കോട്ടയം:പൗരസ്ത്യ ജോർജിയൻ തീർത്ഥാടന കേന്ദ്രമായ പുതുപ്പള്ളി സെന്‍റ് ജോർജ് ഓർത്തോഡക്സ് പള്ളിയിലെ പെരുന്നാളിന്‍റെ ഭാഗമായുള്ള പൊന്നിൻ കുരിശ് പ്രതിഷ്ഠാ ചടങ്ങ് വ്യാഴാഴ്ച നടന്നു. കൊവിഡ് പശ്ചാത്തലത്തിൽ പെരുന്നാളിലെ ആഘോഷങ്ങൾ ഒഴിവാക്കി ചടങ്ങുകൾ മാത്രമാണ് നടത്തുന്നത്. വ്യാഴാഴ്ച രാവിലെ 10:30 നായിരുന്നു പൊന്നിൻ കുരിശ് പ്രതിഷ്ഠാ ചടങ്ങുകൾ നടന്നത്. പള്ളിയിലെ നിലവറയിൽ സൂക്ഷിച്ചിരിക്കുന്ന 401 പവൻ തൂക്കുവരുന്ന പൊന്നിൻ കുരിശ് പുറത്തെടുത്ത് പളളിയുടെ മദ്ബഹയിൽ സ്ഥാപിക്കുന്ന ചടങ്ങുകൾക്ക് ഡൽഹി ഭദ്രാസനാധിപൻ ഡോ. യുഹാനോൻ മാർ ദിമത്രയോസ് മെത്രാപ്പോലിത്ത മുഖ്യകാർമ്മികത്വം വഹിച്ചു.
നിലവറയിൽ നിന്ന് പുറത്തെടുത്ത പൊന്നിൻ കുരിശുമായി പള്ളിക്ക് പ്രദക്ഷിണം നടത്തിയ ശേഷമാണ് മദ്ബഹയിൽ സ്ഥാപിച്ചത്. മെയ് 6 ,7 തീയതികളിലാണ് പള്ളിയിലെ പ്രധാന പെരുനാൾ.കൊവിഡ് പശ്ചാത്തലത്തിൽ ചടങ്ങുകൾ മാത്രമായി യാണ് നടത്തിയത് നാളെ നടക്കേണ്ടിയിരുന്ന വെച്ചൂട്ട് . അപ്പവും.കോഴിയും നേർച്ച വിളമ്പും ഒഴിവാക്കിയിട്ടുണ്ട് നാളെ രാവിലെ വിശുദ്ധ കുർബാനയ്ക്കും ആശീർവാദത്തോടും കൂടി പെരുന്നാൾ സമാപിക്കും. കൊടിമര ഘോഷയാത്ര വിറകിടീൽ, റാസ എന്നിവയും ഒഴിവാക്കി.