കോട്ടയം: അതിശക്തമായ മഴയ്‌ക്ക് സാധ്യതയുള്ളതിനാല്‍ ഇന്ന് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ടും നവംബർ അഞ്ചിനും ആറിനും യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചതായി ജില്ല കലക്‌ടര്‍ അറിയിച്ചു. 24 മണിക്കൂറിൽ 115.6 മുതൽ 204.4 മില്ലീമീറ്റർ വരെ മഴ ലഭിക്കുന്നതിനെയാണ് അതിശക്തമായ മഴയായി കണക്കാക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാൽ മലയോര മേഖലയിലെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കലക്‌ടര്‍ പറഞ്ഞു.
ശക്തമായ മഴയ്‌ക്ക് സാധ്യത; കോട്ടയത്ത് ഇന്ന് ഓറഞ്ച് അലര്‍ട്ട് - കോട്ടയം ജില്ല വാര്‍ത്തകള്‍
സംസ്ഥാനത്ത് തുലാവര്‍ഷം കനക്കുന്ന സാഹചര്യത്തിലാണ് കോട്ടയം ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്
ശക്തമായ മഴയ്‌ക്ക് സാധ്യത; കോട്ടയത്ത് ഇന്ന് ഓറഞ്ച് അലര്‍ട്ട്