കോട്ടയം (kottayam): പുതുപ്പള്ളി (puthupally) നിയോജക മണ്ഡലം ഉപതെരഞ്ഞെടുപ്പ് സ്ഥാനാർഥികളുടെ നാമനിർദേശപട്ടിക പിൻവലിക്കാനുള്ള സമയം അവസാനിച്ചതോടെ മത്സരരംഗം കൂടുതൽ മുറുകുന്നു. ആരും പത്രിക പിൻവലിച്ചിട്ടില്ല. ഏഴു സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. ഏഴ് സ്ഥാനാർഥികൾക്കും ചിഹ്നങ്ങളും അനുവദിച്ചു.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൻ, അഡ്വ. ചാണ്ടി ഉമ്മൻ (Chandy oommen) (ഇന്ത്യൻ നാഷണൽ കോൺഗ്രസ്) (udf), ജെയ്‌ക് സി. തോമസ് (Jaick c thomas) (കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ(മാർക്‌സിസ്റ്റ്) (cpim), ലിജിൻ ലാൽ (Lijin lal) (ഭാരതീയ ജനത പാർട്ടി)(bjp), ലൂക്ക് തോമസ് (Luck Thomas) (ആം ആദ്മി പാർട്ടി) (Aam admi party), സ്വതന്ത്ര സ്ഥാനാർത്ഥികളായ പി.കെ. ദേവദാസ് (pk devadas), ഷാജി, സന്തോഷ് പുളിക്കൽ എന്നിവരാണ് മത്സരരംഗത്ത് ഉള്ളത്. നാല് അംഗീകൃത രാഷ്ട്രീയപാർട്ടികൾക്ക് അവരുടെ ചിഹ്നവും മൂന്നു സ്വതന്ത്ര സ്ഥാനാർഥികൾക്ക് ഇലക്ഷൻ കമ്മീഷൻ അനുവദിച്ച ചിഹ്നങ്ങളുമാണ് നൽകിയിരിക്കുന്നത്.
ഇന്ത്യൻ നാഷണൽ കോൺഗ്രസ് (udf) സ്ഥാനാർഥി അഡ്വ. ചാണ്ടി ഉമ്മനു കൈപ്പത്തി ചിഹ്നവും എൽഡിഎഫ് (LDF) സ്ഥാനാർത്ഥി ജെയ്ക് സി. തോമസിന് അരിവാൾ ചുറ്റിക നക്ഷത്രവും ബിജെപി (BJP) സ്ഥാനാർത്ഥി ലിജിൻ ലാലിനു താമര ചിഹ്നവും അനുവദിച്ചു. ആം ആദ്മി സ്ഥാനാർത്ഥി ലൂക്ക് തോമസിനു ചൂല്‍ ചിഹ്നവും സ്വതന്ത്ര സ്ഥാനാർഥികളായ പി.കെ. ദേവദാസിന് ചക്ക ചിഹ്നവും ഷാജിക്ക് ബാറ്ററി ടോർച്ചും സന്തോഷ് പുളിക്കലിനു ഓട്ടോറിക്ഷയുമാണ് ചിഹ്നമായി അനുവദിച്ചത്.
സെപ്റ്റംബർ 5നാണ് പുതുപ്പള്ളിയിൽ തെെരെഞ്ഞടുപ്പ്. സെപ്റ്റംബർ 8ന് വോട്ടെണ്ണും. യുവ നേതാക്കൾ സ്ഥാനാർഥികളായി നിൽക്കുന്നതെന്നാണ് ഇത്തവണ പുതുപ്പള്ളി തെരെഞ്ഞടുപ്പിന്‍റെ പ്രത്യേകത. 53 വർഷക്കാലം ഉമ്മൻ ചാണ്ടി പ്രതിനിധീകരിച്ച മണ്ഡലമാണ് പുതുപ്പള്ളി. ജെയ്‌ക് സി തോമസ് 2016ലും 2021ലും നിയമസഭ തെരെഞ്ഞടുപ്പിൽ പുതുപ്പള്ളിയില്‍ ഉമ്മൻ ചാണ്ടിയ്‌ക്കെതിരെ മത്സരിച്ചിരുന്നു.
പുതുപ്പള്ളിയിലെ 8 ഗ്രാമപഞ്ചായത്തുകളിൽ ആറു പഞ്ചായത്തുകൾ ഭരിക്കുന്നത് എൽഡിഎഫാണ്. രണ്ടു പഞ്ചായത്തുകളിൽ മാത്രമാണ് യുഡിഎഫിനു ഭരണമുള്ളത്. ഇത്തവണ ചാണ്ടി ഉമ്മന് സഹതാപ വോട്ടുകൾ കിട്ടുമെന്നാണ് കോൺഗ്രസ് പാർട്ടിയുടെ പ്രതീക്ഷ. എന്നിരുന്നാലും മത്സരം രംഗത്ത് യുവനേതാക്കളായതിനാൽ എൽഡിഎഫിനും ബിജെപിയ്‌ക്കും വലിയ പ്രതീക്ഷയുണ്ട്.
കോൺഗ്രസ് ആദ്യം തന്നെ സ്ഥാനാർഥിയായി ചാണ്ടി ഉമ്മനെ തീരുമാനിച്ചിരുന്നു. എൻഡിഎ സ്ഥാനാർഥിയെ അവസാന ഘട്ടത്തിലാണ് തീരുമാനിച്ചത്.