ETV Bharat / state

കെ-റെയിൽ തട്ടിപ്പ്, പിണറായി- ബ്രിട്ടാസ് കൊള്ളസംഘം നടത്തിയ ഡീലെന്ന് പിസി ജോർജ് - ജോണ്‍ ബ്രിട്ടാസ്

യുഡിഎഫ് പ്രവേശനം വൈകാതെ സാധ്യമാകുമെന്നാണ് പ്രതീക്ഷയെന്ന് പി സി ജോർജ്

pc george  k rail project  കെ-റെയിൽ തട്ടിപ്പ്  പിണറായി വിജയൻ  ജോണ്‍ ബ്രിട്ടാസ്  പിസി ജോർജ്
കെ-റെയിൽ തട്ടിപ്പ്, പിണറായി- ബ്രിട്ടാസ് കൊള്ളസംഘം നടത്തിയ ഡീൽ: പിസി ജോർജ്
author img

By

Published : Aug 31, 2021, 9:22 PM IST

കോട്ടയം : കെ-റെയിൽ പദ്ധതിക്കെതിരെ ആരോപണവുമായി മുൻ എംഎൽഎ പിസി ജോർജ്. കെ- റെയിൽ പദ്ധതി തട്ടിപ്പാണ്. ജപ്പാൻ കമ്പനിയുമായി ചേർന്ന് പിണറായി വിജയനും ജോണ്‍ ബ്രിട്ടാസും അടങ്ങുന്ന കൊള്ളസംഘം ഡീൽ ഉറപ്പിച്ചു. ഇവർ ജനങ്ങളെ വഞ്ചിക്കുകയാണെന്നും കച്ചവടത്തിൽ എന്ത് ലാഭമുണ്ടെന്ന് ഇരുവരും വ്യക്തമാക്കണമെന്നും പിസി ജോർജ് ആവശ്യപ്പെട്ടു.

Also Read: കിടപ്പാടം ഉരുളെടുത്തു ; ആദിവാസി കുടുംബം പെരുവഴിയിലായിട്ട് 3 വര്‍ഷം

കെ- റെയിൽ പദ്ധതികൊണ്ട് ലക്ഷക്കണക്കിന് കുടുബങ്ങൾ കുടിയൊഴിപ്പിക്കപ്പെടും. നെൽവയലുകൾ നശിപ്പിക്കപ്പെടും. ഇരുവശവും മതിൽ കെട്ടിപ്പൊക്കി നടപ്പാക്കുന്ന പദ്ധതി കേരളത്തെ രണ്ടായി വിഭജിക്കുമെന്നും പിസി ജോർജ് പറഞ്ഞു.

ഡിസിസി പട്ടിക പ്രഖ്യാപനത്തെ തുടർന്നുണ്ടായ സംഭവവികാസങ്ങൾ കോൺഗ്രസിന് ഗുണം ചെയ്യും. ജയിക്കാൻ വേണ്ടി ഒരു തവണ കൂടി ഇലക്ഷനിൽ മത്സരിക്കും. യുഡിഎഫ് പ്രവേശനം വൈകാതെ സാധ്യമാകുമെന്നാണ് പ്രതീക്ഷയെന്നും പി സി ജോർജ് കോട്ടയത്ത് പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.