ETV Bharat / state

സ്വര്‍ണപണയം എടുക്കാനെത്തി 45,000 കവര്‍ന്നു; പ്രതി അറസ്റ്റില്‍ - സ്വര്‍ണം

പാലായിലെ സ്വര്‍ണ പണയം എടുത്തു കൊടുക്കുന്ന ജ്വല്ലറിയില്‍ ഫോണ്‍ വിളിച്ച് ധനകാര്യ സ്ഥാപനത്തില്‍ പണയത്തില്‍ സ്വര്‍ണം എടുത്തു നല്‍കണമെന്നാവശ്യപ്പെട്ട് 45,000 രൂപ തട്ടിയെടുത്തയാളെ പൊലീസ് അറസ്റ്റ് ചെയ്തു

സ്വർണ്ണപ്പണയം എടുക്കാനെത്തി 45,000 രൂപ തട്ടിയെടുത്ത പ്രതി പിടിയിൽ*  സ്വര്‍ണപണയം എടുക്കാനെത്തി 45,000 കവര്‍ന്നു  പ്രതി അറസ്റ്റില്‍  ധനകാര്യ സ്ഥാപനം
നിബിന്‍ വില്‍സണ്‍(40)
author img

By

Published : Apr 7, 2022, 7:06 AM IST

കോട്ടയം: ധനകാര്യ സ്ഥാപനത്തില്‍ പണയത്തിലിരിക്കുന്ന 20 ഗ്രാം സ്വര്‍ണം എടുത്ത് നല്‍കാന്‍ സഹായിക്കണമെന്നാവശ്യപ്പെട്ട് 45000 രൂപ തട്ടിയെടുത്തയാള്‍ അറസ്റ്റില്‍. തിടനാട് പൂവത്തിങ്കല്‍ നിബിന്‍ വില്‍സനെയാണ് (40)പാലാ പൊലീസ് അറസ്റ്റ് ചെയ്തത്. ഫെബ്രുവരി 26നാണ് വില്‍സന്‍ സഹായമാവശ്യപ്പെട്ട് ജ്വല്ലറി ഉടമയെ വിളിച്ചത്.

തുടര്‍ന്ന് ജ്വല്ലറി ഉടമ സ്ഥാപനത്തിലെ ജീവനക്കാരനെ പണവുമായി ധനകാര്യ സ്ഥാപനത്തിലേക്കയക്കുകയായിരുന്നു. ജീവനക്കാരന്‍ പണയ സ്വര്‍ണം എടുക്കുന്നതിനായി 50,000 രൂപ നല്‍കി. എന്നാല്‍ 45,000 രൂപയെ ആവശ്യമുള്ളൂവെന്ന് പറഞ്ഞ് ബാക്കി 5000 രൂപ ജീവനക്കാരന് തിരികെ നല്‍കുകയും ചെയ്തു.

ബാക്കി പണവുമായി ഇയാള്‍ രണ്ടാം നിലയിലുള്ള ധനകാര്യ സ്ഥാപനത്തിലേക്ക് കയറിപോവുകയും സ്ഥാപനത്തിന്‍റെ പിന്‍വശത്തുള്ള ഇടനാഴിയിലൂടെ രക്ഷപ്പെടുകയായിരുന്നു. കുറെ സമയം കഴിഞ്ഞിട്ടും ഇയാള്‍ തിരികെയെത്താത്തതിനെ തുടര്‍ന്ന് ജ്വല്ലറി ജീവനക്കാരന്‍ ഇയാളെ ഫോണില്‍ വിളിച്ചെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു.

സംഭവം തട്ടിപ്പാണെന്ന് മനസിലാക്കിയ ജീവനക്കാരന്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് എറണാകുളത്ത് നിന്നും പ്രതിയെ പിടികൂടുന്നത്. ഗോവ, മംഗലാപുരം, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലും ഇയാള്‍ സമാന രീതിയിലുള്ള തട്ടിപ്പ് നടത്തിയതായി സംശയിക്കുന്നു.

പ്രിൻസിപ്പൽ എസ് ഐ അഭിലാഷ് എം ഡി,എ എസ് ഐ ബിജു കെ തോമസ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ഷെറിൻ സ്റ്റീഫൻ, സിപിഒ രഞ്ജിത്ത് സി എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

also read: ഭാര്യയെ 'രാജകീയമായി' നോക്കാൻ വിമാനത്തിൽ യാത്ര ചെയ്‌ത് മാല മോഷണം ; ഒടുവിൽ പിടിയിൽ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.