ETV Bharat / state

റോഡരികില്‍ പഴകിയ മത്സ്യം തള്ളി

author img

By

Published : Oct 24, 2020, 5:14 PM IST

75 കിലോയോളം മീനാണ് റോഡരികിൽ തള്ളിയത്

spoiled fish thrown roadside  കോട്ടയം  പഴകിയ മല്‍സ്യം തള്ളി  പൂഞ്ഞാര്‍- എരുമേലി ഹൈവേയില്‍  റോഡിലാണ് മല്‍സ്യം തള്ളിയത്
റോഡരികില്‍ പഴകിയ മല്‍സ്യം തള്ളി

കോട്ടയം: രാത്രിയിർ റോഡരികില്‍ വന്‍തോതില്‍ പഴകിയ മല്‍സ്യം തള്ളി സാമൂഹ്യവിരുദ്ധരുടെ ദ്രോഹം. ഇന്നലെ രാത്രിയിലാണ് പൂഞ്ഞാര്‍- എരുമേലി ഹൈവേയില്‍ മലയിഞ്ചിപ്പാറ -നെടുമല ഭാഗത്ത് കുഴുമ്പള്ളി റോഡിന്‍റെ സൈഡിലാണ് മാലിന്യം തള്ളിയത്. 75 കിലോയോളം മീനാണ് റോഡരികിൽ നാട്ടുകാര്‍ കണ്ടെത്തിയത്. പരിസരത്ത് ദുര്‍ഗന്ധം പടര്‍ന്നതിനെ തുടര്‍ന്നാണ് ആളുകള്‍ അന്വേഷണം നടത്തിയത്. പ്രധാന റോഡില്‍ നിന്നും 50 മീറ്റര്‍ മാറി അധികം ആള്‍പ്പെരുമാറ്റമില്ലാത്ത റോഡിലാണ് മല്‍സ്യം തള്ളിയത്. നേരത്തെ സ്ഥലം കണ്ടെത്തിവച്ച ശേഷം രാത്രിയുടെ മറവില്‍ മാലിന്യം നിക്ഷേപിച്ചെന്നാണ് നിഗമനം. നാട്ടുകാര്‍ പോലീസിലും ആരോഗ്യവകുപ്പിലും വിവരം അറിയിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.