ETV Bharat / state

കോട്ടയത്തെ കൊവിഡ് പ്രാഥമിക ചികിത്സ കേന്ദ്രങ്ങൾക്കായി 1.22 കോടി - Rs 1.22 crore sanctioned covid Primary Health Center news

കൊവിഡ് പ്രാഥമിക ചികിത്സ കേന്ദ്രങ്ങളുടെ പ്രവർത്തനങ്ങൾക്കായി മുനിസിപ്പാലിറ്റികൾക്കും ബ്ലോക്കുകൾക്കും അഞ്ച് ലക്ഷം രൂപ വീതവും ഗ്രാമ പഞ്ചായത്തുകൾക്ക് മൂന്ന് ലക്ഷം രൂപ വീതവും അനുവദിച്ചു.

1
1
author img

By

Published : Apr 28, 2021, 9:05 PM IST

കോട്ടയം: കൊവിഡ് പ്രാഥമിക ചികിത്സ കേന്ദ്രങ്ങളുടെ പ്രവർത്തനങ്ങൾക്കായി 34 തദ്ദേശ സ്ഥാപനങ്ങൾക്ക് കോട്ടയം ജില്ല ദുരന്ത നിവാരണ അതോറിറ്റി 1.22 കോടി രൂപ മുന്‍കൂര്‍ ഫണ്ട് അനുവദിച്ചു. മുനിസിപ്പാലിറ്റികൾക്കും ബ്ലോക്കുകൾക്കും അഞ്ച് ലക്ഷം രൂപ വീതവും ഗ്രാമ പഞ്ചായത്തുകൾക്ക് മൂന്ന് ലക്ഷം രൂപ വീതവുമാണ് നീക്കിവച്ചത്.

എല്ലാ മുനിസിപ്പാലിറ്റികൾക്കും ഉഴവൂർ, കാഞ്ഞിരപ്പള്ളി, പള്ളം, ഏറ്റുമാനൂർ ബ്ലോക്കുകൾക്കുമായി 50 ലക്ഷം രൂപയും 24 ഗ്രാമ പഞ്ചായത്തുകൾക്കായി 72 ലക്ഷം രൂപയും ലഭ്യമാക്കാൻ നടപടിയായി.

Also Read: ഒരു കോടി ഡോസ് കൊവിഡ് വാക്സിന്‍ വാങ്ങുമെന്ന് മുഖ്യമന്ത്രി

കടുത്തുരുത്തി, കാഞ്ഞിരപ്പള്ളി, കുമരകം, കുറിച്ചി, മണർകാട്, മാഞ്ഞൂർ, പായിപ്പാട് പാമ്പാടി ,പാറത്തോട്, എരുമേലി, മുളക്കുളം, വെച്ചൂർ, ഭരണങ്ങാനം, കടനാട്, കല്ലറ, കാണക്കാരി, കൂരോപ്പട, കുറവിലങ്ങാട്, മരങ്ങാട്ടുപിള്ളി, പുതുപ്പള്ളി, തിരുവാർപ്പ്, തൃക്കൊടിത്താനം, വാകത്താനം, അകലക്കുന്നം എന്നീ ഗ്രാമ പഞ്ചായത്തുകൾക്കാണ് തുക അനുവദിച്ചിട്ടുള്ളത്.

പ്രകൃതിക്ഷോഭ ദുരിതാശ്വാസ നിധി മാനദണ്ഡങ്ങൾ പ്രകാരം തുക ചെലവഴിച്ച് വിനിയോഗ സർട്ടിഫിക്കറ്റ് നിശ്ചിത സമയപരിധിക്കുള്ളിൽ സമർപ്പിക്കണമെന്ന് തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്ക് കലക്ടർ നിർദേശം നൽകി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.