ETV Bharat / state

യുവാവിനെ മര്‍ദിച്ച് പ്രായപൂര്‍ത്തിയാകാത്ത സഹോദരിക്ക് നേരെ ലൈംഗിക അതിക്രമം; രണ്ട് പേര്‍ അറസ്റ്റില്‍ - അക്രമത്തിന് കാരണം

അക്രമത്തിന് കാരണം യുവാക്കള്‍ തമ്മിലുണ്ടായിരുന്ന മുന്‍ വൈരാഗ്യം

യുവാവിന്റെ പ്രായപൂർത്തിയാകാത്ത സഹോദരിയെ കടന്നു പിടിക്കുകയും ചെയ്ത കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു  pocso case updates in Kottayam  ലൈംഗിക അതിക്രമം  കോട്ടയം വാര്‍ത്തകള്‍  കോട്ടയം ജില്ല വാര്‍ത്തകള്‍  കോട്ടയം പുതിയ വാര്‍ത്തകള്‍  kottaym news updates  kottayam news updtes  pocso case in kottayam  sexual harrasement in kottayam  Sexual harassement case in Kottayam
അറസ്റ്റിലായ അശ്വിൻ (20), ടോണി ഇ.ജോർജ് (24) എന്നിവര്‍
author img

By

Published : Oct 3, 2022, 9:45 AM IST

കോട്ടയം: പാറേവളവില്‍ യുവാവിനെ മര്‍ദിച്ച് പ്രായപൂര്‍ത്തിയാകാത്ത സഹോദരിയോട് ലൈംഗിക അതിക്രമം നടത്തിയ കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. അയര്‍ക്കുന്നം സ്വദേശികളായ അശ്വിൻ (20), ടോണി ഇ.ജോർജ് (24) എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെയാണ് (ഒക്‌ടോബര്‍ 2) സംഭവം.

ആക്രമണത്തിനിരയായ യുവാവും പ്രതികളും മുന്‍പ് സുഹൃത്തുക്കളായിരുന്നു. ഇവര്‍ തമ്മില്‍ മുന്‍പുണ്ടായ വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് വൈരാഗ്യം നിലനിന്നിരുന്നു. ഇതാണ് മര്‍ദനത്തിന് കാരണമായത്.

പാറേവളവില്‍ പെണ്‍കുട്ടിക്കൊപ്പം നില്‍ക്കുമ്പോഴാണ് യുവാക്കള്‍ മര്‍ദിച്ചത്. മര്‍ദനത്തെ തുടര്‍ന്ന് പെണ്‍കുട്ടി അയര്‍ക്കുന്നം പൊലീസില്‍ പരാതി നല്‍കി. പ്രതിയായ അശ്വിനെതിരെ അയർക്കുന്നം, കോട്ടയം ഈസ്റ്റ്, പാല എന്നിവിടങ്ങളിലെ പൊലീസ് സ്റ്റേഷനുകളില്‍ മോഷണ കേസ് ഉള്‍പ്പെടെ നിരവധി പരാതികളുണ്ട്. അതേസമയം ടോണിക്കെതിരെ അയര്‍ക്കുന്നം പൊലീസ് സ്റ്റേഷനില്‍ അടിപിടി കേസും നിലവിലുണ്ട്.

അയർക്കുന്നം സ്റ്റേഷനിലെ എസ്.എച്ച്.ഒ മധു.ആർ, എസ്.ഐ എജിസൺ, സി.പി.ഒമാരായ അനൂപ്, ഗിരീഷ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്‌തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.