കോട്ടയം: K-rail കെ-റെയിൽ പദ്ധതിയിലെ അഴിമതി ജുഡീഷ്യൽ അന്വേഷണത്തിന് വിധേയമാക്കണമെന്ന് കേരള ജനപക്ഷം ചെയർമാൻ പി.സി.ജോർജ്. പദ്ധതിയെപ്പറ്റി പഠിക്കാത്തവരാണ് വിമർശനവുമായി വരുന്നതെന്ന മുഖ്യമന്ത്രിയുടെ വാദത്തെ പി.സി.ജോർജ് തള്ളി. മുഖ്യമന്ത്രിയാണ് പദ്ധതിയെപ്പറ്റി പഠിക്കാത്തത്.
കേന്ദ്ര ഗവൺമെന്‍റ് 2025ൽ 150 കിലോമീറ്റർ വേഗത്തിൽ ട്രെയിൻ ഓടിക്കാൻ നടപടി ആരംഭിച്ചിരിക്കെയാണ് കെ റെയിൽ പദ്ധതിയിൽ 135 കിലോമീറ്റർ വേഗതയിൽ വണ്ടി ഓടിക്കുമെന്ന് പറഞ്ഞ് മുഖ്യമന്ത്രി അപഹാസ്യനായി മാറിയെന്നും പി.സി. പറഞ്ഞു.
Also Read: K Rail | ഭൂമി ഏറ്റെടുക്കുക നാലിരട്ടിക്ക്, വീട് പോകുന്നവര്‍ക്ക് നഷ്ടപരിഹാരത്തിന് പുറമെ 4.6 ലക്ഷം
പദ്ധതിക്ക് പിന്നിൽ വൻ അഴിമതിയുണ്ട്. ജനങ്ങൾക്ക് പ്രയോജനമില്ലാത്ത പദ്ധതി എന്തു വില കൊടുത്തും നടപ്പാക്കുമെന്ന പറയുന്ന മുഖ്യമന്തിയുടെ നിലപാടിന് പിന്നിൽ ഗൂഡാലോചനയുണ്ടെന്നും പി.സി.ജോർജ് പറഞ്ഞു. പദ്ധതി വിശദീകരിക്കുവാൻ വീടുകളിലെത്തുന പാർട്ടിക്കാരെ ചൂലുമായി സ്ത്രീകൾ നേരിടുമെന്നും പി.സി.ജോർജ് പറഞ്ഞു.