ETV Bharat / state

പാലായുടെ വിധിയെഴുത്തില്‍ മാറ്റമുണ്ടാവുമെന്ന് ബിജെപി

author img

By

Published : Sep 7, 2019, 9:58 PM IST

പാലയിലെ ജനങ്ങൾ മോദിക്കു വോട്ട് ചെയ്യുമെന്നും പാലായിൽ വികസനം ടൗണില്‍ മാത്രമാണ് നടക്കുന്നതെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് പി.എസ് ശ്രീധരന്‍പിള്ള

വികസനം പാലാ ടൗണില്‍ മാത്രമെന്ന് പി.എസ് ശ്രീധരന്‍പിള്ള

കോട്ടയം: പാലാ മണ്ഡലത്തില്‍ വികസനം പാലാ ടൗണില്‍ മാത്രമെന്നും പാലായുടെ മാറ്റത്തിനായുള്ള വിധിയെഴുത്ത് ഇത്തവണ ഉണ്ടാകുമെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് പി.എസ് ശ്രീധരന്‍പിള്ള.പാലായുടെ വികസനത്തിൽ ഇരുമുന്നണികളുടെയും നിലപാട് ജനതാല്‍പര്യത്തിന് എതിരാണെന്നും സംസ്ഥാനത്ത് വികസനത്തിൽ പിന്തള്ളപ്പെട്ട പ്രദേശമാണ് പാലായെന്നും റബർ, കൊപ്ര, കുരുമുളക്, മലഞ്ചരക്ക് മേഖല ഇന്ന് തളർച്ചയിലാണെന്നും ശ്രീധരന്‍പിള്ള കൂട്ടിച്ചേർത്തു.

കാശ്മീർ വിഷയത്തിൽ ജോസ് കെ മാണിയുടെ നിലപാട് ജനതാൽപര്യത്തിന് വിരുദ്ധമായിരുന്നു. സി പി എമ്മും അതിനെ എതിർത്തു. നരേന്ദ്ര മോദി സർക്കാരിന്‍റെ ഭരണ നേട്ടങ്ങൾ ചർച്ച ചെയ്ത് വോട്ട് അനുകൂലമാക്കുമെന്നും അദ്ദേഹം കോട്ടയത്ത് പറഞ്ഞു.ബിജെപിയുടെ മെംബർഷിപ്പ് കാമ്പയിൻ പൂർത്തിയായപ്പോൾ കമ്മ്യൂണിസ്റ്റ് പാർട്ടികളിൽ നിന്നും ഉൾപ്പടെ വൻ ഒഴുക്കാണ് കാണപ്പെട്ടത്. എസ് എന്‍.ഡി.പി സാമുദായിക സംഘടനയാണെന്നും തെരഞ്ഞടുപ്പില്‍ അവരുടെ നിലപാട് അറിയില്ലെന്നും എന്നാൽ ബി.ഡി.ജെ.എസ് എൻ.ഡി.എയ്ക്ക് വേണ്ടി രംഗത്തുണ്ടെന്നും ന്യൂനപക്ഷങ്ങൾ ബിജെപിയിലേക്ക് ഒഴുകിയെന്നും ശ്രീധരന്‍പിള്ള കൂട്ടിച്ചേർത്തു.

Intro:Body:പാലാ മണ്ഡലത്തില്‍ വികസനം പാലാ ടൗണില്‍ മാത്രമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് പി.എസ് ശ്രീധരന്‍പിള്ള. പാലായുടെ മാറ്റത്തിനായുള്ള വിധിയെഴുത്ത് ഇത്തവണ ഉണ്ടാകും. പാലായുടെ വികസനത്തിൽ ഇരുമുന്നണികളുടെയും നിലപാട് ജനതാല്‍പര്യത്തിന് എതിരാണെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

കാശ്മീർ വിഷയത്തിൽ ജോസ് കെ മാണിയുടെ നിലപാട് ജനങ്ങളുടെ താത്പര്യത്തിന് വിരുദ്ധമായിരുന്നു. സി പി എമ്മും അതിനെ എതിർത്തു. സംസ്ഥാനത്ത് വികസനത്തിൽ പിന്തള്ളപ്പെട്ട പ്രദേശമാണ് പാലാ. റബർ, കൊപ്ര, കുരുമുളക്, മലഞ്ചരക്ക് മേഖല ഇന്ന് തളർച്ചയിലാണ്. നരേന്ദ്ര മോദിയുടെ സർക്കാരിന്‍റെ ഭരണ നേട്ടങ്ങൾ ചർച്ച ചെയ്ത് വോട്ട് അനുകൂലമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

എസ് എന്‍.ഡി.പി സാമുദായിക സംഘടനയാണ്. തെരഞ്ഞടുപ്പില്‍ അവരുടെ നിലപാട് അറിയില്ല. ബി.ഡി.ജെ.എസ് എൻ.ഡി.എയ്ക്ക് വേണ്ടി രംഗത്തുണ്ട്.എന്‍.എസ്.എസ് നിലപാട് എതിരല്ലെന്നും അനിഷ്ടം പ്രകടിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ മെംബർഷിപ്പ് കാമ്പയിൻ പൂർത്തിയായപ്പോൾ കമ്മ്യൂണിസ്റ്റ് പാർട്ടികളിൽ നിന്നും ഉൾപ്പടെ വൻ ഒഴുക്കാണ് കാണപ്പെട്ടത്.ന്യൂനപക്ഷങ്ങൾ ബിജെപിയിലേക്ക് ഒഴുകിയെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.