ETV Bharat / state

ഷാൻ വധക്കേസിലെ പ്രതി ജോമോൻ സി.പി.എം പ്രവർത്തകനാണെന്ന് വിഡി സതീശൻ - വിഡി സതീശൻ

ഷാനിന്‍റെ കുടുംബത്തെ സന്ദർശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജോമോന് ഇളവ് നൽകിയതിൽ സി.പി.എം നേതാക്കൾക്ക് പങ്കുണ്ട് എന്ന് സതീശൻ പറഞ്ഞു.

Shaan murder case  VD Satheesan on Shaan murder case  ഷാൻ വധക്കേസിലെ പ്രതി ജോമോൻ  വിഡി സതീശൻ
ഷാൻ വധക്കേസിലെ പ്രതി ജോമോൻ സി.പി.എം പ്രവർത്തകനാണെന്നു വിഡി സതീശൻ
author img

By

Published : Jan 20, 2022, 4:03 PM IST

കോട്ടയം: കോട്ടയത്ത് ഗുണ്ട സംഘം കൊലപ്പെടുത്തിയ ഷാൻ വധക്കേസിലെ പ്രതി ജോമോൻ സി.പി.എം പ്രവർത്തകനാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഷാനിന്‍റെ കുടുംബത്തെ സന്ദർശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജോമോന് ഇളവ് നൽകിയതിൽ സി.പി.എം നേതാക്കൾക്ക് പങ്കുണ്ട് എന്ന് സതീശൻ പറഞ്ഞു.

ഷാൻ വധക്കേസിലെ പ്രതി ജോമോൻ സി.പി.എം പ്രവർത്തകനാണെന്നു വിഡി സതീശൻ

പൊലീസ് റിപ്പോർട്ട് ഇല്ലാതെയാണോ ജോമോന് ഇളവ് കൊടുത്തത് എന്ന് അന്വേഷിക്കണം. സി.പി.എമ്മിന്റെ അനധികൃത ഇടപെടൽ പൊലീസിനെ നിർവീര്യമാക്കുന്നു. മുഖ്യമന്ത്രി എല്ലാം ഒറ്റപ്പെട്ട സംഭവം എന്ന് പറയുന്നു.

എല്ലാ ദിവസവും ഇങ്ങനെ ഒറ്റപ്പെട്ട സംഭവം ഉണ്ടാകുന്നു. ലഹരി മരുന്നിന്റെ കേന്ദ്രമായി കേരളം മാറുന്നു. കേരളം നാഥനില്ല കളരിയായി മാറി. കാപ്പ ഇളവുകളിൽ രാഷ്ട്രീയ സ്വാധീനം ഉണ്ടാകുന്നതായും വിഡി സതീശൻ ആരോപിച്ചു.

Also Read: ബലാത്സംഗ കേസ് : തിരുവനന്തപുരം വിമാനത്താവളം മുൻ ചീഫ് ഓപ്പറേറ്റർ മധുസൂദന റാവു അറസ്റ്റില്‍

'കൊവിഡ് നിയന്ത്രണങ്ങൾ സി.പി.എം കാറ്റിൽ പറത്തുന്നു'

സമ്മേളനങ്ങളിൽ പങ്കെടുത്ത സിപിഎം നേതാക്കൾ ക്വാറന്റൈനില്‍ പോകാതെ മറ്റു സമ്മേളങ്ങളിൽ പോകുന്നു. സി.പി.എം നേതാക്കൾ രോഗവാഹകർ ആകുന്നു. കോൺഗ്രസ് കൊവിഡ് മാർഗനിർദേശങ്ങൾ പാലിക്കും.

ആൾക്കൂട്ടതോടെ ഐ.എൻ.ടി.യു.സി തെരഞ്ഞെടുപ്പ് നടത്തിയാൽ നടപടി എടുക്കും. ആൾക്കൂട്ടം ഉള്ള എല്ലാ പരിപാടികളും കോൺഗ്രസ് മാറ്റിവെച്ചു വെന്നും സതീശൻ പറഞ്ഞു. രവീന്ദ്രൻ പട്ടയം റദ്ദാക്കണമെന്നാണ് കോൺഗ്രസിന്റെ അഭിപ്രായമെന്നും സതീശൻ കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.