ETV Bharat / state

മുഖ്യമന്ത്രിയുടെ വിശിഷ്‌ട സേവ മെഡല്‍ ഏറ്റുവാങ്ങി ആറ് പൊലീസ് ഉദ്യോഗസ്ഥർ

author img

By

Published : Nov 2, 2022, 9:24 AM IST

കേരള പൊലീസിന്‍റെ 67-ാമത് രൂപീകരണ ദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിലാണ് വിശിഷ്‌ട സേവനത്തിനുള്ള പൊലീസ് മെഡല്‍ മുഖ്യമന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങിയത്.

six officers honored with police medal  police medal of chief minister  six police officers awarded police medal  police medal  chief minister police medal  police medal award  വിശിഷ്‌ട സേവാ മെഡല്‍  മുഖ്യമന്ത്രിയുടെ വിശിഷ്‌ട സേവാ മെഡല്‍  വിശിഷ്‌ട സേവാ മെഡല്‍ ഏറ്റുവാങ്ങി ആറ് ഉദ്യോഗസ്ഥർ  പൊലീസ് ഉദ്യോഗസ്ഥർ വിശിഷ്‌ട സേവാ മെഡല്‍  കേരള പൊലീസ്  വിശിഷ്‌ട സേവനത്തിനുള്ള പൊലീസ് മെഡല്‍  പൊലീസ് മെഡൽ  കോട്ടയം പൊലീസ് മെഡൽ  എസ്എപി ഗ്രൗണ്ട്  കോട്ടയം ജില്ലാ പൊലീസ് മേധാവി കെ കാർത്തിക്  മാനസ വധക്കേസ് അന്വേഷണ ഉദ്യോഗസ്ഥൻ  മുഖ്യമന്ത്രിയിൽ നിന്ന് പൊലീസ് മെഡൽ
മുഖ്യമന്ത്രിയുടെ വിശിഷ്‌ട സേവാ മെഡല്‍ ഏറ്റുവാങ്ങി ആറ് പൊലീസ് ഉദ്യോഗസ്ഥർ

കോട്ടയം: ജില്ല പൊലീസ് മേധാവി ഉള്‍പ്പെടെ ആറ് പൊലീസ് ഉദ്യോഗസ്ഥർ മുഖ്യമന്ത്രിയുടെ വിശിഷ്‌ട സേവ മെഡല്‍ ഏറ്റുവാങ്ങി. കേരള പൊലീസിന്‍റെ 67-ാമത് രൂപീകരണ ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം എസ്എപി ഗ്രൗണ്ടില്‍ വച്ച് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രിയുടെ വിശിഷ്‌ട സേവനത്തിനുള്ള പൊലീസ് മെഡല്‍ കോട്ടയം ജില്ല പൊലീസ് മേധാവി കെ കാർത്തിക് ഉൾപ്പെടെ ആറ് പൊലീസ് ഉദ്യോഗസ്ഥർ മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്നും ഏറ്റുവാങ്ങി.

എറണാകുളം റൂറൽ എസ്‌പി ആയിരിക്കെ കേരളത്തെ പിടിച്ചുലച്ച മാനസ വധക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ ആയിരുന്നു കെ കാർത്തിക്. കൂടാതെ വിജിലന്‍സ് എസ്‌പി ആയിരിക്കെ മരടിലെ അനധികൃത ഫ്ലാറ്റ് നിർമാണം, പാലാരിവട്ടം മേൽപ്പാലം കേസ്, തൃശൂര്‍ എസ്‌പി ആയിരിക്കെ കലാഭവൻ മണിയുടെ മരണത്തിന്‍റെ അന്വേഷണ ചുമതലയും കാർത്തിക്കിനായിരുന്നു. ഈ കേസുകളിലെല്ലാം ശാസ്ത്രീയമായ അന്വേഷണം നടത്തി സമയബന്ധിതമായി റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്‌തിരുന്നു.

ജില്ല പൊലീസ് മേധാവിയെ കൂടാതെ റോജിമോൻ വി വി (എഎസ്ഐ ഗ്രേഡ് കടുത്തുരുത്തി പി എസ്), സിജി ബി (എഎസ്ഐ ഗ്രേഡ് വൈക്കം പി എസ്), ശ്രീജോവ് പി എസ് (എഎസ്ഐ ഗ്രേഡ് ജില്ല സ്പെഷ്യൽ ബ്രാഞ്ച് ), ഹാഷിക് എംഐ (സീനിയർ സിവിൽ പൊലീസ് ഓഫിസർ കോട്ടയം വെസ്റ്റ് പി എസ് ), പ്രതീഷ് രാജ് ( സീനിയർ സിവിൽ പൊലീസ് ഓഫിസർ കോട്ടയം ഈസ്റ്റ് പി എസ്)എന്നിവരും മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ ഏറ്റുവാങ്ങി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.