ETV Bharat / state

പാലാ ഗവ. ജനറൽ ആശുപത്രി ഇനിമുതൽ അറിയപ്പെടുക കെ.എം മാണിയുടെ പേരിൽ; മന്ത്രിസഭ യോഗത്തിൽ തീരുമാനം - പാല ഗവൺമെന്‍റ് ജനറൽ ആശുപത്രിക്ക് കെ എം മാണിയുടെ പേര്

2004 ല്‍ ആണ് മീനച്ചിൽ താലൂക്ക് ആശുപത്രിയെ കെ.എം. മാണിയുടെ ശുപാർശയിൽ എല്ലാ സ്‌പെഷ്യാലിറ്റി വിഭാഗങ്ങളോടും കൂടിയ ജനറൽ ആശുപത്രിയായി മാറ്റിയത്. ഇതിന് പിന്നാലെ അദ്ദേഹത്തിന്‍റെ ആസ്‌തി വികസന ഫണ്ടിൽ നിന്നും പല വികസനങ്ങളും നടപ്പിലാക്കി

Pala Govt General Hospital will henceforth be known by the name of KM Mani  പാല ഗവ ജനറൽ ആശുപത്രി ഇനിമുതൽ അറിയപ്പെടുക കെ എം മാണിയുടെ പേരിൽ  പാലാ ജനറൽ ആശുപത്രി ഇനി കെ എം മാണിയുടെ പേരിൽ അറിയിപ്പെടും  പാല ഗവൺമെന്‍റ് ജനറൽ ആശുപത്രിക്ക് കെ എം മാണിയുടെ പേര്  Pala Government General Hospital is named after KM Mani
പാല ഗവ. ജനറൽ ആശുപത്രി ഇനിമുതൽ അറിയപ്പെടുക കെ.എം മാണിയുടെ പേരിൽ; മന്ത്രിസഭ യോഗത്തിൽ തീരുമാനം
author img

By

Published : Jun 22, 2022, 6:17 PM IST

കോട്ടയം: പാലാ ഗവ. ജനറൽ ആശുപത്രിക്ക് മുൻ മന്ത്രി കെ.എം. മാണിയുടെ പേര് നൽകാൻ ഇന്ന് ചേർന്ന മന്ത്രിസഭ യോഗത്തിൽ തീരുമാനിച്ചു. പാലാ നഗരസഭയുടെയും ആശുപത്രി മാനേജിങ് കമ്മിറ്റിയുടെയും തീരുമാനം മന്ത്രി റോഷി അഗസ്റ്റിൻ മുഖേന ആരോഗ്യ വകുപ്പിന് സമർപ്പിക്കുകയായിരുന്നു. ഇതിനെ തുടർന്നാണ് ആരോഗ്യ വകുപ്പ് മന്ത്രിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ കെ.എം. മാണിയുടെ പേര് നൽകാൻ മന്ത്രിസഭ തീരുമാനിച്ചത്.

പാലാ ഗവ. ജനറൽ ആശുപത്രിയ്‌ക്ക് കെ.എം. മാണിയുടെ പേര്

ജനറൽ ആശുപത്രിക്ക് മാണിയുടെ പേര്: 2004 ല്‍ ആണ് മീനച്ചിൽ താലൂക്ക് ആശുപത്രിയെ കെ.എം. മാണിയുടെ ശുപാർശയിൽ 341 കിടക്കകൾ ഉള്ള ജനറൽ ആശുപത്രിയായി എല്ലാ സ്‌പെഷ്യാലിറ്റി വിഭാഗങ്ങളോടും കൂടി മാറ്റിയത്. ഏഴ് നിലകളോട് കൂടിയ ബഹുനില സമുച്ചയവും നിർമിച്ചു. തുടർന്ന് കെ.എം. മാണി ആസ്‌തി വികസന ഫണ്ടിൽ നിന്നും നൽകിയ 9.75 കോടി മുടക്കിൽ രോഗനിർണയ കേന്ദ്രവും, പിന്നീട് 40 കോടിയുടെ ഭരണാനുമതി നൽകി ഒ.പി. കം അഡ്‌മിനിസ്‌ട്രേറ്റിവ് ബ്ലോക്ക്, കാത്ത് ലാബ് ബ്ലോക്ക് എന്നീ കെട്ടിട സമുച്ചയങ്ങളും നിർമിച്ചു. ആവശ്യമായ തസ്‌തികകളും അനുവദിച്ച് നൽകി.

പാലാ മേഖലയിലെ രാമപുരം, മുത്താലി, പൈക, മരങ്ങാട്ടുപിള്ളി, ഉഴവൂർ ആശുപത്രികൾക്കും ബഹുനില മന്ദിരങ്ങൾ അനുവദിക്കുകയുണ്ടായി. ഇതോടൊപ്പം കാഞ്ഞിരപ്പള്ളി, ചങ്ങനാശ്ശേരി ഉൾപ്പെടെ നിരവധി ആശുപത്രികളെ ബജറ്റ് പ്രഖ്യാപനങ്ങളോടെ ജനറൽ ആശുപത്രികളായി ഉയർത്തുകയും ചെയ്‌തു. 2019 മെയ് 28ന് ചേർന്ന ആശുപത്രി മാനേജിങ് കമ്മിറ്റിയും ഇതേ വർഷം ഒക്‌ടോബർ 15ന് ചേർന്ന പാലാ നഗരസഭ കൗൺസിലും ജനറൽ ആശുപത്രിക്ക് കെ.എം. മാണിയുടെ പേര് നൽകണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കി സർക്കാരിലേക്ക് നൽകിയിരുന്നു.

എന്നാൽ നടപടിക്രമങ്ങൾ പൂർത്തിയായിരുന്നില്ല. ഈ വിഷയം മന്ത്രി റോഷി അഗസ്റ്റിൻ വീണ്ടും സർക്കാരിൻ്റെ ശ്രദ്ധയിൽ കൊണ്ടുവന്നതിനെ തുടർന്നാണ് കെ.എം. മാണിയുടെ പേര് നൽകാൻ മന്ത്രിസഭ തീരുമാനിച്ചത്. ആരോഗ്യമേഖലയ്‌ക്ക് സമഗ്ര സംഭാവന നൽകി ബജറ്റിലൂടെ എല്ലാ ജില്ലകളിലും മെഡിക്കൽ കോളജുകളും കാരുണ്യ ചികിത്സ സഹായപദ്ധതി ഉൾപ്പെടെ നടപ്പാക്കുകയും ചെയ്‌ത കെ.എം. മാണിയുടെ പേര്, പാലാ ജനറൽ ആശുപത്രിക്ക് നൽകാൻ തീരുമാനിച്ച മുഖ്യമന്ത്രി പിണറായി വിജയൻ സർക്കാരിൻ്റെ തീരുമാനത്തെ പാലാ നഗരസഭ ചെയർമാൻ ആൻ്റോ പടിഞ്ഞാറേക്കരയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം അഭിനന്ദിച്ചു.

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.