ETV Bharat / state

എൻഎസ്‌എസിന്‍റെ സമദൂര നിലപാടുകൾ ശക്തിയുള്ളതാണ്, അതുകൊണ്ടാണ് നായർ സമുദായത്തെ അവഗണിക്കാൻ പറ്റാത്തത് : ശശി തരൂർ എം പി

author img

By

Published : Jan 2, 2023, 6:28 PM IST

മന്നത്തിന്‍റെ മൂല്യത്തെ ഉയർത്തിപ്പിടിച്ച നല്ലൊരു വ്യക്തിയാണ് എൻഎസ്‌എസ്‌ ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെന്ന് ശശി തരൂർ എം പി മന്നം ജയന്തി ഉദ്‌ഘാടന വേദിയിൽ പറഞ്ഞു

Tharoor Speech NSS  മന്നം ജയന്തി  ഡോ ശശി തരൂർ എം പി  ശശി തരൂർ  ഒരു നായർക്ക് മറ്റൊരു നായരെ അംഗീകരിക്കാൻ പ്രയാസമാണ്  sasi tharoor  കേരള വാർത്തകൾ  മലയാളം വാർത്തകൾ  എൻഎസ്‌എസ്‌ ജനറൽ സെക്രട്ടറി  ജി സുകുമാരൻ നായർ  mannam Jayanthi inauguration  NSS General Secretary  G Sukumaran Nair  kerala news  malayalam news
നായർ സമുദായത്തെ അവഗണിക്കാൻ പറ്റില്ല
മന്നം ജയന്തി ഉദ്‌ഘാടന വേദിയിൽ ശശി തരൂർ

കോട്ടയം: എൻഎസ്‌എസിന്‍റെ സമദൂര നിലപാടുകൾ ശക്തിയുള്ളതാണെന്ന് ഡോ. ശശി തരൂർ എം പി. അതുകൊണ്ടാണ് ഏത് സർക്കാർ വന്നാലും ഏതു പാർട്ടി ആയാലും നായർ സമുദായത്തെ അവഗണിക്കാൻ പറ്റാത്തതെന്നും തരൂർ പറഞ്ഞു. മന്നം ജയന്തി ഉദ്‌ഘാടന വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിൽ തൊഴിൽ ഇല്ലായ്‌മ 40 ശതമാനമാണ്. 9,000 മെഡിക്കൽ ബിരുദധാരികൾക്ക് പണിയില്ലാത്ത ഏക സംസ്ഥാനം കേരളമാണെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിനിടയിൽ എൻഎസ്‌എസ്‌ ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെയും ശശി തരൂർ പ്രശംസിച്ചു.

വിജയം കണ്ട എൻഎസ്‌എസ്‌ ജനറൽ സെക്രട്ടറിയാണ് ജി സുകുമാരൻ നായരെന്നും മന്നത്തിന്‍റെ മൂല്യത്തെ ഉയർത്തിപ്പിടിക്കുന്ന ആളാണെന്നും തരൂർ കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.