ETV Bharat / state

റോഷി അഗസ്റ്റിന് മന്ത്രിസ്ഥാനം; മുഖ്യമന്ത്രിക്ക് കത്ത് കൈമാറി ജോസ് കെ. മാണി - ldf government

ഇടുക്കി എംഎല്‍എ ആയ റോഷി അഗസ്റ്റിന്‍ തുടർച്ചയായ അഞ്ചാം തവണയും കാഞ്ഞിരപ്പള്ളി എംഎല്‍എ ആയ ജയരാജ് തുടർച്ചയായ നാലാം തവണയുമാണ് നിയമസഭയില്‍ എത്തുന്നത്.

കോട്ടയം  kottayam  കേരളാ കോണ്‍ഗ്രസ് എം  kerala congress m  രണ്ടാം പിണറായി സര്‍ക്കാർ  എൽഡിഎഫ് സർക്കാർ  രണ്ടാം എൽഡിഎഫ് സർക്കാർ  റോഷി അഗസ്റ്റിൻ  roshi agustine  N jayaraj  എൻ ജയരാജ്  ജോസ് കെ മാണി  jose k mani  cpm  cpi  സിപിഎം  സിപിഐ  ldf government  pinarayi government
റോഷി അഗസ്റ്റിന് മന്ത്രിസ്ഥാനം
author img

By

Published : May 18, 2021, 10:35 AM IST

കോട്ടയം: എല്‍ഡിഎഫ് മന്ത്രിസഭയില്‍ കേരളാ കോണ്‍ഗ്രസ് എമ്മിന് ലഭിച്ച മന്ത്രിസ്ഥാനത്തേക്ക് റോഷി അഗസ്റ്റിനേയും, ചീഫ് വിപ്പായി ഡെപ്യൂട്ടി ലീഡറായ ഡോ. എന്‍.ജയരാജിനെയും തീരുമാനിച്ചുകൊണ്ടുള്ള പാര്‍ട്ടിയുടെ കത്ത് ചെയര്‍മാന്‍ ജോസ് കെ. മാണി മുഖ്യമന്ത്രിക്കും എൽഡിഎഫ് കണ്‍വീനര്‍ക്കും കൈമാറി. ഇടുക്കി എംഎല്‍എ ആയ റോഷി അഗസ്റ്റിന്‍ തുടർച്ചയായ അഞ്ചാം തവണയും കാഞ്ഞിരപ്പള്ളി എംഎല്‍എ ആയ ജയരാജ് തുടർച്ചയായ നാലാം തവണയുമാണ് നിയമസഭയില്‍ എത്തുന്നത്.

അതേസമയം പുതിയ എൽഡിഎഫ് സർക്കാരിലേക്ക് മന്ത്രിമാരെ നിശ്ചയിക്കുന്നതിനുള്ള സിപിഎം, സിപിഐ നിര്‍ണായക യോഗങ്ങള്‍ ഇന്ന് നടത്താനിരിക്കുകയാണ്. നിലവിലെ മന്ത്രിസഭയിലെ മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രിയായ കെ.കെ ശൈലജയുമൊഴികെയുള്ള മന്ത്രിമാര്‍ പുതുമുഖങ്ങളായിരിക്കുമെന്നാണ് സൂചന. വ്യാഴാഴ്‌ചയാണ് രണ്ടാം പിണറായി സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞ തീരുമാനിച്ചിരിക്കുന്നത്.

കൂടുതൽ വായനയ്‌ക്ക്: സിപിഎം, സിപിഐ മന്ത്രിമാര്‍ ആരൊക്കെ? ഇന്നറിയാം...

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.