കോട്ടയം: പരിശുദ്ധ അമലോത്ഭവ മാതാവിന്റെ ജൂബിലിത്തിരുനാള്‍ പ്രഭയില്‍ പാലായും പരിസരവും. ഫാ.സെബാസ്റ്റ്യന്‍ വെട്ടുകല്ലേല്‍ ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിച്ചു. കത്തീഡ്രലില്‍ വിശുദ്ധ കുര്‍ബാനക്കുശേഷം മാതാവിന്‍റെ തിരുസ്വരൂപം വഹിച്ചുള്ള പ്രദക്ഷിണത്തോടെയാണ് തിരുനാള്‍ ആഘോഷങ്ങളാരംഭിച്ചത്. പ്രൊക്കുറേറ്റര്‍ ഫാ. ജോസ് നെല്ലിക്കത്തെരുവില്‍ ലദീഞ്ഞിന് കാര്‍മികത്വം വഹിച്ചു. തലശേരി അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പാംബ്ലാനി സന്ദേശം നല്‍കി. ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, മാര്‍ ജേക്കബ് മുരിക്കന്‍ എന്നിവര്‍ വി കുര്‍ബാനക്ക് കാര്‍മികത്വം വഹിക്കുകയും തിരുനാള്‍ സന്ദേശം നല്‍കുകയും ചെയ്തു. നിരവധി പരിപാടികളും സംഘടിപ്പിച്ചു.
പരിശുദ്ധ അമലോത്ഭവ മാതാവിന്റെ ജൂബിലിത്തിരുനാള്‍ ആഘോഷിച്ച് പാല - pala jubily
കത്തീഡ്രലില്‍ വിശുദ്ധ കുര്‍ബാനക്കുശേഷം മാതാവിന്‍റെ തിരുസ്വരൂപം വഹിച്ചുള്ള പ്രദക്ഷിണത്തോടെയാണ് തിരുനാള്‍ ആഘോഷങ്ങളാരംഭിച്ചത്.
കോട്ടയം: പരിശുദ്ധ അമലോത്ഭവ മാതാവിന്റെ ജൂബിലിത്തിരുനാള്‍ പ്രഭയില്‍ പാലായും പരിസരവും. ഫാ.സെബാസ്റ്റ്യന്‍ വെട്ടുകല്ലേല്‍ ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിച്ചു. കത്തീഡ്രലില്‍ വിശുദ്ധ കുര്‍ബാനക്കുശേഷം മാതാവിന്‍റെ തിരുസ്വരൂപം വഹിച്ചുള്ള പ്രദക്ഷിണത്തോടെയാണ് തിരുനാള്‍ ആഘോഷങ്ങളാരംഭിച്ചത്. പ്രൊക്കുറേറ്റര്‍ ഫാ. ജോസ് നെല്ലിക്കത്തെരുവില്‍ ലദീഞ്ഞിന് കാര്‍മികത്വം വഹിച്ചു. തലശേരി അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പാംബ്ലാനി സന്ദേശം നല്‍കി. ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, മാര്‍ ജേക്കബ് മുരിക്കന്‍ എന്നിവര്‍ വി കുര്‍ബാനക്ക് കാര്‍മികത്വം വഹിക്കുകയും തിരുനാള്‍ സന്ദേശം നല്‍കുകയും ചെയ്തു. നിരവധി പരിപാടികളും സംഘടിപ്പിച്ചു.
ഇന്ന് വൈകുന്നേരം അഞ്ചിനു കത്തീഡ്രലില്‍ വിശുദ്ധ കുര്‍ബാനയെ തുടര്‍ന്ന് ആറിനു പ്രദക്ഷിണം നടക്കും. കത്തീഡ്രലില്‍ നിന്നും മാതാവിന്റെ തിരുസ്വരൂപം സംവഹിച്ചുള്ള പ്രദക്ഷിണം സെന്റ് തോമസ് ചാപ്പലില്‍ ലദീഞ്ഞിനു ശേഷം, പുത്തന്‍പള്ളിയില്‍ നിന്നു ബൈപാസുവഴി മാര്‍ത്തോമ്മാശ്ലീഹായുടെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണവുമായി കൊട്ടാരമറ്റം ജംഗ്ഷനില്‍ സംഗമിച്ച് സാന്തോ കോംപ്ലക്‌സിലേക്ക് പ്രവേശിക്കും. രാത്രി 7.30 നു ലദീഞ്ഞിന് രൂപത പ്രൊക്കുറേറ്റര്‍ ഫാ. ജോസ് നെല്ലിക്കത്തെരുവില്‍ കാര്‍മികത്വംവഹിക്കും. തലശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പാംബ്ലാനി സന്ദേശം നല്‍കും. തുടര്‍ന്ന് പ്രദക്ഷിണം അമലോത്ഭവ കപ്പേളയിലേക്ക് തിരിച്ചെത്തും.
പ്രധാന തിരുനാള്‍ ദിനമായ നാളെ രാവിലെ 6.30 നു സുറിയാനി കുര്‍ബാന, സന്ദേശം - ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. എട്ടിനു പാലാ സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനികളുടെ മരിയന്‍ റാലി. 10.30 നു തിരുനാള്‍ കുര്‍ബാന, സന്ദേശം - മാര്‍ ജേക്കബ് മുരിക്കന്‍. ഉച്ചയ്ക്ക് 12 ന് ടൂവീലര്‍ ഫാന്‍സിഡ്രസ് മത്സരം, 12.30 ന് ബൈബിള്‍ ടാബ്ലോ മത്സരം. വൈകുന്നേരം നാലിനു തിരുനാള്‍ പ്രദക്ഷിണം. ഗ്രോട്ടോ-ളാലം പഴയപള്ളി (4.30), മാര്‍ക്കറ്റ് ജംഗ്ഷന്‍ പന്തല്‍ (5.00), സിവില്‍ സ്റ്റേഷന്‍ പന്തല്‍(5.30), ടി.ബി. റോഡ് പന്തല്‍ (6.00), ന്യൂ ബസാര്‍ റോഡിലുള്ള പന്തല്‍ (6.30), കട്ടക്കയം റോഡിലെ പന്തല്‍ (7.00), ളാലം പഴയപാലം ജംഗ്ഷന്‍ പന്തല്‍ (7.30). തുടര്‍ന്ന് തിരുനാള്‍ കമ്മിറ്റിയംഗങ്ങള്‍ തിരുസ്വരൂപം സംവഹിച്ച് കപ്പേളയിലെ പന്തലിലെത്തിക്കും. രാത്രി 8.30 നു തിരുനാള്‍ സന്ദേശം, സമ്മാനദാനം- മാര്‍ ജോസഫ് കല്ലറങ്ങാട്ട്. ഫാ.സെബാസ്റ്റ്യന്‍ വെട്ടുകല്ലേല്‍ കൃതജ്ഞത പറയും.
Photo included
Conclusion: