ETV Bharat / state

പിങ്ക് പൊലീസിനെതിരായ ആരോപണം: യുവാവിന് തിരിച്ചടി, സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം

പിന്തുണ പ്രതീക്ഷിച്ച്, യുവാവ് ചിത്രീകരിച്ച് പോസ്‌റ്റ് ചെയ്‌ത വീഡിയോയാണ് യുവാവിന് തിരിച്ചടിയായത്

പിങ്ക് പൊലീസിന്‍റെ സദാചാരണ വിചാരണയെന്ന് ആരോപണം  പിങ്ക് പൊലീസിനെതിരെ യുവാക്കള്‍  social media against youngsters on pink police issue  Kottayam pink police  കോട്ടയം ഇന്നത്തെ വാര്‍ത്ത  kottayam todays news
പിങ്ക് പൊലീസിനെതിരായ ആരോപണം: യുവാവിന് തിരിച്ചടി, സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം
author img

By

Published : Jan 31, 2022, 3:22 PM IST

Updated : Jan 31, 2022, 7:08 PM IST

കോട്ടയം: പിങ്ക് പൊലീസിന്‍റെ സദാചാര വിചാരണയ്ക്ക് ഇരയായി എന്നാരോപിച്ച് യുവാവ് സാമൂഹ്യ മാധ്യമത്തില്‍ വീഡിയോ പോസ്റ്റ് ചെയ്‌ത സംഭവത്തില്‍ വഴിത്തിരിവ്. ദൃശ്യം വൈറലായതോടെ പിന്തുണ പ്രതീക്ഷിച്ച യുവാവിന് തിരിച്ചടിയായി. ഉദ്യോഗസ്ഥയുടെ ഭാഗത്ത് തെറ്റില്ല, സംശയമുള്ളവരെ ചോദ്യം ചെയ്യുക പൊലീസ് ജോലിയുടെ ഭാഗമാണെന്ന തരത്തില്‍ നിരവധി പേര്‍ അഭിപ്രായപ്പെട്ടു.

പിങ്ക് പൊലീസിനെതിരായ ആരോപണത്തില്‍ യുവാവിന് തിരിച്ചടി

കോട്ടയം കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡ് പരിസരത്തുവച്ച് 30-ാം തിയതിയാണ് സംഭവം. അഖില്‍ മേനിക്കോട്ട് എന്ന യുവാവും അഭിരാമി എന്ന യുവതിയുമാണ് പൊലീസ് ഉദ്യോഗസ്ഥയുമായി തര്‍ക്കമുണ്ടായത്. യുവതിയോട് എവിടെ പോകുന്നുവെന്നും എത്ര വയസായി എന്നുമാണ് ഉദ്യോഗസ്ഥ ചോദിച്ചത്. ഇതില്‍ പ്രകോപിതരായ യുവാവും യുവതിയും തങ്ങളെ സഭ്യത പഠിപ്പിക്കാന്‍ വരേണ്ടെന്ന് പറഞ്ഞ് ഉദ്യോഗസ്ഥയുമായി വാക്കേറ്റമുണ്ടാവുകയായിരുന്നു.

ALSO READ: ദിലീപിന്‍റെ ഫോണുകൾ സർവീസ് ചെയ്‌തിരുന്നയാളുടെ മരണം; ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

പിങ്ക് പൊലീസിന് അനുകൂലമായാണ് ഭൂരിപക്ഷം പേരും പ്രതികരിച്ചത്. തിരുവനന്തപുരത്ത് അച്ഛനും മകളും പിങ്ക് പൊലീസിന്‍റെ പരസ്യ വിചാരണയ്ക്ക് വിധേയരായ സംഭവം ഹൈക്കോടതി വരെ എത്തിയിരുന്നു. സംഭവത്തില്‍ പിങ്ക് പൊലീസിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നു. ഈ സംഭവത്തെ തുടർന്ന് പിങ്ക് പൊലീസ് വ്യാപകമായി വിമര്‍ശിക്കപ്പെടുന്ന സാഹചര്യമാണുള്ളത്. സ്ത്രീകളുടെ സംരക്ഷണ ചുമതലയുള്ളവരാണ് പിങ്ക് പൊലീസ് സേന.

Last Updated : Jan 31, 2022, 7:08 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.