കോട്ടയം: പെൻഷൻ തുക വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍റെ സമരം വേറിട്ടതായി. വിലാപ സമരം എന്ന് പേരിട്ട പ്രതിഷേധത്തില്‍ പെന്‍ഷന്‍ തുക 6,500 രൂപയാക്കി വർധിപ്പിക്കണമെന്നതായിരുന്നു പ്രധാന ആവശ്യം.
ക്ഷാമബത്ത അനുവദിക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു. കോട്ടയം ഗാന്ധി സ്ക്വയറിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചത്. പെൻഷനേഴ്‌സിന്‍റെ പ്രശ്നത്തിൽ കേന്ദ്രസർക്കാരിന്റെ കണ്ണ് തുറപ്പിക്കാനാവുമെന്ന പ്രതീക്ഷയിലാണ് സമരക്കാര്‍.
സമരം അസോസ്സിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്‍റ് എൻ. പങ്കജാക്ഷൻ നായർ ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി എസ്. രഘുനാഥൻ നായർ കാണക്കാരി , കെ.ഒ. വിജയചന്ദ്ര കൈമൾ, കെ. ദാസൻ, ശംഭു പോറ്റി എന്നിവർ പ്രതിഷേധ സമരത്തിന് നേതൃത്വം നൽകി. തുടർന്ന് പ്രവർത്തകർ പി എഫ് ഓഫീസിലേക്ക് മാർച്ച് നടത്തി.