കോട്ടയം: ജില്ലയിൽ ഇടവിട്ടുള്ള ശക്തമായ മഴ തുടരുന്നു. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമാണ്. കിഴക്കന്‍ മേഖലയിൽ മഴ മാറി വെള്ളമിറങ്ങിയതോടെ പാലാ, ഈരാറ്റുപേട്ട, മുണ്ടക്കയം മേഖലകള്‍ പൂര്‍വ സ്ഥിതിയിലേക്ക് എത്തുന്നുണ്ട്. പ്രദേശത്തെ വൈദ്യുതബന്ധവും ഗതാഗതവും പുന:സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.
കാഞ്ഞിരപ്പള്ളിയിലെ ഒരു ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തനം അവസാനിപ്പിച്ചു. ഈ മേഖലയിലെ നാശനഷ്ടത്തിന്റെ കണക്കെടുപ്പും ആരംഭിച്ചിട്ടുണ്ട്. കോട്ടയം മേഖലയില്‍ 60 ലക്ഷത്തിന്റെയും പാലാ മേഖയില്‍ 49 ലക്ഷത്തിന്‍റെയും നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ടന്നാണ് പ്രാഥമിക കണക്ക്. അതേസമയം കോട്ടയം നഗര പ്രദേശത്തും കുമരകം മേഖലയിലും നിരവധി വീടുകള്‍ വെള്ളത്തിനടിയിലാണ്. ജില്ലയുടെ ചില പ്രദേശങ്ങളില്‍ 40-50 കിലോമീറ്റര്‍ വേഗതയില്‍ കാറ്റു വീശാന്‍ സാധ്യയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്. 123 ദുരിതാശ്വാസ ക്യാമ്പുകളിലായി പതിനായിരത്തി അഞ്ഞൂറിലധികം ആളുകളാണ് ഉള്ളത്. കോട്ടയം മേഖലയിലാണ് നിലവില്‍ ഏറ്റവും കൂടുതല്‍ ദുരാതാശ്വാസ ക്യാമ്പുകൾ ഉള്ളത്. 86 ക്യമ്പുകളിലായി ആയിരത്തി അഞ്ഞൂറിലധികം ആളുകളുണ്ട്. ഏറ്റവും കൂടുതൽ ദുരിതബാധിതർ വൈക്കം താലൂക്കിലാണ് ഉള്ളത്. മൂന്നാര്‍, ആലപ്പുഴ, കുമരകം, ചേര്‍ത്തല പ്രദേശങ്ങളിലേക്ക് കോട്ടയത്ത് നിന്ന് നിര്‍ത്തി വച്ച കെഎസ്ആര്‍ടിസി സര്‍വീസുകള്‍ പുനരാരംഭിച്ചിട്ടില്ല.