ETV Bharat / state

നവരാത്രി നിറവില്‍ പനച്ചിക്കാട്; ദക്ഷിണ മൂകാംബികയിൽ സംഗീതാർച്ചനയ്‌ക്ക് തുടക്കം - Panachikkadu Navaratri Celebrations

author img

By ETV Bharat Kerala Team

Published : 2 hours ago

ദക്ഷിണ മൂകാംബികയിൽ ഇനി നവരാത്രി നാളുകൾ. പനച്ചിക്കാട് ക്ഷേത്രത്തില്‍ കലോപാസകരുടെ സംഗീതാർച്ചനയ്‌ക്ക് തുടക്കം. കലാമണ്ഡപത്തിൽ രാപ്പകൽ ഭേദമെന്യേ കലാപരിപാടികൾ അരങ്ങേറും.

പനച്ചിക്കാട് ദക്ഷിണ മൂകാംബിക  Panachikkadu Dakshina Mookambika  പനച്ചിക്കാട് നവരാത്രി  പനച്ചിക്കാട് വിജയദശമി
കലാപരിപാടികളുടെ ഉദ്ഘാടന ചടങ്ങ് (ETV Bharat)

കോട്ടയം: പനച്ചിക്കാട് ദക്ഷിണ മൂകാംബികയിൽ നവരാത്രി മഹോത്സവത്തിന് തുടക്കമായി. കലാമണ്ഡപത്തിൽ കലോപാസകരുടെ സംഗീതാർച്ചനയോടെയാണ് പരിപാടികൾ ആരംഭിച്ചത്. കലാപരിപാടികളുടെ ഉദ്ഘാടനം ടോപ്‌ സിങ്ങർ ഫെയിം നിവേദിത എസ് തിരുവഞ്ചൂർ നിർവഹിച്ചു. ഇന്ന് ദേശീയ സംഗീത നൃത്തോത്സവത്തിന് തുടക്കമാകും. ചലച്ചിത്രതാരം ജയകൃഷ്‌ണനും, തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയും ചേർന്ന് സംഗീത നൃത്തോത്സവം ഉദ്ഘാടനം ചെയ്യും.

നവരാത്രി ആഘോഷത്തോടനുബന്ധിച്ച് കലാമണ്ഡപത്തിൽ രാപ്പകൽ ഭേദമെന്യേ വിവിധ കലാപരിപാടികൾ അരങ്ങേറും. ക്ഷേത്രത്തിൽ എത്തുന്നവർക്കെല്ലാം തിരക്കില്ലാതെ പരിപാടി അവതരിപ്പിക്കാനും ആസ്വദിക്കാനുമുള്ള ക്രമീകരണം ഒരുക്കിയിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു.

ദക്ഷിണ മൂകാംബികയിൽ സംഗീതാർച്ചനയ്‌ക്ക് തുടക്കം (ETV Bharat)

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

അഞ്ചിന് ഉച്ചയ്ക്ക് 12ന് സാരസ്വതം സ്‌കോളർഷിപ്പ് വിതരണവും കച്‌ഛപി പുരസ്‌കാര സർപ്പണവും തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എംഎൽഎ നിർവഹിക്കും. മൃദംഗ വിദ്വാൻമാരായ പെരുന്ന ജി ഹരികുമാർ, കോട്ടയം ടി എസ് അജിത് എന്നിവർക്കാണ് ഇക്കുറി കച്‌ഛപി പുരസ്‌കാരം. 9ന് വൈകിട്ട് 6.40 ന് കലാമണ്ഡലം പള്ളം മാധവൻ അനുസ്‌മരണാർത്ഥം ഏർപ്പെടുത്തിയ സംഗീത സരസ്വതി പുരസ്‌കാരം കഥകളി സംഗീതജ്ഞൻ കലാമണ്ഡലം പത്തിയൂർ ശങ്കരൻകുട്ടിക്ക് സമ്മാനിക്കും.

ഒക്‌ടോബർ 10 നാണ് പൂജ വെയ്‌പ്പ്. പൂജവെയ്പ്പിന് മുൻപ് ഗ്രന്ഥമെഴുന്നളിപ്പ് നടക്കും. 12 ന് മഹാനവമി ദർശനം. 13 നാണ് വിജയദശമി. വെളുപ്പിന് 4 മണിക്ക് പൂജയെടുപ്പ് നടക്കും. തുടർന്ന് വിദ്യാരംഭവും നടക്കും.

Also Read: പുസ്‌തകം വച്ച് പൂജയെടുപ്പിന് 3 നാൾ: ഇത്തവണ നവരാത്രിക്ക് ദൈര്‍ഘ്യമേറും; കാരണം ഇത്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.