ETV Bharat / state

ഒരു സീറ്റ് മതിയെന്ന് കേരളാ കോണ്‍ഗ്രസ് - parlamentary commitee

സ്ഥാനാര്‍ഥിയാരെന്ന് സ്റ്റിയറിങ് കമ്മറ്റി തീരുമാനിക്കും. പിജെ ജോസഫ് മത്സരിക്കാനുള്ള താല്പര്യം അറിയിച്ചു

സി എഫ് തോമസ്
author img

By

Published : Mar 10, 2019, 4:05 PM IST

ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരള കോൺഗ്രസ് ഒരു സീറ്റിൽ ഒതുങ്ങാൻ തീരുമാനിച്ചതായി കേരള കോൺഗ്രസ് നേതൃത്വം. രണ്ട് സീറ്റിനുള്ള അര്‍ഹത കേരള കോണ്‍ഗ്രസിനുണ്ട്. നിലവിലെ സാഹചര്യത്തില്‍ മുന്നണിയെ പ്രതിസന്ധിയിലാക്കേണ്ടതില്ലെന്ന പാർലമെന്‍ററി പാര്‍ട്ടി യോഗത്തിന്‍റെ തീരുമാനപ്രകാരമാണ് ഒരു സീറ്റ് മതിയെന്ന നിലപാട് സ്വീകരിച്ചത്. കേന്ദ്രത്തില്‍ സിംഗിള്‍ പാര്‍ട്ടി വരണമെന്നത് നിര്‍ണായകമാണെന്നും കോണ്‍ഗ്രസ് ആവശ്യം അംഗീകരിക്കുന്നതായും പാര്‍ട്ടി ഡെപ്യൂട്ടി ചെയര്‍മാന്‍ സിഎഫ് തോമസ് പറഞ്ഞു.

കോട്ടയമാണ് കേരളാ കോൺഗ്രസിന്‍റെ സിറ്റിങ് സീറ്റ്. മത്സരിക്കാനുള്ള താല്‍പ്പര്യം പാര്‍ട്ടി വര്‍ക്കിങ് ചെയര്‍മാന്‍ പിജെ ജോസഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ അറിയിച്ചു. പിജെ ജോസഫിന്‍റെ ആവശ്യം കെ എം മാണി മറ്റ് നേതാക്കളുമായി ചർച്ച ചെയ്തു തീരുമാനിക്കുമെന്നും, സ്റ്റിയറിംഗ് കമ്മിറ്റിക്ക് ശേഷം കൂടുതൽ വാർത്തകൾ ഉണ്ടാകുമെന്നും സി എഫ് തോമസ് പാലായിൽ പറഞ്ഞു.തന്‍റെ സ്ഥാനാർത്ഥിത്വം പാർട്ടിയുടെ പരിഗണനയിലുണ്ടെന്നും സ്റ്റിയറിംഗ് കമ്മിറ്റിക്ക് ശേഷം ശുഭകരമായ വാർത്ത ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പിജെ ജോസഫും പ്രതികരിച്ചു.

Intro:കേരള കോൺഗ്രസ് ഒരു സീറ്റിൽ ഒതുങ്ങാൻ തീരുമാനിച്ചതായി കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ സി എഫ് തോമസ്. മുന്നണിയെ പ്രതിസന്ധിയിലാക്കേണ്ടതില്ല എന്ന് പാർലമെൻററി യോഗത്തിന് തീരുമാനപ്രകാരമാണ് ഒരു സീറ്റിൽ ഒരുങ്ങാനുള്ള തീരുമാനം.

Body:കേരള കോൺഗ്രസിൻെറ ഏക സീറ്റായ കോട്ടയം സീറ്റിൽ പിജെ ജോസഫ് മത്സരിക്കാനുള്ള താല്പര്യം അറിയിച്ചു. പിജെ ജോസഫിനെ ആവശ്യം കെഎംമാണി മറ്റ് നേതാക്കളുമായി ചർച്ച ചെയ്തു തീരുമാനിക്കുമെന്നും, സ്റ്റിയറിംഗ് കമ്മിറ്റിക്ക് ശേഷം കൂടുതൽ വാർത്തകൾ ഉണ്ടാകുമെന്നും അദ്ദേഹം സി എഫ് തോമസ് പാലായിൽ പറഞ്ഞു.

തൻറെ സ്ഥാനാർത്ഥിത്വം പാർട്ടിയുടെ പരിഗണനയിലുണ്ടെന്നും സ്റ്റിയറിംഗ് കമ്മിറ്റിക്ക് ശേഷം ശുഭകരമായ വാർത്ത ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പിജെ ജോസഫും പ്രതികരിച്ചു.

Conclusion:സുബിൻ തോമസ് etv ഭാരത കോട്ടയം
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.