ETV Bharat / state

കോട്ടയത്ത് യുവതിയ്‌ക്ക് മുന്നില്‍ നഗ്നത പ്രദര്‍ശനം നടത്തിയ സംഭവം; പ്രതി പിടിയിൽ - showing nudity in front of woman accused arrested

ലൈംഗിക വൈകൃതം കാട്ടിയ പ്രതിയുടെ ദൃശ്യങ്ങൾ യുവതി മൊബൈലില്‍ പകർത്തിയിരുന്നു.

യുവതിയ്ക്ക് നേരെ നഗ്നതപ്രദര്‍ശനം നടത്തിയ പ്രതി  യുവതിയ്‌ക്ക് മുന്നില്‍ നഗ്നത പ്രദര്‍ശനം  പ്രതി പിടിയിൽ  നഗ്‌നനാ പ്രദര്‍ശനം നടത്തിയ കേസിലെ പ്രതി പിടിയിൽ  നഗ്‌നത പ്രദര്‍ശനം  നഗ്നത പ്രദർശനം  യുവതിയ്‌ക്ക് മുന്നില്‍ നഗ്നത പ്രദര്‍ശനം  പട്ടാപ്പകല്‍ നടുറോഡില്‍ നഗ്നത പ്രദര്‍ശനം  siby chacko  showing nakedness in front of a young woman  showing nudity in front of a young woman  nudity  arrested  arrest  sexual perversion  showing nudity in front of woman accused arrested  accused arrested
യുവതിയ്‌ക്ക് മുന്നില്‍ നഗ്നത പ്രദര്‍ശനം നടത്തിയ സംഭവം; പ്രതി പിടിയിൽ
author img

By

Published : Jul 3, 2023, 9:03 AM IST

കോട്ടയം: ചിങ്ങവനത്ത് പട്ടാപ്പകല്‍ നടുറോഡില്‍ യുവതിയ്‌ക്ക് മുന്നില്‍ നഗ്നത പ്രദര്‍ശനം നടത്തിയ കേസിലെ പ്രതി പിടിയിൽ. കോട്ടയം സ്വദേശിയായ സിബി ചാക്കോയെയാണ് ചിങ്ങവനം പൊലീസ് പിടികൂടിയത്. കഴിഞ്ഞ ഞായറാഴ്‌ചയാണ് കേസിനാസ്‌പദമായ സംഭവം നടന്നത്.

ഒറ്റയ്‌ക്ക് നടന്നുവരികയായിരുന്ന കോട്ടയം കോടിമത സ്വദേശിനിയായ വിദ്യാർഥിനിക്ക് നേരെ ഇയാൾ നഗ്നത പ്രദര്‍ശനം നടത്തുകയായിരുന്നു. ലൈംഗിക വൈകൃതം കാട്ടിയ പ്രതിയുടെ ദൃശ്യങ്ങൾ യുവതി മൊബൈലില്‍ പകർത്തിയിരുന്നു. പരുത്തുംപാറ ഭാഗത്തെ ഇടവഴിയിൽ വച്ച് അപരിചിതനായ യുവാവ് നഗ്നത പ്രദർശനം നടത്തിയതായാണ് യുവതിയുടെ പരാതി.

യുവതി ചിങ്ങവനം മൂലംകുളത്തെ ബന്ധു വീട്ടിലേക്ക് പോയപ്പോഴായിരുന്നു സംഭവം. പ്രതിയുടെ അസ്വാഭാവിക പെരുമാറ്റം കണ്ട പരാതിക്കാരി ഉടൻതന്നെ ദൃശ്യങ്ങൾ പകർത്തി. ദൃശ്യങ്ങൾ പകർത്തുന്നത് കണ്ടിട്ടും പ്രതി കുറ്റകൃത്യം തുടർന്നതായും പരാതിയില്‍ പറയുന്നു.

അതേസമയം പ്രതിയുടെ വാഹനത്തിന്‍റെ നമ്പർ പ്ലേറ്റ് മറച്ച നിലയിലായിരുന്നു. ചിങ്ങവനം പൊലീസിന്‍റെ നേതൃത്വത്തിൽ നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതിയെ ചങ്ങനാശേരിയിൽ നിന്ന് ഇന്നലെ (ജൂലൈ 02 ഞായർ) പിടികൂടുന്നത്.

കണ്ണൂരിൽ സ്വകാര്യ ബസിൽ നഗ്നത പ്രദർശനം; പ്രതി പിടിയിൽ: അടുത്തിടെയാണ് കണ്ണൂർ ചെറുപുഴയിൽ ബസിൽ നഗ്നത പ്രദർശനം നടത്തിയ പ്രതിയെ പൊലീസ് പിടികൂടിയത്. ചിറ്റാരിക്കൽ നല്ലോംപുഴ സ്വദേശി നിരപ്പിൽ ബിനുവിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഇയാളെ പൊലീസ് പിടികൂടുകയായിരുന്നു.

കഴിഞ്ഞ മാസം (ജൂൺ) 28ന് ചെറുപുഴ ബസ് സ്റ്റാൻഡിൽ വച്ചായിരുന്നു സംഭവം. ഇയാൾ നഗ്നത പ്രദർശനം നടത്തുന്ന വീഡിയോ ദൃക്‌സാക്ഷി ആയ പെൺകുട്ടി സോഷ്യൽ മീഡിയയിൽ പങ്ക് വച്ചിരുന്നു. മറ്റാരുമില്ലെന്ന് മനസിലാക്കിയാണ് പ്രതി ബസിൽ കയറിയതെന്നും പ്രതിയെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനാണ് താൻ ദൃശ്യങ്ങൾ പങ്കുവച്ചതെന്നുമാണ് യുവതി പറഞ്ഞത്.

ചെറുപുഴ - തളിപ്പറമ്പ് റൂട്ടിലോടുന്ന ബസ് അടുത്ത യാത്രയ്ക്ക് വേണ്ടി നിർത്തിയിട്ടപ്പോഴായിരുന്നു സംഭവം. ജീവനക്കാരും മറ്റും ഭക്ഷണം കഴിക്കാനായി പോയ സമയത്താണ് ഇയാള്‍ നഗ്നത പ്രദർശനം നടത്തിയത്. യുവതി മാത്രമാണ് ഈ സമയം ബസിലുണ്ടായിരുന്നത്. സംഭവത്തിൽ പെണ്‍കുട്ടി കേസ് നൽകിയിരുന്നില്ലെങ്കിലും പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.

കെഎസ്ആര്‍ടിസി ബസില്‍ യുവതിയോട് മോശം പെരുമാറ്റവും സ്വയംഭോഗവും: കെഎസ്ആര്‍ടിസി ബസില്‍ വച്ച് യുവതിക്ക് നേരെ നഗ്നത പ്രദര്‍ശനം നടത്തിയ യുവാവിനെ പൊലീസ് പിടികൂടി. കോഴിക്കോട് സ്വദേശി സവാദാണ് പിടിയിലായത്. തൃശൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കി‌ടെ അങ്കമാലിയില്‍ വച്ചായിരുന്നു കേസിനാസ്‌പദമായ സംഭവം.

അങ്കമാലിയില്‍ വച്ച് ബസില്‍ കയറിയ സവാദ് യുവതിയുടെ തൊട്ടടുത്ത സീറ്റിലിരിക്കുകയും തുടര്‍ന്ന് അവരെ സ്‌പര്‍ശിക്കുകയും സ്വയംഭോഗം ചെയ്യുകയുമായിരുന്നു. സംഭവത്തെ തുടര്‍ന്ന് യുവതി ബഹളംവച്ചതോടെ ബസിലെ കണ്ടക്‌ടര്‍ വിഷയത്തില്‍ ഇടപെട്ടു. പരാതി നല്‍കാന്‍ തയ്യാറാണെങ്കില്‍ പൊലീസില്‍ വിവരം അറിയിക്കാമെന്ന് യുവതിയോട് ബസ് ജീവനക്കാര്‍ അറിയിച്ചതോടെ പ്രതി ബസ് ജീവനക്കാരെ തള്ളിമാറ്റി ബസില്‍ നിന്നിറങ്ങിയോടി.

തുടര്‍ന്ന് തെരച്ചില്‍ നടത്തിയ ബസ് ജീവനക്കാര്‍ എയര്‍പോര്‍ട്ട് സിഗ്നലില്‍ വച്ച് ഇയാളെ പിടികൂടുകയും പൊലീസില്‍ ഏല്‍പ്പിക്കുകയുമായിരുന്നു. പ്രതിയുടെ ദൃശ്യങ്ങള്‍ ഉള്‍പ്പടെ പെണ്‍കുട്ടി സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.