കോട്ടയം: നാല് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ പൂഞ്ഞാര്‍ കുന്നോന്നിയെ കണ്ടെയിൻമെന്‍റ് സോൺ ആക്കാൻ സാധ്യത. ഇത് സംബന്ധിച്ച നടപടിക്രമങ്ങള്‍ ആരംഭിച്ചതായി മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഐഎച്ച്ആര്‍ഡി കോളനിയും കുന്നോന്നി ടൗണും സോണില്‍ ഉള്‍പ്പെടുത്തും.
കോളനിയിലെ താമസക്കാരനായ ഒരാള്‍ക്ക് കാലിന് പരിക്കേറ്റതിനെ തുടര്‍ന്ന് പാലാ ജനറലാശുപത്രിയില്‍ ചികിത്സയിലായിരുന്ന ആൾക്കൊപ്പം നിന്നിരുന്ന ഭാര്യയ്ക്കും മകള്‍ക്കും ഇന്നലെ കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ആശുപത്രിയില്‍ വന്നുപോയിരുന്ന മരുമകള്‍ക്ക് ടെസ്റ്റിംഗ് നടത്തിയിരുന്നില്ല. തുടർന്ന് ഇന്ന് നടത്തിയ പരിശോധനയില്‍ ഇവര്‍ക്കും രോഗം സ്ഥിരീകരിച്ചതോടെയാണ് കണ്ടെയിൻമെന്‍റ് സോൺ ആക്കാൻ നടപടി തുടങ്ങിയത്. ഇതോടെ മേഖലയില്‍ രോഗബാധിതരുടെ എണ്ണം നാലായി. മേഖലയില്‍ നേരത്തെ രോഗം ബാധിച്ചിരുന്ന ഒരാൾ സമീപത്തെ കടകളിലെത്തുകയും നിരവധി പേരുമായി സമ്പര്‍ക്കം പുലര്‍ത്തുകയും ചെയ്തതായാണ് സംശയം.
പൂഞ്ഞാര്‍ കുന്നോന്നിയെ കണ്ടെയിൻമെന്‍റ് സോൺ ആക്കാൻ സാധ്യത - കണ്ടെയിൻമെന്‍റ് സോൺ ആക്കാൻ സാധ്യത
മേഖലയിലെ കൊവിഡ് രോഗികൾ പ്രദേശത്തെ കടകളിൽ എത്തുകയും നിരവധി പേരുമായി സമ്പര്‍ക്കം പുലര്‍ത്തുകയും ചെയ്തു എന്ന സംശയത്തിലാണ് തീരുമാനം