ETV Bharat / state

'വന്ദേ ഭാരത് വന്നതോടെ കെ റെയിൽ അനാവശ്യമെന്ന് തെളിഞ്ഞു'; രമേശ് ചെന്നിത്തല - Vande Bharat and K rail

മുഖ്യമന്ത്രി നേരിട്ട് പരാതി പരിഹരിച്ചതായി ആരെങ്കിലും അറിയിച്ചാൽ അവർക്ക് താൻ പൊൻമോതിരം കൊടുക്കുമെന്ന് എന്ന് രമേശ് ചെന്നിത്തല

K rail janakiya sabha  കെ റെയിൽ ജനകീയ സഭ  വന്ദേ ഭാരത് കേരള  കെ റെയിൽ കേരള  രമേശ് ചെന്നിത്തല വന്ദേ ഭാരത്  Silver line K rail  സിൽവർ ലൈൻ കേരള  silver line kerala  k rail kerala issue  വകേരള സദസ് മുഖ്യമന്ത്രി  ramesh chennitala  ramesh chennithala about k rail  ramesh chennithala aboutvandhe bharat  Vande Bharat and K rail  Railway Board to restart K Rail
ramesh-chennithala-about-k-rail-and Vande Bharat
author img

By ETV Bharat Kerala Team

Published : Dec 13, 2023, 8:04 AM IST

വന്ദേ ഭാരത് വന്നതോടെ കെ റെയിൽ അനാവശ്യമെന്ന് തെളിഞ്ഞുവെന്ന് രമേശ് ചെന്നിത്തല

കോട്ടയം : കേരളത്തിൽ വന്ദേ ഭാരത് വന്നതോടെ കെ റെയിൽ അനാവശ്യമെന്ന് തെളിഞ്ഞുവെന്ന് രമേശ് ചെന്നിത്തല.കെ റെയിൽ നടപ്പാക്കാൻ ഇനിയും ശ്രമിച്ചാൽ ജനരോഷം രൂക്ഷമാകുമെന്ന് രമേശ് ചെന്നിത്തല മുന്നറിയിപ്പ് നൽകി ( Ramesh Chennithala said that with the advent of Vande Bharat, K rail has become redundant).

കോട്ടയത്ത് കെ റെയിൽ സിൽവർ ലൈൻ ( Silver line ) വിരുദ്ധ ജനകീയ സമിതി നടത്തിയ കേരള സംരക്ഷണജനകീയ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . നവകേരള സദസിൽ പണമുള്ളവരുടെയും പൗരപ്രമുഖരുടെയും മാത്രം ആവശ്യങ്ങളാണ് മുഖ്യമന്ത്രിയും മന്ത്രിമാരും കേൾക്കുന്നത്. നവകേരള സദസിൽ മുഖ്യമന്ത്രി നേരിട്ട് പരാതി പരിഹരിച്ചതായി ആരെങ്കിലും അറിയിച്ചാൽ അവർക്ക് പൊൻ മോതിരം കൊടുക്കുമെന്നും രമേശ് ചെന്നിത്തല.

കെ റെയിലിനെതിരായുള്ള പരിസ്ഥിതി ആഘാത റിപ്പോര്‍ട്ട് പുറത്തു വിടാൻ ഗവൺന്‍റ് തയാറാകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. റിപ്പോര്‍ട്ടിന്‍റെ ഉള്ളടകം കെ റെയിൽ പരിസ്ഥിതിക്കെതിരാണ് എന്നുള്ളത് കൊണ്ട് റിപ്പോർട്ട് പൂഴ്ത്തിയിരിക്കുകയാണെന്നും അദ്ദേഹം ശക്തമായി ആരോപിച്ചു.

കോട്ടയം കലക്‌ടറേറ്റിനു മുമ്പലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി ജില്ല അധ്യക്ഷൻ ബാബു കുട്ടൻചിറ അധ്യക്ഷത വഹിച്ചു. ഡിസിസി അധ്യക്ഷൻ നാട്ടകം സുരേഷ്, കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം കെ സി ജോസഫ്, യുഡിഎഫ് ജില്ലാ അധ്യക്ഷൻ സജി മഞ്ഞകടമ്പിൽ, കേരള കോൺഗ്രസ് നേതാവ് വിജെ ലാലി, തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

also read :കെ റെയിൽ അടിയന്തര പ്രാധാന്യമുള്ള വിഷയം, ഉടൻ ചർച്ച വേണം ; ദക്ഷിണ റെയിൽവേയോട് റിപ്പോർട്ട് ആവശ്യപ്പെട്ട് റെയിൽവേ ബോർഡ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.