കോട്ടയം: തകര്‍ന്നു കിടക്കുന്ന ഈരാറ്റുപേട്ട- പീരുമേട് സംസ്ഥാനപാത അടിയന്തരമായി നന്നാക്കണമെന്നാവശ്യപ്പെട്ട് ജനകീയ മാര്‍ച്ചും പ്രതിഷേധ യോഗവും നടത്തി. തീക്കോയി ജനകീയ സമിതിയാണ് മാർച്ച് നടത്തിയത്. 20 വര്‍ഷം മുന്‍പ് പൂര്‍ണമായി റീടാര്‍ ചെയ്ത റോഡില്‍ വര്‍ഷാവര്‍ഷം കുഴിയടയ്ക്കല്‍ നടത്തുന്നുണ്ടെങ്കിലും റോഡ് പൂർണമായും നശിച്ചതായി സമിതി ആരോപിച്ചു.
അഞ്ച് വര്‍ഷത്തിലേറെയായി റോഡ് തകര്‍ന്നുകിടക്കുകയാണ്. വാഗ്ദാനങ്ങള്‍ മാത്രമാണ് ഇപ്പോഴുള്ളതെന്ന് പ്രതിഷേധ രംഗത്തുള്ളവര്‍ പറഞ്ഞു. റോഡിന്‍റെ ശോചനീയവസ്ഥയെ തുടര്‍ന്ന് വാഗമണ്ണിലേക്കുള്ള വിനോദ സഞ്ചാരികളുടെ വരവ് ഗണ്യമായി കുറഞ്ഞു.
വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് എം.ജെ.തോമസുകുട്ടി പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു.