ETV Bharat / state

'കായംകുളം കൊച്ചുണ്ണിയും ഇത്തിക്കരപ്പക്കിയും ജീവിച്ചിരുന്നെങ്കിൽ വിസിമാരാക്കിയേനെ' ; പരിഹാസവുമായി പിസി ജോര്‍ജ്

author img

By

Published : Nov 12, 2022, 8:03 PM IST

കായംകുളം കൊച്ചുണ്ണിയും ഇത്തിക്കരപ്പക്കിയും ജീവിച്ചിരുന്നുവെങ്കിൽ പിണറായി വിജയൻ അവരെ വൈസ് ചാൻസലർമാരാക്കുമായിരുന്നുവെന്ന് പിസി ജോര്‍ജ്. കെ സുധാകരന്‍റെ ആര്‍എസ്‌എസ് അനുകൂല പ്രസ്‌താവനയ്ക്ക് ജോര്‍ജിന്‍റെ പിന്തുണയും

PC George  PC George against PInarayi Vijayan  Chancellor Issue  Kayamkulam Kochunni  Ithikkara Pakki  Vice cancellor  കായംകുളം കൊച്ചുണ്ണി  ഇത്തിക്കരപ്പക്കി  ജോര്‍ജ്  പിണറായി  പിണറായി വിജയൻ  ആര്‍എസ്‌എസ് അനുകൂല പ്രസ്‌താവന  കോട്ടയം  ചാൻസലർ  വാസവനെ ഏൽപ്പിച്ച നടപടി  കഥകളി
'കായംകുളം കൊച്ചുണ്ണിയും ഇത്തിക്കരപ്പക്കിയും ജീവിച്ചിരുന്നുവെങ്കിൽ വൈസ് ചാന്‍സലറാക്കിയേനേ'; പിണറായിയെ ആക്രമിച്ചും സുധാകരനെ താലോലിച്ചും പി.സി ജോര്‍ജ്

കോട്ടയം : ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ മാറ്റി മന്ത്രിമാരെയും വിദ്യാഭ്യാസ വിദഗ്‌ധരെയും നിയമിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ ജനപക്ഷം പാര്‍ട്ടി നേതാവ് പിസി ജോർജ്. കായംകുളം കൊച്ചുണ്ണിയും ഇത്തിക്കരപ്പക്കിയും ജീവിച്ചിരുന്നുവെങ്കിൽ പിണറായി വിജയൻ അവരെ പിടിച്ച് വൈസ് ചാൻസലർമാരാക്കുമായിരുന്നുവെന്ന് പിസി ജോർജ് പരിഹസിച്ചു.

സർക്കാർ തീരുമാനത്തിന്‍റെ ആദ്യഘട്ടമായി കലാമണ്ഡലം വൈസ് ചാൻസലറുടെ ചുമതല സാംസ്‌കാരിക മന്ത്രി കൂടിയായ വിഎൻ വാസവനെ ഏൽപ്പിച്ച നടപടിയെ പിസി ജോർജ് വിമര്‍ശിച്ചു. എന്ത് യോഗ്യതയുണ്ടായിട്ടാണ് വിഎൻ വാസവനെ വൈസ് ചാൻസലറാക്കിയത്. വാസവന്‍റെ വിദ്യാഭ്യാസ യോഗ്യതയെ കുറിച്ച് താൻ കൂടുതലൊന്നും പറയുന്നില്ലെന്നും അത് തെറ്റായ നടപടിയായി പോയെന്നും പിസി ജോർജ് പറഞ്ഞു.

പിസി ജോര്‍ജിന്‍റെ വാർത്താസമ്മേളനം

കലാമണ്ഡലം വൈസ് ചാൻസലറാക്കിയ സാഹചര്യത്തിൽ മന്ത്രി വിഎൻ വാസവൻ കഥകളി പഠിപ്പിക്കുമോ ? ഇങ്ങനെ നോക്കിയാല്‍ മോഷ്‌ടാവായ കായംകുളം കൊച്ചുണ്ണിയായിരുന്നു ഏറെ യോഗ്യൻ. സ്വർണക്കടത്തിലൂടെ ലഭിച്ച പണം വിദേശങ്ങളില്‍ നിക്ഷേപിക്കാനാണ് പിണറായി വിദേശയാത്ര നടത്തുന്നതെന്നും പിസി ജോർജ് വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

ആരോപണത്തിൽ പരാതിയുണ്ടെങ്കിൽ പിണറായി തനിക്കെതിരെ കേസ് കൊടുക്കട്ടെ. പിണറായി സകുടുംബം നടത്തുന്ന യാത്രകൾ ശരിയല്ല. ജനുവരി മാസത്തോടെ പിണറായി വിജയന്‍റെ രാഷ്ട്രീയ ജീവിതം അവസാനിക്കുമെന്ന പ്രവചനവും പിസി ജോർജ് നടത്തി. സിപിഎമ്മിനുള്ളിൽ പിണറായി വിജയനെതിരെ കടുത്ത വിമർശനമുയരുന്നുണ്ടെന്നും കമ്മ്യൂണിസ്‌റ്റുകാർ ഇതിനെതിരെ പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പിണറായി വിജയൻ രാജിവച്ച് രാഷ്‌ട്രീയ പ്രവർത്തനം അവസാനിപ്പിക്കും. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍റെ ആർഎസ്എസ് അനുകൂല പ്രസ്‌താവനയെ പിസി ജോര്‍ജ് പിന്തുണച്ചു. നല്ലൊരു മനസിന് ഉടമയായതുകൊണ്ടാണ് സുധാകരൻ അങ്ങനെ ചെയ്‌തതെന്നും പിസി ജോർജ് പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.