കോട്ടയം: പന്നിമറ്റത്തിനു സമീപം തടിമില്ലിൽ സെക്യൂരിറ്റി ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. നീലിമംഗലം സ്വദേശി രമേശൻ (49) ആണ് മരിച്ചത്. അസ്വഭാവിക മരണത്തിന് ചിങ്ങവനം പൊലീസ് കേസെടുത്തു.
ശാരീരിക അവശതകളുള്ള വ്യക്തിയായിരുന്നു രമേശനെന്നും പ്രാഥമിക പരിശോധനയിൽ ദുരൂഹതയില്ലെന്നും പൊലീസ് വ്യക്തമാക്കി.