ETV Bharat / state

നെതര്‍ലാന്‍ഡില്‍ പോയി പഠിച്ച 'റൂം ഫോര്‍ റിവര്‍' പദ്ധതി നടപ്പായില്ല ; സര്‍ക്കാരിനെതിരെ വിമര്‍ശനം - Room for River project news

2018 ല്‍ സംസ്ഥാനം നേരിട്ട പ്രളയത്തിനുശേഷമാണ് മുഖ്യമന്ത്രിയും ഉദ്യോഗസ്ഥ സംഘവും നെതര്‍ലാന്‍ഡില്‍ പോയത്

റൂം ഫോര്‍ റിവര്‍ പദ്ദതി വാര്‍ത്ത  റൂം ഫോര്‍ റിവര്‍ വാര്‍ത്ത  പ്രളയ പഠനം  പിണറായി വിജയന്‍  ചെന്നൈ ഐഐടി  റൂം ഫോര്‍ റിവര്‍ പദ്ദതി കണ്‍സല്‍ട്ടന്‍സി  Room for River project  Room for River project news  Criticism of the government
റൂം ഫോര്‍ റിവര്‍ പദ്ദതി നടപ്പായില്ല; സര്‍ക്കാരിനെതിരെ വിമര്‍ശനം
author img

By

Published : Oct 19, 2021, 9:00 PM IST

തിരുവനന്തപുരം : നെതർലാന്‍ഡില്‍ പോയി പഠിച്ച് അവതരിപ്പിച്ച റൂം ഫോര്‍ റിവര്‍ പദ്ധതി എങ്ങുമെത്തിയില്ലെന്ന് വിമര്‍ശനം. ദുരിതപ്പെയ്ത്തിൽ രണ്ട് പ്രളയങ്ങളിൽ വിറങ്ങലിച്ചതിന് പിന്നാലെയാണ് സർക്കാർ തലത്തിൽ ശാശ്വത പരിഹാരമെന്ന ചർച്ച തുടങ്ങിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍റെ നെതര്‍ലാന്‍ഡ് സന്ദര്‍ശനവും അതിനുശേഷം നടത്തിയ റൂം ഫോര്‍ റിവര്‍ പദ്ധതി പ്രഖ്യാപനവും ഈ അലോചനയിൽ നിന്നുമുണ്ടായതാണ്.

2018 ല്‍ സംസ്ഥാനം നേരിട്ട പ്രളയത്തിനുശേഷമാണ് മുഖ്യമന്ത്രിയും ഉദ്യോഗസ്ഥ സംഘവും നെതര്‍ലാന്‍ഡില്‍ പോയത്. സംസ്ഥാനത്തെ വെള്ളപ്പാക്കം എങ്ങനെ ശാസ്ത്രീയമായി നേരിടാം എന്ന് പഠിക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ ഈ സന്ദർശനം ഒരു ഫലവുമുണ്ടാക്കിയില്ലെന്നാണ് വിമര്‍ശനം. അതിനുശേഷം പ്രഖ്യാപിച്ച റൂം ഫോര്‍ റിവറും കടലാസിൽ ഒതുങ്ങി.

നദികള്‍ കരകവിഞ്ഞ് ഒഴുകുന്നതിലൂടെ ഉണ്ടാകുന്ന പ്രളയം ഒഴിവാക്കുക എന്നതായിരുന്നു ഉദ്ദേശം. വെള്ളം ഒഴുകിപ്പോകാന്‍ ആവശ്യത്തിന് ഇടം നല്‍കുക എന്നതായിരുന്നു പദ്ധതി. ആദ്യഘട്ടത്തില്‍ കുട്ടനാട്ടിലെ വെള്ളപ്പൊക്കം കുറയ്ക്കാന്‍ പമ്പാനദിയിലാണ് ഇത് നടപ്പാക്കാന്‍ ലക്ഷ്യമിട്ടത്.

Also Read: കനത്ത മഴക്ക് സാധ്യത; അതീവ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി

എന്നാല്‍ കണ്‍സള്‍ട്ടന്‍സിയെ തെരഞ്ഞെടുക്കുന്നതില്‍ തന്നെ വിവാദം തലപൊക്കി. നാല് കണ്‍സള്‍ട്ടന്‍സികളാണ് ചുരുക്കപ്പട്ടികയില്‍ ഇടം നേടിയത്. പിന്നീട് രണ്ട് കമ്പനികളെക്കൂടി ഉള്‍പ്പെടുത്തി. യോഗ്യതയില്‍ പുറത്തായ ഈ രണ്ടുകമ്പനികള്‍ പട്ടികയില്‍ ഉള്‍പ്പെട്ടത് വിവാദമായി. ഇതോടെ കണ്‍സള്‍ട്ടന്‍സി തെരഞ്ഞെടുപ്പ് നിര്‍ത്തിവച്ചു. ഇതിനിടയില്‍ നെതര്‍ലാന്‍ഡില്‍ നിന്നുള്ള വിദഗ്‌ധ സംഘം മാര്‍ഗ നിര്‍ദേശം നല്‍കാന്‍ കേരളത്തിലും എത്തിയിരുന്നു.

ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ചെന്നൈ ഐഐടിക്ക് കണ്‍സള്‍ട്ടന്‍സി നല്‍കി. ഡിപിആര്‍ തയ്യാറാക്കുന്നതിന് ഉള്‍പ്പടെ അഞ്ച് കോടിയാണ് കണ്‍സള്‍ട്ടന്‍സി ഫീസ്. റിപ്പോര്‍ട്ട് എവിടെയെത്തിയെന്നകാര്യം ആർക്കുമറിയില്ല. ഈ വര്‍ഷാവസാനം ഇടക്കാല റിപ്പോര്‍ട്ട് നല്‍കുമെന്നാണ് സൂചന.

കേരളം വീണ്ടും ഒരു പ്രളയ സമാനമായ സാഹചര്യത്തിലൂടെ കടന്നുപോകുമ്പോഴാണ് റൂം ഫോര്‍ റിവര്‍ പദ്ധതി നടപ്പിലാക്കാത്തത് സംബന്ധിച്ച് വിമർശനം ഉയരുന്നത്. വിഷയത്തില്‍ പ്രതിപക്ഷ സംഘടനകൾ പ്രതിഷേധമുയര്‍ത്തിയിട്ടുണ്ട്. അതിനൊപ്പം തന്നെ ഇടതുസഹയാത്രികനായ ചെറിയാൻ ഫിലിപ്പും വിഷയത്തിൽ മുഖ്യമന്ത്രിയെ പരോക്ഷമായി വിമർശിച്ച് രംഗത്തെത്തിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.