ETV Bharat / state

കോട്ടയത്ത് മാമ്പഴം മോഷ്‌ടിച്ച പൊലീസുകാരന് സസ്പെൻഷൻ - ഇടുക്കി എആര്‍ ക്യാമ്പ്

ഇടുക്കി എആര്‍ ക്യാമ്പിലെ സിവില്‍ പൊലീസ് ഉദ്യോഗസ്ഥനായ വണ്ടന്‍പതാല്‍ സ്വദേശി ശിഹാബിനെയാണ് സസ്‌പെന്‍ഡ് ചെയ്‌തത്. കടയുടെ സമീപത്തായി കൊട്ടയില്‍ മൂടിയിട്ട മാമ്പഴം സ്‌കൂട്ടറില്‍ കയറ്റി ശിഹാബ് കടന്നുകളയുകയായിരുന്നു

Policeman suspended for stealing mangoes  stealing mangoes from fruit shop  policeman suspended for stealing  മാമ്പഴം മോഷ്‌ടിച്ച പൊലീസുകാരന് സസ്‌പെന്‍ഷന്‍  പൊലീസുകാരന് സസ്‌പെന്‍ഷന്‍  ശിഹാബ്  ഇടുക്കി എആര്‍ ക്യാമ്പ്
പഴക്കടയില്‍ നിന്ന് മാമ്പഴം മോഷ്‌ടിച്ച പൊലീസുകാരന് സസ്‌പെന്‍ഷന്‍
author img

By

Published : Oct 5, 2022, 12:13 PM IST

Updated : Oct 5, 2022, 12:37 PM IST

കോട്ടയം: കാഞ്ഞിരപ്പള്ളിയിലെ പഴക്കടയില്‍ നിന്ന് മാമ്പഴം മോഷ്‌ടിച്ച പൊലീസുകാരന് സസ്പെന്‍ഷന്‍. മുണ്ടക്കയം വണ്ടന്‍പതാല്‍ സ്വദേശി ശിഹാബിനെയാണ് സസ്‌പെന്‍ഡ് ചെയ്‌തത്. ഇയാള്‍ ഇടുക്കി എആര്‍ ക്യാമ്പിലെ സിവില്‍ പൊലീസ് ഉദ്യോഗസ്ഥനാണ്.

മോഷണത്തിന്‍റെ സിസിടിവി ദൃശ്യം

സംഭവത്തിൽ കേസ് എടുത്തതിനെ തുടർന്നാണ് സസ്പെൻഷൻ. കാഞ്ഞിരപ്പള്ളി പാറത്തോട്ട് ഭാഗത്തുള്ള പഴക്കടയില്‍ നിന്നാണ് ശിഹാബ് മാമ്പഴം മോഷ്‌ടിച്ചത്. കടയുടെ സമീപത്തായി പെട്ടിയില്‍ മൂടിയിട്ട നിലയിലായിരുന്നു മാമ്പഴം.

ശിഹാബ് സ്‌കൂട്ടര്‍ നിര്‍ത്തിയ ശേഷം മാമ്പഴം മോഷ്‌ടിച്ച് സീറ്റിനടിയിലുള്ള സ്റ്റോറേജിലാക്കി കടന്നു കളയുകയായിരുന്നു. രാവിലെ കച്ചവടത്തിനെത്തിയപ്പോഴാണ് കടയുടമ മാമ്പഴം മോഷണം പോയതായി മനസിലാക്കിയത്. കടയ്ക്ക് മുമ്പില്‍ സ്ഥാപിച്ചിരുന്ന സിസിടിവി ദൃശ്യങ്ങളാണ് ഉദ്യോഗസ്ഥനെ കുടുക്കിയത്.

Last Updated : Oct 5, 2022, 12:37 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.