കോഴിക്കോട് : കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടി ഡോക്‌ടറെയും നഴ്‌സിനെയും കയ്യേറ്റം ചെയ്‌തതായി പരാതി. വെള്ളിയാഴ്‌ച (ജനുവരി 24) രാത്രി 10.15 ഓടെയായിരുന്നു സംഭവം. ഡോക്‌ടര്‍ കൃത്യനിർവഹണത്തിൽ വീഴ്‌ച വരുത്തിയെന്ന് ആരോപിച്ചായിരുന്നു പ്രകോപനം. സംഭവത്തിൽ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കൊയിലാണ്ടി സ്വദേശികളായ മുഹമ്മദ് ഷമീം (19), മുഹമ്മദ് ഷാജഹാന്‍ (20), മുഹമ്മദ് അദിനാന്‍ (18) എന്നിവരാണ് പിടിയിലായത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഡോക്‌ടറെയും നഴ്‌സിനെയും അസഭ്യം പറയുകയും മാപ്പ് പറയണം എന്നാവശ്യപ്പെട്ട് മറ്റ് രോഗികളെ പരിശോധിക്കുന്നത് തടയുകയും ചെയ്‌തു എന്നതാണ് പരാതി. സംഭവത്തില്‍ ഡോക്‌ടര്‍ അരുൺ എസ് ദാസ്, നഴ്‌സ് അരുൺ എന്നിവർക്ക് പരിക്കേറ്റിരുന്നു.
സഹോദരിയെ ചികിത്സിക്കാന്‍ എത്തിയ യുവാവ് ചികിത്സ പോര എന്നാരോപിച്ച് ആക്രമണം നടത്തിയെന്നും പിന്നീട് സുഹൃത്തുക്കളെ വിളിച്ചുവരുത്തി അതിക്രമം നടത്തി എന്നുമാണ് പരാതി. അതേസമയം തങ്ങള്‍ ആക്രമണം നടത്തിയിട്ടില്ലെന്നും പ്രകോപനമുണ്ടാക്കിയത് ആശുപത്രി ജീവനക്കാരാണെന്നും. പരാതി വ്യാജമാണെന്നും പിടിയിലായവർ പറഞ്ഞു.