ETV Bharat / state

സംസ്ഥാനത്ത് ക്രമസമാധാന തകർച്ച; അക്രമത്തിന് നേതൃത്വം നൽകുന്നത് മുഖ്യമന്ത്രിയെന്നും രമേശ് ചെന്നിത്തല - ശബരിമല

Ramesh Chennithala on Sabarimala Rush : ശബരിമലയിലെ തിരക്കിൻ്റെ കാര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് ക്രമസമാധാന തകർച്ച  Ramesh Chennithala on Sabarimala Rush  Ramesh Chennithala  Ramesh Chennithala on sfi protest against governor  sfi protest against governor  സംസ്ഥാനത്ത് ക്രമസമാധാന തകർച്ച  അക്രമത്തിന് നേതൃത്വം മുഖ്യമന്ത്രിയെന്ന് ചെന്നിത്തല  രമേശ് ചെന്നിത്തല  എസ്എഫ്ഐ പ്രതിഷേധം  എസ്എഫ്ഐ പ്രതിഷേധത്തിൽ രമേശ് ചെന്നിത്തല  ഗവർൾണക്കെതിരായ എസ്എഫ്ഐ പ്രതിഷേധം  ശബരിമലയിലെ തിരക്ക്  ശബരിമല  Sabarimala
ramesh-chennithala-on-sfi-protest
author img

By ETV Bharat Kerala Team

Published : Dec 13, 2023, 6:55 AM IST

Updated : Dec 13, 2023, 8:00 AM IST

രമേശ് ചെന്നിത്തല മാധ്യമങ്ങളോട്

കോട്ടയം: സംസ്ഥാനത്ത് ക്രമസമാധാന തകർച്ചയെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഗവർണർക്ക് പോലും ജീവിക്കാൻ കഴിയാത്ത സ്ഥിതിയാണ് കേരളത്തിലെന്നും രമേശ് ചെന്നിത്തല കോട്ടയത്ത് പറഞ്ഞു. പൊലീസ് വാഹനത്തിൽ എത്തി എസ്എഫ്ഐ പ്രവർത്തകർ ആക്രമിച്ചതായാണ് ഗവർണർ പറയുന്നത് (Ramesh Chennithala on SFI protest against Governor). ഇത് മുഖ്യമന്ത്രിയുടെ അഹങ്കാരത്തിന്‍റെയും ധിക്കാരത്തിന്‍റെയും ഫലമെന്നും മുൻ പ്രതിപക്ഷ നേതാവ്.

മുഖ്യമന്ത്രി നൽകിയ ലൈസൻസിലാണ് എസ് എഫ് ഐ പ്രവർത്തകരുടെ അതിക്രമം. ഗവർണറുമായി തങ്ങൾക്കും പല തരത്തിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ട്. എന്നാൽ ഈ രീതിയിലല്ല അത്തരം അഭിപ്രായ വ്യത്യാസങ്ങൾ പ്രകടിപ്പിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

പൊലീസിനെയും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ഡിജിപി അടക്കമുള്ള ഉദ്യോഗസ്ഥർ പാവകളെ പോലെ ഇരിക്കുകയാണ്. പൊലീസിന്‍റെ ഒത്താശയോടെയാണ് സംസ്ഥാനത്ത് ഈ അക്രമങ്ങൾ എല്ലാം നടക്കുന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

അതേസമയം ശബരിമലയിലെ തിരക്കിൻ്റെ കാര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നും മുൻ പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു (Ramesh Chennithala on Sabarimala Rush). ശബരിമലയിലെ സ്ഥിതി അതീവ ഗുരുതരമെന്നും അടിസ്ഥാന സൗകര്യങ്ങളടക്കം ഇല്ലാതെ അയ്യപ്പ ഭക്തന്മാർ കഷ്‌ടപ്പെടുകയാണെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

Last Updated : Dec 13, 2023, 8:00 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.