കംബോഡിയ: തൊഴിൽ തട്ടിപ്പുകളിൽ അകപ്പെട്ട് കംബോഡിയയില്‍ കുടുങ്ങിക്കിടന്ന ഭാരതീയരെ തിരികെയെത്തിച്ച് ഇന്ത്യൻ എംബസി. കംബോഡിയൻ ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച് ഇന്ത്യൻ എംബസി നടത്തിയ ഇടപെടലിലൂടെ ആണ് ഇവരെ നാട്ടിലെത്തിക്കാനായത്. നിരവധി മലയാളികളുൾപ്പെടെ ആയിരക്കണക്കിന് പേരാണ് ഇവിടെ സൈബർ അടിമകളായി കുടുങ്ങിക്കിടക്കുന്നത്.
സെപ്റ്റംബർ 22 ന് ഇത്തരത്തിൽ തൊഴിൽ തട്ടിപ്പിൽ കുടുങ്ങിക്കിടന്നിരുന്ന 67 ഇന്ത്യൻ പൗരന്മാരെ എംബസിയുടെ മാർഗനിർദേശത്തെത്തുടർന്ന് കംബോഡിയൻ പൊലീസ് രക്ഷപ്പെടുത്തിയിരുന്നു. ഇതിൽ 30 പേരെ സെപ്റ്റംബറിൽ തന്നെ ഇന്ത്യയിലേക്ക് തിരിച്ചയച്ചു. ഒക്‌ടോബർ 1 ന് തിരിച്ചയച്ച 24 പേർ കഴിഞ്ഞ ദിവസം നാട്ടിലെത്തി. ബാക്കിയുള്ള 28 പേർ കുറച്ചുദിവസത്തിനകം തന്നെ നാട്ടിലെത്തുമെന്ന് എംബസി അറിയിച്ചു.
#Press Release@indembcam, in collaboration with @MOICambodia, has successfully rescued and repatriated Indian nationals trapped in fraudulent job scams!
— India in Cambodia (@indembcam) October 2, 2024
🔍Caution: Job seekers, beware of fake agents!
Need help? 📞 +85592881676 or cons.phnompenh@mea.gov.in@JaideepMazumder pic.twitter.com/Mt5gsYU2rH
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
വ്യാജ ഏജൻ്റുമാരെ സൂക്ഷിക്കാൻ എംബസി ഉദ്യോഗാർത്ഥികൾക്ക് മുന്നറിയിപ്പ് നൽകി. സംശയാസ്‌പദമായ ഏജൻ്റുമാർ വഴിയും സോഷ്യൽ മീഡിയ പരസ്യങ്ങളിലൂടെയും കംബോഡിയയിലും മറ്റ് തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലും തൊഴിൽ അവസരങ്ങൾ ഏറ്റെടുക്കുന്നതിൽ അതീവ ജാഗ്രത പാലിക്കണമെന്ന് ഇന്ത്യൻ പൗരന്മാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. അടിയന്തിര ഘട്ടങ്ങളിൽ 85592686969 എന്ന നമ്പറിലോ cons.phnompenh@mea.gov.in, visa.phnompenh@mea.gov.in എന്നീ മെയിൽ ഐഡികള്‍ വഴിയോ തങ്ങളെ ബന്ധപ്പെടാവുന്നതാണെന്നും എംബസി അറിയിച്ചു.