ETV Bharat / state

പൂഞ്ഞാറിലെ യുഡിഎഫ് സ്ഥാനാർഥി പഠിച്ചിറങ്ങിയ കലാലയത്തില്‍; ഹോളി ആഘോഷിച്ച് മടങ്ങി - UDF candidate in Poonjar

പൂഞ്ഞാർ നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർഥി അഡ്വ. ടോമി കല്ലാനിയാണ് അരുവിത്തുറ സെന്‍റ് ജോർജ് കോളജിലെത്തിയത്

Poonjar UDF candidate Ad Tomy Kallani  UDF candidate in Poonjar  യുഡിഎഫ് സ്ഥാനാർഥി
തന്‍റെ പഴയ കലാലയം സന്ദർശിച്ച് പൂഞ്ഞാർ യുഡിഎഫ് സ്ഥാനാർഥി
author img

By

Published : Mar 31, 2021, 12:28 AM IST

കോട്ടയം: വർഷങ്ങൾക്കിപ്പുറം ആ പഴയ കെ.എസ്.‌യു യൂണിറ്റ് പ്രസിഡന്‍റ് അരുവിത്തുറ സെന്‍റ് ജോർജ് കോളജിന്‍റെ പടിക്കലെത്തി. ഇക്കുറി അയാൾ വന്നത് നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥിയായാണ്. തിടനാട് പഞ്ചായത്തിലെ വാഹന പര്യടനത്തിനിടെയാണ് പൂഞ്ഞാർ നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർഥി അഡ്വ. ടോമി കല്ലാനി തന്‍റെ കലാലയത്തിലെത്തിയത്. സ്ഥാനാർഥിയെത്തുമ്പോൾ കോളജിൽ ഹോളി ആഘോഷം പൊടിപൊടിക്കുന്നു.

ഒന്നുമാലോചിച്ചില്ല സ്ഥാനാർഥിയും ഹോളി ആഘോഷത്തിൽ പങ്കാളിയായി. കുട്ടികളോട് സംവദിച്ചും അധ്യാപകരോട് പരിചയം പുതുക്കിയും സ്ഥാനാർഥി ഹോളി ആഘോഷിച്ചു. അര മണിക്കൂറിലേറെ കോളജിൽ ചിലവഴിച്ചശേഷമാണ് അഡ്വ. ടോമി കല്ലാനി വാഹന പര്യടനത്തിനായി മടങ്ങിയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.