ETV Bharat / state

വീണ് പരിക്കേറ്റതെന്ന് മകൻ ; അമ്മയെ കൊന്നതെന്ന് പൊലീസ് - മകൻ കൊന്നതെന്ന് പൊലീസ്

നെഞ്ചിലും മുഖത്തുമേറ്റ പരിക്കാണ് സതിയുടെ മരണകാരണമെന്ന് പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

kottayam  Son arrested for killing mother  KOTTAYAM LATEST NEWS  KOTTAYAM LOCAL NEWS  ചിങ്ങവനം  പനച്ചിക്കാട്  അമ്മയെ കൊലപ്പെടുത്തിയ മകൻ അറസ്‌റ്റിൽ  അമ്മയെ കൊലപ്പെടുത്തി  മകൻ കൊന്നതെന്ന് പൊലീസ്  mother murder case
വീണ് പരിക്കേറ്റതെന്ന് മകൻ; അന്വേഷണത്തിൽ മകൻ കൊന്നതെന്ന് പൊലീസ്
author img

By

Published : Dec 1, 2022, 9:33 PM IST

കോട്ടയം : വൃദ്ധയെ കൊലപ്പെടുത്തിയ മകൻ അറസ്‌റ്റിൽ. പനച്ചിക്കാട് പാതിയപ്പള്ള് കടവ് ഭാഗത്ത് തെക്കേകുറ്റ് വീട്ടിൽ കൊച്ചുകുഞ്ഞ് മകൻ ബിജുവാണ്(52) അറസ്‌റ്റിലായത്. ബിജുവിന്‍റെ അമ്മ സതി(80) യുടെ മരണത്തിൽ സംശയം തോന്നിയ ചിങ്ങവനം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം വെളിപ്പെട്ടത്.

സതി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ നവംബർ 23ന് മരണപ്പെടുകയായിരുന്നു. അമ്മയ്ക്ക് വീണ് പരിക്കേറ്റുവെന്നാണ് ബിജു ആശുപത്രിയില്‍ പറഞ്ഞിരുന്നത്. മൃതദേഹം വീട്ടില്‍ കൊണ്ടുവന്നപ്പോൾ പൊലീസിന് സംശയം തോന്നുകയും,തുടര്‍ന്ന് മൃതദേഹം മെഡിക്കൽ കോളജിൽ പോസ്‌റ്റ്‌മോർട്ടത്തിനായി അയയ്ക്കുകയുമായിരുന്നു.

നെഞ്ചിലും മുഖത്തും പറ്റിയ പരിക്കാണ് മരണ കാരണമെന്ന് പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചു. ഇതോടെ ചിങ്ങവനം പൊലീസ് കേസ് രജിസ്‌റ്റർ ചെയ്‌ത് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ജില്ല പൊലീസ് മേധാവി കെ കാർത്തിക്കിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ബന്ധുക്കളെ കേന്ദ്രീകരിച്ച് വിശദമായ അന്വേഷണമാണ് നടത്തിയത്. നവംബർ ഇരുപതിന് അമ്മയുമായി വഴക്കുണ്ടാക്കിയതിനെ തുടർന്ന് ബിജു അവരുടെ നെഞ്ചിലും മുഖത്തും ചവിട്ടുകയായിരുന്നുവെന്ന് കണ്ടെത്തി.

ബിജുവും സഹോദരിയും തമ്മിൽ കുടുംബപരമായ പ്രശ്‌നങ്ങൾ നിലനിന്നിരുന്നു. സഹോദരി അമ്മയെ ഇടയ്ക്കിടയ്ക്ക് കാണാൻ വരുന്നതിനെ ബിജു എതിർത്തിരുന്നു. നവംബർ 20ന് ഉച്ചയോടുകൂടി സഹോദരി അമ്മയെ കാണാൻ എത്തിയിരുന്നു.

ഇതിലുള്ള വിരോധത്തിൽ ബിജുവും അമ്മയും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായി. ഇതിനിടെ അമ്മയെ മർദ്ദിക്കുകയും നെഞ്ചിലും, മുഖത്തും ചവിട്ടുകയുമായിരുന്നുവെന്ന് ബിജു പൊലീസിനോട് പറഞ്ഞു. ചിങ്ങവനം സ്‌റ്റേഷൻ എസ്.എച്ച്. ജിജു ടി ആർ, എസ്.ഐ സുദീപ്, സി.പി.ഒമാരായ സതീഷ് എസ്, സലമോൻ, മണികണ്‌ഠൻ എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.