ETV Bharat / state

കോട്ടയത്ത് ക്വിന്‍റല്‍ കണക്കിന് പഴകിയ മത്സ്യം പിടികൂടി; മത്സ്യം പാകം ചെയ്‌ത് കഴിച്ചയാള്‍ക്ക് ഭക്ഷ്യ വിഷബാധ ഏറ്റതിനെ തുടര്‍ന്ന് നടപടി - തിരുവാര്‍പ്പ്

തിരുവാര്‍പ്പ് ഇല്ലിക്കല്‍ കവലയിലാണ് സംഭവം. 190 കിലോഗ്രാം പഴകിയ മത്സ്യമാണ് പ്രദേശത്തെ വ്യാപാര സ്ഥാപനത്തില്‍ നിന്ന് പിടികൂടിയത്.

190 കിലോ പഴകിയ മത്സ്യം പിടികൂടി നശിപ്പിച്ചു  Stale fish were caught  Stale fish were caught and destroyed  Stale fish were caught in Kottayam  പഴകിയ മത്സ്യം പിടികൂടി  ഭക്ഷ്യ വിഷബാധ  തിരുവാര്‍പ്പ്  തിരുവാര്‍പ്പ് ഇല്ലിക്കല്‍ കവല
Stale fish were caught
author img

By

Published : Jun 16, 2023, 2:00 PM IST

കോട്ടയം: തിരുവാർപ്പ് ഇല്ലിക്കൽ കവലയിലെ മത്സ്യ വ്യാപാര സ്ഥാപനത്തില്‍ നിന്ന് ക്വിന്‍റല്‍ കണക്കിന് പഴകിയ മത്സ്യം പിടികൂടി. ജെഎന്‍ ഫിഷറീസ് എന്ന സ്ഥാപനത്തില്‍ നിന്നാണ് 190 കിലോഗ്രാം പഴകിയ മത്സ്യം പിടികൂടിയത്. ഫുഡ് സേഫ്റ്റി വിഭാഗവും ഗ്രാമപ്പഞ്ചായത്ത് ആരോഗ്യ വിഭാഗവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് മത്സ്യം പിടികൂടിയത്.

കഴിഞ്ഞ ദിവസം ഇവിടെ നിന്നും മത്സ്യം വാങ്ങി പാകം ചെയ്‌ത് കഴിച്ച ചെങ്ങളം സ്വദേശിക്ക് ഭക്ഷ്യ വിഷബാധ ഉണ്ടായതാണ് അടിയന്തര പരിശോധനക്ക് കാരണം. വ്യാഴാഴ്‌ച (15.06.2023) ഉച്ചകഴിഞ്ഞ് ഫുഡ് സേഫ്റ്റി ഓഫിസർ നീതി, പഞ്ചായത്ത് സെക്രട്ടറി മുഷിൻ, ഫിഷറീസ് ഓഫിസർ പ്രേമോദാസ്, ഹെൽത്ത് ഇൻസ്പെക്‌ടർ കാളിദാസ് എന്നിവർ ചേർന്ന് നടത്തിയ പരിശോധനയിലാണ് പഴകിയ മത്സ്യം കണ്ടെത്തിയത്. മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു. കട ഉടമയുടെ പേരിൽ ഫുഡ് സേഫ്റ്റി കമ്മിഷണർക്ക് റിപ്പോർട്ട് സമർപ്പിച്ച് നിയമ നടപടികൾ സ്വീകരിച്ചു.

നേരത്തെ ജൂണ്‍ രണ്ടിന് നെടുമങ്ങാട് ടൗണ്‍ മാര്‍ക്കറ്റില്‍ നിന്നും പഴകിയ മത്സ്യം പിടികൂടിയിരുന്നു. തമിഴ്‌നാട്ടില്‍ നിന്നെത്തിച്ച രണ്ട് ടണ്‍ പഴകിയ മത്സ്യമാണ് പിടിച്ചെടുത്തത്. നെടുമങ്ങാട് നഗരസഭ ഹെൽത്ത് സ്ക്വാഡും ഫുഡ് സേഫ്റ്റി അതോറിറ്റിയും സംയുക്തമായി നടത്തിയ പരിശോധനയിലായിരുന്നു പഴകിയ മത്സ്യം കണ്ടെത്തിയത്. പിന്നാലെ മത്സ്യവുമായി മാര്‍ക്കറ്റിലെത്തിയ 15 കണ്ടെയ്‌നറുകളും അവയിലെ ഡ്രൈവര്‍മാരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

നെടുമങ്ങാടും പരിസര പ്രദേശങ്ങളിലും പഴകിയ മത്സ്യമെത്തിച്ച് വില്‍പ്പന നടക്കുന്നുണ്ടെന്ന് പൊതുജനങ്ങളില്‍ നിന്ന് ലഭിച്ച പരാതിയെ തുടര്‍ന്നാണ് സംഘം പരിശോധനയ്‌ക്ക് എത്തിയത്. പിടിച്ചെടുത്ത മത്സ്യം ഫുഡ്‌ സേഫ്റ്റി അതോറിറ്റിയുടെ മൊബൈൽ ലാബില്‍ പരിശോധനയ്‌ക്ക് വിധേയമാക്കിയപ്പോഴാണ് പഴകിയതാണെന്നും ഭക്ഷ്യയോഗ്യമല്ലെന്നും കണ്ടെത്തിയത്. തുടര്‍ന്ന് വാഹനങ്ങള്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

നെടുമങ്ങാട് നഗരസഭ ഹെൽത്ത് സൂപ്പർവൈസറുടെയും നെടുമങ്ങാട് ഫുഡ് സേഫ്റ്റി ഓഫിസറുടെയും നേതൃത്വത്തിലായിരുന്നു പരിശോധന. തമിഴ്‌നാട്ടില്‍ നിന്നെത്തിച്ച മത്സ്യം കുറഞ്ഞ വിലയില്‍ വിറ്റഴിക്കുകയായിരുന്നു സംഘത്തിന്‍റെ ലക്ഷ്യം. ഇത്തരം സംഭവങ്ങള്‍ പൂര്‍ണമായും നിരോധിക്കുമെന്നും പരിശോധനകള്‍ വരും ദിവസങ്ങളില്‍ കര്‍ശനമാക്കുമെന്നും നഗരസഭ സെക്രട്ടറി അറിയിച്ചു.

Also Read: നെടുമങ്ങാട് മാര്‍ക്കറ്റില്‍ രണ്ട് ടണ്‍ പഴകിയ മത്സ്യം പിടികൂടി; 15 കണ്ടെയ്‌നറുകളും ഡ്രൈവര്‍മാരും കസ്റ്റഡിയില്‍

ഫെബ്രുവരിയില്‍ കോട്ടയം ഏറ്റുമാനൂര്‍ വലിയകുളത്ത് പഴകിയ മീനുമായി എത്തിയ ലോറി പിടികൂടുകയുണ്ടായി. തമിഴ്‌നാട് രജിസ്‌ട്രേഷനുള്ള ലോറിയിൽ നിന്ന് ദുർഗന്ധം വമിക്കുന്ന മത്സ്യമാണ് പിടികൂടിയത്. നഗരസഭയുടെ ആരോഗ്യ വിഭാഗത്തിന്‍റെ നേതൃത്വത്തിലായിരുന്നു നടപടി. ഏറ്റുമാനൂരിലെ പ്രാദേശിക മത്സ്യ മാർക്കറ്റുകളിൽ വിൽപ്പനയ്‌ക്കായി എത്തിച്ച മത്സ്യമായിരുന്നു ലോറിയില്‍ ഉണ്ടായിരുന്നത്.

ലോറിക്കുള്ളിൽ നിന്ന് അസഹ്യമായ ദുർഗന്ധം വന്നതിനെ തുടർന്ന് നാട്ടുകാർ ആണ് നഗരസഭ ആരോഗ്യ വിഭാഗത്തിനെ വിവരം അറിയിച്ചത്. പിന്നാലെയാണ് അധികൃതര്‍ പരിശോധനയ്‌ക്ക് എത്തിയത്. പരിശോധനയില്‍ കിലോ കണക്കിന് പഴകിയ മത്സ്യം ലോറിയിൽ നിന്ന് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

Also Read: കിലോ കണക്കിന് ചീഞ്ഞ മത്സ്യം; ലോറി പിടികൂടി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.