭക്ഷണവും താമസസൗകര്യവുമടക്കം ഏർപ്പെടുത്തിയാണ് കലോത്സവം സംഘടിപ്പിക്കുന്നത്. ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്നവർക്കുള്ള മോഹിനിയാട്ടം, നാടോടി നൃത്തം, സംഘനൃത്തം, ലളിതഗാനം, സംഘഗാനം, ദേശഭക്തി ഗാനം, ഉപകരണ സംഗീതം, ചിത്രരചന, പെൻസിൽ, ജലഛായം മത്സരങ്ങാളാണ് ഇന്ന്(ഒക്‌ടോബർ 20) നടന്നത്.

നാളെ (ഒക്‌ടോബർ 21) ശ്രവണ പരിമിതിയുള്ളവർക്കായുള്ള നാടോടിനൃത്തം, സംഘനൃത്തം, ഒപ്പന, മൈം, കാഴ്ച പരിമിതിയുള്ളവർക്കായുള്ള നാടോടിനൃത്തം, ദേശഭക്തിഗാനം, മിമിക്രി, കഥാപ്രസംഗം, മോണോ ആക്‌ട്, ലളിതഗാനം, പദ്യം ചൊല്ലൽ, ഉപകരണ സംഗീതം, ചിത്രരചന, കാർട്ടൂൺ, കഥാരചന, ശാസ്‌ത്രീയ സംഗീതം, മാപ്പിളപ്പാട്ട്, ബാന്റ് മേളം എന്നീ മത്സരങ്ങൾ നടക്കും. ഒക്‌ടോബർ 22ന് ശ്രവണ പരിമിതിയുള്ളവർക്കായുള്ള തിരുവാതിര, ചിത്രീകരണം, മോണോ ആക്‌ട്, ദേശീയഗാനം, പദ്യം ചൊല്ലൽ, കാഴ്ച പരിമിതിയുള്ളവർക്കുള്ള സംഘഗാനം, കഥാകഥനം, പ്രസംഗം മത്സരങ്ങൾ നടക്കും.

Last Updated : Oct 21, 2022, 1:18 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.