കോട്ടയം: പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നാളത്തേക്ക് മാറ്റി. സിപിഐ അംഗം മിനിമോള്‍ തെരഞ്ഞെടുപ്പിൽ നിന്ന് വിട്ട് നിന്നതാണ് തെരഞ്ഞെടുപ്പിൽ പ്രതിസന്ധി സൃഷ്ടിച്ചത്. കോറം തികയാത്തതിനാല്‍ ഇന്ന് നടത്തേണ്ടിയിരുന്ന തെരഞ്ഞെടുപ്പ് മാറ്റി വച്ചതായി വരണാധികാരി അറിയിച്ചു. ജനപക്ഷം പ്രതിനിധി ഷൈനി സന്തോഷിനെ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കിയതിനെ തുടര്‍ന്നായിരുന്നു തെരഞ്ഞെടുപ്പ്. ജനപക്ഷ അംഗമായിരുന്ന പതിനാലാം വാര്‍ഡംഗം നിര്‍മല മോഹന്‍ ഇടത് അനുകൂല നിലപാട് സ്വീകരിച്ച് ജനപക്ഷത്ത് നിന്നും കൂറ് മാറിയിരുന്നു. നിര്‍മല മോഹന്‍ കൂറുമാറിയെത്തിയതോടെ എല്ഡിഎഫിന്റെ അംഗസംഖ്യ ആറായി വര്‍ധിച്ചു. പാതാമ്പുഴയില്‍ നിന്നുള്ള സിപിഐ അംഗം മിനിമോള്‍ ഇടത് മുന്നണിയിലെ അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് പിന്മാറിയതോടെ എല്‍ഡിഎഫിനും ജനപക്ഷത്തിനും അഞ്ച് അംഗങ്ങള്‍ വീതമായി. ഇതോടെ ഇടത് സ്ഥാനാര്‍ത്ഥി വിജയിക്കണമെങ്കില്‍ യുഡിഎഫിന്റെ പിന്തുണ വേണമെന്ന നില വരികയും എല്‍ഡിഎഫും യുഡിഎഫും തെരഞ്ഞെടുപ്പ് ഹാളില്‍ കയറാതിരിക്കുകയും ചെയ്തു. ജനപക്ഷ അംഗങ്ങള്‍ മാത്രമാണ് കൃത്യസമയത്ത് ഹാളില്‍ പ്രവേശിച്ചത്. പ്രസിഡന്‍റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സിപിഐയുമായി സിപിഎം വേണ്ടത്ര കൂടിയാലോചനകള്‍ നടത്തിയില്ലെന്നാണ് സിപിഐ നേതാക്കള്‍ പറയുന്നത്. അതേസമയം ഇടത് മുന്നണിയില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഇല്ലെന്ന് സിപിഎം അംഗം സ്‌നേഹാധനന്‍ പറഞ്ഞു.
പൂഞ്ഞാര്‍ തെക്കേക്കരയില്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നാളത്തേക്ക് മാറ്റി - പൂഞ്ഞാര്‍ തെക്കേക്കര
കോറം തികയാത്തതിനാലാണ് തെരഞ്ഞെടുപ്പ് നാളത്തേക്ക് മാറ്റി വച്ചത്.
കോട്ടയം: പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നാളത്തേക്ക് മാറ്റി. സിപിഐ അംഗം മിനിമോള്‍ തെരഞ്ഞെടുപ്പിൽ നിന്ന് വിട്ട് നിന്നതാണ് തെരഞ്ഞെടുപ്പിൽ പ്രതിസന്ധി സൃഷ്ടിച്ചത്. കോറം തികയാത്തതിനാല്‍ ഇന്ന് നടത്തേണ്ടിയിരുന്ന തെരഞ്ഞെടുപ്പ് മാറ്റി വച്ചതായി വരണാധികാരി അറിയിച്ചു. ജനപക്ഷം പ്രതിനിധി ഷൈനി സന്തോഷിനെ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കിയതിനെ തുടര്‍ന്നായിരുന്നു തെരഞ്ഞെടുപ്പ്. ജനപക്ഷ അംഗമായിരുന്ന പതിനാലാം വാര്‍ഡംഗം നിര്‍മല മോഹന്‍ ഇടത് അനുകൂല നിലപാട് സ്വീകരിച്ച് ജനപക്ഷത്ത് നിന്നും കൂറ് മാറിയിരുന്നു. നിര്‍മല മോഹന്‍ കൂറുമാറിയെത്തിയതോടെ എല്ഡിഎഫിന്റെ അംഗസംഖ്യ ആറായി വര്‍ധിച്ചു. പാതാമ്പുഴയില്‍ നിന്നുള്ള സിപിഐ അംഗം മിനിമോള്‍ ഇടത് മുന്നണിയിലെ അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് പിന്മാറിയതോടെ എല്‍ഡിഎഫിനും ജനപക്ഷത്തിനും അഞ്ച് അംഗങ്ങള്‍ വീതമായി. ഇതോടെ ഇടത് സ്ഥാനാര്‍ത്ഥി വിജയിക്കണമെങ്കില്‍ യുഡിഎഫിന്റെ പിന്തുണ വേണമെന്ന നില വരികയും എല്‍ഡിഎഫും യുഡിഎഫും തെരഞ്ഞെടുപ്പ് ഹാളില്‍ കയറാതിരിക്കുകയും ചെയ്തു. ജനപക്ഷ അംഗങ്ങള്‍ മാത്രമാണ് കൃത്യസമയത്ത് ഹാളില്‍ പ്രവേശിച്ചത്. പ്രസിഡന്‍റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സിപിഐയുമായി സിപിഎം വേണ്ടത്ര കൂടിയാലോചനകള്‍ നടത്തിയില്ലെന്നാണ് സിപിഐ നേതാക്കള്‍ പറയുന്നത്. അതേസമയം ഇടത് മുന്നണിയില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഇല്ലെന്ന് സിപിഎം അംഗം സ്‌നേഹാധനന്‍ പറഞ്ഞു.
പാതാമ്പുഴയില്‍ നിന്നുള്ള സിപിഐ അംഗം മിനിമോള്‍ ഇടത് മുന്നണിയിലെ അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് പിന്മാറിയതോടെ എല്‍ഡിഎഫിനും ജനപക്ഷത്തിനും 5 അംഗങ്ങള്‍ വീതമായി. ഇതോടെ ഇടത് സ്ഥാനാര്‍ത്ഥി വിജയിക്കണമെങ്കില്‍ യുഡിഎഫിന്റെ പിന്തുണ വേണമെന്ന നില വരുകയും എല്‍ഡിഎഫും യുഡിഎഫും തിരഞ്ഞെടുപ്പ് ഹാളില്‍ കയറാതിരിക്കുകയും ചെയ്തു. അടിയന്തിര ചര്‍ച്ചകള്‍ക്ക് ശേഷം എല്‍ഡിഎഫും യുഡിഎഫും ഹാളില്‍ പ്രവേശിച്ചെങ്കിലും സമയത്ത് കോറം തികയാത്തതിനാല്‍ തിരഞ്ഞെടുപ്പ് നാളത്തേക്ക് മാറ്റി വച്ചതായി വരണാധികാരി അറിയിക്കുകയായിരുന്നു.
ജനപക്ഷഅംഗങ്ങള്‍ മാത്രമാണ് കൃത്യസമയത്ത് ഹാളില്‍ പ്രവേശിച്ചത്. അതേസമയം ഇടത് മുന്നണിയില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഇല്ലെന്ന് സിപിഎം അംഗം സ്‌നേഹാധനന്‍ പറഞ്ഞു. പ്രസിഡന്റ് തിരഞ്ഞെടുപ്പമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സിപിഐയുമായി സിപിഎം വേണ്ടത്ര കൂടിയാലോചനകള്‍ നടത്തിയില്ലെന്നാണ് സിപിഐ നേതാക്കള്‍ പറയുന്നത്. Conclusion:അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കപെട്ട ജനപക്ഷ പാര്‍ട്ടിയില്‍ നിന്നും കൂറുമാറിയെത്തിയ ഒരാളെ പ്രസിഡണ്ട് ആക്കുന്നതിന്നോട് യോജിക്കാന്‍ കഴിയില്ലെന്ന പാര്‍ട്ടി നിലപാട് അനുസരിച്ചാണ് തിരഞ്ഞെടുപ്പില്‍ നിന്നും വിട്ട് നിന്നതെന്ന് സിപിഐ അംഗം മിനി വ്യക്തമാക്കി. സിപിഎമ്മിന്റെയോ സിപിഐയുടെയോ അംഗം പ്രസിഡന്റ് പദവിയില്‍ എത്തണമെന്നാണ് സിപിഐ നേതൃത്വം പറയുന്നത്.