ETV Bharat / state

രാജകുമാരി പഞ്ചായത്ത് പ്രസിഡൻ്റ് വർഗീസ് ആറ്റുപുറം രാജി വച്ചു. - rajakumari panchayath

കേരളാ കോൺഗ്രസ് പി ജെ ജോസഫ് വിഭാഗത്തിൽ നിന്നുള്ള പി പി ജോയി സ്ഥാനമേല്‍ക്കും

വർഗീസ് ആറ്റുപുറം
author img

By

Published : Aug 17, 2019, 2:18 AM IST

കോട്ടയം: മുന്നണി ധാരണ അനുസരിച്ച് കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം പ്രതിനിധിയായ വർഗീസ് ആറ്റുപുറം രാജകുമാരി പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം രാജിവച്ചു. പഞ്ചായത്ത് സെക്രട്ടറി ഡാർലി മോൾ ചെറിയാന് വര്‍ഗീസ് ആറ്റുപുറം രാജി സമർപ്പിച്ചു. കേരളാ കോൺഗ്രസ് പി ജെ ജോസഫ് വിഭാഗത്തിൽ നിന്നുള്ള പി പി ജോയി സ്ഥാനമേല്‍ക്കും. കേരളാ കോൺഗ്രസിലെ പിളർപ്പിന്‍റെ പശ്ചാത്തലത്തിൽ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം കൈമാറുന്നതിനെ ചൊല്ലിയുള്ള തർക്കത്തിനാണ് ഇതോടെ പരിഹാരമാകുന്നത്.

കോണ്‍ഗ്രസ് അഞ്ച്, കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം ഒന്ന്, പി ജെ ജോസഫ് വിഭാഗം ഒന്ന് സിപിഎം ആറ് എന്നിങ്ങനെയാണ് പഞ്ചായത്തിലെ കക്ഷിനില. യുഡിഎഫ് ധാരണ അനുസരിച്ച് മൂന്ന് വര്‍ഷം കോണ്‍ഗ്രസും, ശേഷിക്കുന്ന രണ്ട് വര്‍ഷം കേരള കോണ്‍ഗ്രസും പ്രസിഡന്‍റ് സ്ഥാനം വഹിക്കും. കോണ്‍ഗ്രസ് പ്രതിനിധി രാജിവെച്ച ശേഷം ജോസ് കെ മാണി വിഭാഗം പ്രതിനിധിയായ എം പി വര്‍ഗീസ് ആറുമാസവും തുടര്‍ന്ന് ജോസഫ് വിഭാഗക്കാരനായ പി പി ജോയിയും പ്രസിഡന്‍റ് സ്ഥാനം വഹിക്കാനായിരുന്നു മുന്നണിയിലെ തീരുമാനം.

കഴിഞ്ഞ ജൂൺ 18ന് എ പി വര്‍ഗീസ് പ്രസിഡന്റ് സ്ഥാനം ഒഴിയേണ്ടതായിരുന്നു. എന്നാല്‍ കേരള കോണ്‍ഗ്രസ് (എം ) പിളരും എന്ന ധാരണയില്‍ ജോസ് കെ. മാണി വിഭാഗം പ്രസിഡന്റ് സ്ഥാനം കൈമാറാന്‍ മടിച്ചു. യുഡിഎഫും കോണ്‍ഗ്രസും പല തവണ യോഗം ചേര്‍ന്നെങ്കിലും തീരുമാനം ഉണ്ടായില്ല. അവസാനം കോണ്‍ഗ്രസ് കര്‍ശന നിലപാട് എടുത്തതോടെ ഇന്ന് പ്രസിഡന്‍റ് സ്ഥാനം രാജി വെക്കാമെന്ന് ജോസ് കെ മാണി വിഭാഗം അറിയിക്കുകയായിരുന്നു. പുതിയ പ്രസിഡന്‍റ് സ്ഥാനമേൽക്കുന്നത് വരെ വൈസ് പ്രസിഡന്‍റ് ജയമോൾ ഷാജിക്കാണ് പകരം ചുമതല.

Intro:മുന്നണി ധാരണയനുസരിച്ച് കേരള കോൺഗ്രസ് ജോസ് കെ.മാണി വിഭാഗം പ്രതിനിധി ആയ വർഗീസ് ആറ്റുപുറം രാജകുമാരി പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജി വെച്ചു. കേരളാ കോൺഗ്രസ് പി .ജെ ജോസഫ് വിഭാഗത്തിൽ നിന്നുള്ള പി.പി ജോയി അടുത്ത 15 മാസം പ്രസിഡന്റാകും. കേരളാ കോൺഗ്രസിലെ പിളർപ്പിന്റെ പശ്ചാത്തലത്തിൽ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാന കൈ മാറ്റത്തെ ചെല്ലിയുള്ള തർക്കത്തിനാണ് ഇതോടെ പരിഹാരമാകുന്നത്Body:കോണ്‍ഗ്രസ് അഞ്ച്, കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം ഒന്ന്, പി.ജെ ജോസഫ് വിഭാഗം ഒന്ന്.സി.പി.എം ആറ് എന്നിങ്ങിനെയാണ് പഞ്ചായത്തിലെ കക്ഷിനില. യു.ഡി.എഫ് ധാരണ അനുസരിച്ച് മൂന്ന് വര്‍ഷം കോണ്‍ഗ്രസും, ശേഷിക്കുന്ന രണ്ട് വര്‍ഷം കേരള കോണ്‍ഗ്രസും പ്രസിഡന്റ് സ്ഥാനം വഹിയ്ക്കും. കോണ്‍ഗ്രസ് പ്രതിനിധി രാജിവെച്ച ശേഷം ജോസ് കെ. മാണി വിഭാഗം പ്രതിനിധിയായ എം.പി വര്‍ഗീസ് ആറുമാസവും, തുടര്‍ന്ന് ജോസഫ് വിഭാഗക്കാനായ പി.പി ജോയിയും പ്രസിഡന്റ് സ്ഥാനം വഹിക്കാന്‍ ആയിരുന്നു മുന്നണിയിലെ തീരുമാനം. ഇതനുസരിച്ച് കഴിഞ്ഞ ജൂൺ 18-ന് എ.പി വര്‍ഗീസ് പ്രസിഡന്റ് സ്ഥാനം ഒഴിയേണ്ടതായിരുന്നു. എന്നാല്‍ കേരള കോണ്‍ഗ്രസ് (എം ) പിളരും എന്ന ധാരണയില്‍ ജോസ് കെ. മാണി വിഭാഗം പ്രസിഡന്റ് സ്ഥാനം കൈമാറാന്‍ മടിച്ചു. യു.ഡി.എഫും കോണ്‍ഗ്രസും പല തവണ യോഗം ചേര്‍ന്നെങ്കിലും തീരുമാനം ഉണ്ടായില്ല. അവസാനം കോണ്‍ഗ്രസ് കര്‍ശന നിലപാട് എടുത്തതോടെ ഈ മാസം 16 - ന് പ്രസിഡണ്ട് സ്ഥാനം രാജി വയ്ക്കാം എന്ന ജോസ് കെ.മാണി വിഭാഗം അറിയിക്കുകയായിരുന്നു. ഇതനുസരിച്ച് വെള്ളിയാഴ്ച വർഗീസ് ആറ്റുപുറം പഞ്ചായത്ത് സെക്രട്ടറി ഡാർലി മോൾ ചെറിയാന് രാജി സമർപ്പിച്ചു
ബൈറ്റ് വർഗ്ഗിസ് Conclusion:പുതിയ പ്രസിഡന്റ് സ്ഥാനമേൽക്കുന്നതു വരെ വൈസ് പ്രസിഡന്റ്‌ ജയമോൾ ഷാജിക്കാണ് പകരം ചുമതല.
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.