ETV Bharat / state

തേവരുപാറ മാലിന്യ പ്ലാന്‍റിനെതിരെ എസ്‌ഡിപിഐ പ്രക്ഷോഭത്തിലേക്ക് - sdpi

മാലിന്യ പ്ലാന്‍റ് ശരിയായ രീതിയില്‍ പ്രവര്‍ത്തനക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് എസ്‌ഡിപിഐ പ്രവര്‍ത്തകര്‍ ഈരാറ്റുപേട്ട നഗരസഭാ സെക്രട്ടറിക്ക് നിവേദനം നല്‍കി

തേവരുപാറ മാലിന്യ പ്ലാന്‍റിനെതിരെ എസ്‌ഡിപിഐ
author img

By

Published : Jul 23, 2019, 2:45 PM IST

കോട്ടയം: തേവരുപാറ മാലിന്യ പ്ലാന്‍റിനെതിരെ പ്രക്ഷോഭത്തിലേക്ക് നീങ്ങാന്‍ എസ്‌ഡിപിഐ. ഈരാറ്റുപേട്ടയിലെയും പരിസരപ്രദേശങ്ങളിലെയും ആര്യോഗ്യപ്രശ്‌നങ്ങളുടെ പ്രധാന കാരണം മാലിന്യ പ്ലാന്‍റില്‍ നിന്ന് പുറന്തള്ളുന്ന മലിനജലമാണെന്നും ഈ സാഹചര്യത്തില്‍ നാടിനെ മാരകരോഗങ്ങളില്‍ നിന്നും രക്ഷിക്കുക, മീനച്ചിലാറിനെ വീണ്ടെടുക്കുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി പ്രക്ഷോഭത്തിലേക്ക് നീങ്ങുമെന്നും എസ്‌ഡിപിഐ പ്രവര്‍ത്തകര്‍ അറിയിച്ചു.

മാലിന്യ പ്ലാന്‍റ് ശരിയായ രീതിയില്‍ പ്രവര്‍ത്തനക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് എസ്‌ഡിപിഐ മുനിസിപ്പല്‍ കമ്മിറ്റി സെക്രട്ടറി ഹിലാല്‍ വെള്ളുപ്പറമ്പിലിന്‍റെ നേതൃത്വത്തിൽ ഈരാറ്റുപേട്ട നഗരസഭാ സെക്രട്ടറിക്ക് നിവേദനം നല്‍കി. പ്രക്ഷോഭത്തിന്‍റെ ഭാഗമായി മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജൂലൈ 25 ന് വൈകിട്ട് 5 മണിക്ക് ഈരാറ്റുപേട്ട സെന്‍ട്രല്‍ ജംഗ്ഷനില്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Intro:Body:

ഈരാറ്റുപേട്ടയിലും പരിസര പ്രദേശങ്ങളിലും വ്യാപിച്ചുകൊണ്ടിരിക്കുന്ന ആര്യോഗ്യപ്രശ്‌നങ്ങളുടെ പ്രധാന കാരണം തേവരുപാറ മാലിന്യ പ്ലാന്‍റില്‍ നിന്ന് പുറംതള്ളപ്പെടുന്ന മലിനജലത്തില്‍ നിന്നാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നതായും ഈ സാഹചര്യത്തില്‍ നാടിനെ മാരക രോഗങ്ങളില്‍ നിന്നും രക്ഷിക്കുക, മീനച്ചിലാറിനെ വീണ്ടെടുക്കുക തുടങ്ങിയ മുദ്രാവക്യങ്ങള്‍ ഉയര്‍ത്തി പ്രക്ഷോഭത്തിലേക്ക് നീങ്ങുമെന്നും എസ്ഡിപിഐ. മാലിന്യപ്ലാന്‍റ് ഉടന്‍ പ്രവര്‍ത്തനക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് എസ്ഡിപിഐ മുന്‍സിപ്പല്‍ കമ്മിറ്റി സെക്രട്ടറി ഹിലാല്‍ വെള്ളുപ്പറമ്പിലിന്‍റെ നേത്യതത്തിൽ ഈരാറ്റുപേട്ട നഗരസഭ സെക്രട്ടറിയ്ക്ക് നിവേദനം നല്‍കി.
പൂഞ്ഞാര്‍ മണ്ഡലം സെക്രട്ടറി കെ.ഇ.റഷീദ്, മുന്‍സിപ്പില്‍ കമ്മിറ്റി അംഗങ്ങളായ ആരിഫ് കടുവാമുഴി, സബീര്‍ കുറുവനാല്‍, കരയ്ക്കാട് ബ്രാഞ്ച് സെക്രട്ടറി അബ്ദുല്‍ ഖാദര്‍, നഗരസഭ കൗണ്‍സിലര്‍ ഇസ്മായില്‍ കിഴേടം, തീക്കോയി പഞ്ചായത്ത് മെമ്പര്‍ പരിക്കൊച്ച് എന്നിവര്‍ നിവേദന സംഘത്തിലുണ്ടായിരുന്നു. പ്രക്ഷോഭത്തിന്‍റെ ഭാഗമായി മുന്‍സിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജൂലൈ 25 ന് വൈകുന്നേരം 5 മണിക്ക് ഈരാറ്റുപേട്ട സെട്രല്‍ ജംഗ്ഷനില്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.