ETV Bharat / state

ആ വാര്‍ത്ത മുഖ്യമന്ത്രി കണ്ടു; സുനീഷിന്‍റെ വീട്ടില്‍ പുത്തന്‍ സൈക്കിളെത്തി

സൈക്കിൾ മോഷണം പോയ വിവരം പങ്കു‌വച്ച് സുനീഷ് ഫേസ്ബുക്കിലിട്ട വീഡിയോ ഒട്ടേറെ പേർ പങ്കുവച്ചിരുന്നു

Pinarayi Vijayan news  Kerala chief minister news  kottayam cycle theft news  പിണറായി വിജയൻ വാർത്തകൾ  കേരള മുഖ്യമന്ത്രി ഇടപെടൽ വാർത്തകൾ  കോട്ടയം വാർത്തകൾ
ആ വാര്‍ത്ത മുഖ്യമന്ത്രി കണ്ടു; സുനീഷിന്‍റെ വീട്ടില്‍ പുത്തന്‍ സൈക്കിളെത്തി
author img

By

Published : Jan 27, 2021, 4:13 PM IST

Updated : Jan 27, 2021, 8:45 PM IST

കോട്ടയം: ആശിച്ചു വാങ്ങിച്ച സൈക്കിള്‍ മോഷ്‌ടിക്കപ്പെട്ടതിന്‍റെ വിഷമത്തിലായിരുന്ന കണിച്ചേരില്‍ വീട്ടിലേക്ക് പുതുപുത്തന്‍ സൈക്കിളെത്തി. സൈക്കിൾ കൊണ്ടുവന്നത് കോട്ടയം ജില്ലാ കലക്‌ടര്‍ എം അഞ്ജന. ഭിന്നശേഷിക്കാരനായ സുനീഷിന്‍റെ കുടുംബത്തിന്‍റെ സങ്കടത്തെക്കുറിച്ചുള്ള പത്രവാര്‍ത്ത ശ്രദ്ധയില്‍പെട്ടതിനെത്തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചതനുസരിച്ചാണ് പുതിയ സൈക്കിള്‍ നല്‍കിയത്.

ആ വാര്‍ത്ത മുഖ്യമന്ത്രി കണ്ടു; സുനീഷിന്‍റെ വീട്ടില്‍ പുത്തന്‍ സൈക്കിളെത്തി

കൈകള്‍ക്കും കാലുകള്‍ക്കും വൈകല്യമുള്ള സുനീഷ് ഒരു കൈ കുത്തി കമഴ്ന്ന് നീന്തിയാണ് സഞ്ചരിക്കുന്നത്. വൈകല്യത്തിനുമുന്നില്‍ മനസു തളരാതെ ഉരുളികുന്നത്തിന് സമീപം കുരുവിക്കൂട് എന്ന സ്ഥലത്ത് സ്വന്തമായി സ്ഥാപനം നടത്തിവരികയാണ് സുനീഷ്. ഒന്‍പതു വയസുള്ള മകന്‍ ജസ്റ്റിന് വാങ്ങി നല്‍കിയ സൈക്കിളാണ് കഴിഞ്ഞ ബുധനാഴ്‌ച രാത്രി വീട്ടുമുറ്റത്തുനിന്ന് മോഷണം പോയത്. ആരുടെയെങ്കിലും കയ്യിലോ ഏതെങ്കിലും ആക്രിക്കടയിലോ കാണുകയാണെങ്കില്‍ വിളിച്ചറിയിക്കണമെന്ന് അഭ്യര്‍ഥിച്ച് സുനീഷ് ഫേസ്ബുക്കിലിട്ട പോസ്റ്റ് നിരവധി പേര്‍ പങ്കുവച്ചിരുന്നു. സൈക്കിള്‍ തിരികെ കിട്ടാന്‍ കാത്തിരിക്കുന്ന കുടുംബത്തെക്കുറിച്ചുള്ള പത്രവാര്‍ത്ത ശ്രദ്ധയില്‍പെട്ടയുടന്‍ പുതിയ സൈക്കിള്‍ വാങ്ങി നല്‍കാന്‍ മുഖ്യമന്ത്രി കോട്ടയം ജില്ലാ കലക്‌ടര്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. ഇതിനു പിന്നാലെ കോട്ടയത്തുനിന്ന് സൈക്കിള്‍ വാങ്ങി കലക്‌ടര്‍ സുനീഷിന്‍റെ വീട്ടിലേക്കെത്തി.

കാണാതായ സൈക്കിളിന്‍റെ അതേ നിറത്തിലുള്ള പുത്തന്‍ സൈക്കിള്‍ സ്വന്തമായപ്പോള്‍ ജസ്റ്റിന്‍ മനസ് നിറഞ്ഞുചിരിച്ചു. ഒപ്പം സുനീഷും ഭാര്യ ജിനിയും മകള്‍ ജസ്റ്റിയയും. പത്രവാര്‍ത്ത വന്നപ്പോഴും ഇങ്ങനെയൊരു ഇടപെടല്‍ പ്രതീക്ഷിച്ചിരുന്നില്ലെന്ന് സുനീഷ് പറഞ്ഞു.

Last Updated : Jan 27, 2021, 8:45 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.