ETV Bharat / state

പുതുപ്പള്ളിയില്‍ ഓട്ടോഡ്രൈവർ വെട്ടേറ്റ് മരിച്ച സംഭവം; ഭാര്യ പൊലീസ് പിടിയില്‍ - പുതുപ്പള്ളിയില്‍ ഓട്ടോഡ്രൈവർ വെട്ടേറ്റ് മരിച്ച സംഭവം

ഭാര്യ റോസമ്മ മണര്‍കാട് പള്ളിമുറ്റത്ത് ഇരിക്കുന്നതായി വിവരം കിട്ടയതിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് സംഘം കസ്റ്റഡിയിലെടുത്തു. ഇവര്‍ക്കൊപ്പം കുട്ടിയും ഉണ്ടായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ഇവരുടെ ഭര്‍ത്താവ് മാത്യു എബ്രഹാമിനെ (സിജു) വെട്ടേറ്റ നിലയില്‍ കണ്ടെത്തിയത്.

Puthuppally Auto Driver Murder  Wife Arrested for killing Husband in Puthuppally  പുതുപ്പള്ളിയില്‍ ഓട്ടോഡ്രൈവറെ വെട്ടേറ്റ് മരിച്ച സംഭവം  ഭര്‍ത്താവിനെ ഭാര്യ വെട്ടിക്കൊന്നു
പുതുപ്പള്ളിയില്‍ ഓട്ടോഡ്രൈവറെ വെട്ടേറ്റ് മരിച്ച സംഭവം; ഭാര്യ പൊലീസ് പിടിയില്‍
author img

By

Published : Dec 14, 2021, 9:17 PM IST

Updated : Dec 14, 2021, 9:22 PM IST

കോട്ടയം: പുതുപ്പള്ളിയില്‍ ഓട്ടോഡ്രൈവറെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭാര്യയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഭാര്യ റോസമ്മയെയാണ് മണര്‍കാട് പള്ളിമുറ്റത്ത് ഇരിക്കുന്നതായി വിവരം കിട്ടയതിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് സംഘം കസ്റ്റഡിയിലെടുത്തത്. ഇവര്‍ക്കൊപ്പം കുട്ടിയും ഉണ്ടായിരുന്നു.

Also Read: പുതുപള്ളിയില്‍ ഭര്‍ത്താവിനെ വെട്ടിക്കൊലപ്പെടുത്തി യുവതി മകനൊപ്പം വീട് വിട്ടിറങ്ങി

ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ഇവരുടെ ഭര്‍ത്താവ് മാത്യു എബ്രഹാമിനെ (സിജി) വെട്ടേറ്റ നിലയില്‍ കണ്ടെത്തിയത്. ഇതിന് ശേഷം ഇവര്‍ രക്ഷപ്പെട്ട് പോകുന്ന സിസിടിവി ക്യാമറ ദൃശ്യങ്ങള്‍ അടക്കം പൊലീസ് ലഭിച്ചിരുന്നു. ഈ ക്യാമറ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നതിനിടെയാണ് റോസമ്മയെ മണര്‍കാട് പള്ളി പരിസരത്ത് നിന്നും കണ്ടെത്തിയത്.

പുതുപ്പള്ളിയില്‍ ഓട്ടോഡ്രൈവറെ വെട്ടേറ്റ് മരിച്ച സംഭവം; ഭാര്യ പൊലീസ് പിടിയില്‍

ഇവര്‍ എങ്ങനെ ഇവിടെയത്തി എന്ന കാര്യത്തില്‍ പൊലീസിന് വ്യക്തതയില്ല. ഈസ്റ്റ്‌ സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ റെജോ പി ജോസഫിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ കണ്ടെത്തിയത്.

ചൊവ്വാഴ്‌ച പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു സംഭവം. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന റോസമ്മ ഇടയ്ക്കിടെ വീട് വിട്ട് പോകുന്നത് പതിവായിരുന്നു. പുലര്‍ച്ചെ അഞ്ചരയോടെ തമിഴ്‌നാട് ബോഡിമെട്ട് സ്വദേശിയായ റോസമ്മ മകനെയും കൂട്ടി വീട്ടില്‍ നിന്ന് പുറത്തേക്ക് പോകുന്നതായി സമീപം താമസിക്കുന്ന ബന്ധുക്കൾ കണ്ടിരുന്നു.

രാവിലെ എട്ടരയായിട്ടും വീട്ടില്‍ നിന്നും അനക്കമൊന്നും കേള്‍ക്കാതിരുന്നതോടെ പ്രദേശവാസികള്‍ നടത്തിയ പരിശോധനയിലാണ് സിജിയെ രക്തം വാർന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്.

Last Updated : Dec 14, 2021, 9:22 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.