ETV Bharat / state

"മതേതരത്വം ആര്‍ക്ക് ഗുണം?" വിവാദത്തിന് മറുപടിയുമായി പാലാ ബിഷപ്പ്

നാർകോട്ടിക് ജിഹാദ് വിവാദങ്ങൾക്ക് മറുപടിയുമായി പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്. ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് ദീപിക ദിനപത്രത്തിൽ എഴുതിയ ലേഖനത്തിലാണ് പാലാ ബിഷപ്പ് തന്‍റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

pala bishop  joseph kallarangat  narcotics jihad  narcotics jihad controversy  Deepika daily  Gandhi Jayanti  പാലാ ബിഷപ്പ്  ജോസഫ് കല്ലറങ്ങാട്ട്  ഗാന്ധി ജയന്തി  നാർകോട്ടിക് ജിഹാദ്
"മതേതരത്വം ആര്‍ക്ക് ഗുണം?" വിവാദത്തിന് മറുപടിയുമായി പാലാ ബിഷപ്പ്
author img

By

Published : Oct 2, 2021, 7:43 AM IST

കോട്ടയം: വിവാദങ്ങൾക്ക് മറുപടിയുമായി പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്. ദീപിക ദിനപത്രത്തിൽ ഗാന്ധി ജയന്തിയുടെ ഭാഗമായി എഴുതിയ ലേഖനത്തിലാണ് പാലാ ബിഷപ്പ് നിലപാട് വെളിപ്പെടുത്തിയിരിക്കുന്നത്.

മതേതര വഴിയിലൂടെ സഞ്ചരിച്ച് വർഗീയത കേരളത്തിൽ എത്തിപ്പെടുമോ എന്നതാണ് ഇക്കാലത്തെ ആശങ്കയെന്ന് ലേഖനത്തിൽ ജോസഫ് കല്ലറങ്ങാട്ട് പറയുന്നു. മതേതരത്വത്തിന്‍റെയും പുരോഗമനത്തിന്‍റെയും വെളിച്ചത്തിൽ ചിലർ സ്വന്തം സമുദായത്തെയും മതത്തെയും തള്ളിപ്പറയുകയാണെന്നും മതസമൂഹവും സെക്കുല സമൂഹവും ഒന്നിച്ച് ജീവിക്കാൻ പഠിക്കണമെന്നും ബിഷപ്പ് പറയുന്നു. മതേതരത്വം കൊണ്ട് ആർക്കാണ് ഗുണമെന്ന ചോദ്യവും ലേഖനത്തിലൂടെ പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിൽ ചോദിക്കുന്നു.

മതേതരത്വം തീവ്രവാദത്തിന് ജന്മം നൽകുന്നുവെന്നും പാശ്ചാത്യ നാടുകളിലെ യാഥാസ്ഥിതിക വംശീയ പ്രസ്ഥാനങ്ങളുടെ വളർച്ച അതിന് ഉദാഹരണമാണെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു.

സമൂഹത്തിലെ അപകടങ്ങൾക്കെതിരെ മുന്നറിയിപ്പ് നൽകുമ്പോൾ മൗനമോ തമസ്‌കരണമോ തിരസ്‌കരണമോ വളച്ചൊടിക്കലോ പ്രതിഷേധമോ അല്ല വേണ്ടതെന്നും പഠനങ്ങളും അന്വേഷണങ്ങളും ചർച്ചകളും പ്രതിരോധ നടപടികളുമാണെന്ന് ജോസഫ് കല്ലറങ്ങാട്ടിൽ പറയുന്നു.

പാലാ ബിഷപ്പിന്‍റെ വിവാദമായ നാർകോട്ടിക് ജിഹാദ് പരാമർശത്തിന്‍റെ പശ്ചാത്തലത്തിൽ ബിഷപ്പിന്‍റെ ലേഖനം വിവാദങ്ങൾക്കുള്ള മറുപടിയെന്നോണം ശ്രദ്ധ നേടുന്നതാണ്.

pala bishop  joseph kallarangat  narcotics jihad  narcotics jihad controversy  Deepika daily  Gandhi Jayanti  പാലാ ബിഷപ്പ്  ജോസഫ് കല്ലറങ്ങാട്ട്  ഗാന്ധി ജയന്തി  നാർകോട്ടിക് ജിഹാദ്
"മതേതരത്വം ആര്‍ക്ക് ഗുണം?" വിവാദത്തിന് മറുപടിയുമായി പാലാ ബിഷപ്പ്

ലേഖനത്തിന്‍റെ പൂർണ രൂപം

ഇ​രു​പ​താം​ നൂ​റ്റാ​ണ്ട് ക​ണ്ട ഏ​റ്റ​വും സ​ത്യ​സ​ന്ധ​നായ മനുഷ്യനും ആ​ശ​യം​ കൊ​ണ്ടും ജീ​വി​തം ​കൊ​ണ്ടും ലോ​കം കീ​ഴ​ട​ക്കി​യ കാ​ലാ​തീ​ത​മാ​യ ഇതിഹാസവുമാണ് മ​ഹാ​ത്മാ​ ഗാ​ന്ധി. മ​ഹാ​ത്മ​ജി​യെ​ക്കു​റി​ച്ചു​ള്ള ഓ​ർമക​ളിൽ നിറയുന്നത് വാ​ക്കും എ​ഴു​ത്തും കൊ​ണ്ടെ​ന്ന​തി​ലേ​റെ ക​ർ​മവും ജീ​വി​ത​വും​കൊ​ണ്ട് ആ​വി​ഷ്‌ക​രി​ച്ച സ​ത്യാ​ധി​ഷ്‌ഠി​ത​മാ​യ മ​നു​ഷ്യ​ പു​രോ​ഗ​തി​യു​ടെ ആ​ശ​യ​ങ്ങ​ളാ​ണ്. ഗാ​ന്ധി​സ​ത്തി​നു ടെ​ക്സ്റ്റ്ബു​ക്കു​ക​ൾ ആ​വ​ശ്യ​മി​ല്ല. മനഃസാക്ഷിയെയും സ​ഹി​ഷ്‌ണു​ത​യെയും മുറുകെ​പ്പി​ടി​ച്ചു സ​ത്യ​ത്തി​നു​വേ​ണ്ടി ശ​ബ്‌ദി​ക്കു​ന്ന ഒ​രു സം​സ്‌കൃതി രൂ​പ​പ്പെ​ടു​ത്ത​ണ​മെ​ന്നാ​ണ് ഗാ​ന്ധി​ജ​യ​ന്തി ഓർമിപ്പി​ക്കു​ന്ന​ത്.

റോ​മ​യ്ൻ റോ​ള​ണ്ട് ഗാ​ന്ധി​ജി​യെ​പ്പ​റ്റി എ​ഴു​തി​യ വ​രി​ക​ൾ ശ്ര​ദ്ധേ​യ​മാ​ണ്, “യു​ഗ​യു​ഗാ​ന്ത​ര​ങ്ങ​ളി​ൽ ഐ​തി​ഹാ​സി​ക​മാ​യ സ്‌മൃ​തി പൂ​ജി​ച്ച് പാ​ലി​ക്ക​പ്പെ​ടു​മാ​റ് ഇന്ത്യയു​ടെ ദേ​ശീ​യ ച​രി​ത്ര​ത്തി​നു മാ​ത്രം അ​വ​കാ​ശ​പ്പെ​ട്ട ഒ​രു വീ​ര​നേ​താ​വ് മാ​ത്ര​മ​ല്ല ഗാ​ന്ധി. മ​നു​ഷ്യ​സ​മു​ദാ​യ​ത്തി​ലെ ഋ​ഷി​ക​ളു​ടെ​യും പുണ്യാത്മാക്കളുടെയും ഇ​ട​യി​ൽ ത​ന്‍റെ നാ​മം അ​ദ്ദേ​ഹം ആ​ലേ​ഖ​നം ചെ​യ്തി​രി​ക്കു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​ഗ്ര​ഹ​ത്തി​ന്‍റെ പ്ര​കാ​ശ​ധോ​ര​ണി ലോ​ക​ത്തി​ലെ എ​ല്ലാ ദേ​ശ​ങ്ങ​ളി​ലും ക​ട​ന്നുചെ​ന്നി​ട്ടു​ണ്ട്.”

ഉ​യി​ർ​ത്തെ​ഴു​ന്നേ​ൽ​ക്കേ​ണ്ട സ​ത്യം

എ​ല്ലാ ത​ത്ത്വ​ചി​ന്ത​ക​ളെ​യും വി​ശ്വാ​സ​മൂ​ല്യ​ങ്ങ​ളെ​യും ഉ​ൾ​ക്കൊ​ള്ളാ​നും മ​ന​സി​നെ​യും ശ​രീ​ര​ത്തെ​യും ആ​ത്മ​വി​ശു​ദ്ധി​യി​ലേ​ക്കു ന​യി​ക്കാ​നും ഗാ​ന്ധി​ജി​ക്ക് സാധി​ച്ചു. നി​ർ​ഭാ​ഗ്യ​മെ​ന്നു പ​റ​യ​ട്ടെ, ഇ​ന്ന് ന​മ്മു​ടെ സ​മൂ​ഹ​ത്തി​ൽ ഗാ​ന്ധി​ജി അ​ന്യ​നും അ​ന​ഭി​മ​ത​നും ആ​കു​ന്നു​ണ്ടോ എ​ന്ന സം​ശ​യം അ​നു​ദി​നം ബലപ്പെടുന്നുണ്ട്. ഭാ​ര​ത​ത്തി​ന്‍റെ നി​ല​നി​ൽപ്പി​നും അ​ർ​ഥവ​ത്താ​യ മ​തേ​ത​ര​ത്വ​ത്തി​നും ഗാ​ന്ധിജി എ​ന്ന സ​ത്യം അ​നി​വാ​ര്യ​മാ​ണ്. വി​വി​ധ മ​ത​സ​മൂ​ഹ​ങ്ങ​ളു​ടെ ഐ​ക്യ​ത്തി​നു വേ​ണ്ടി ജീ​വി​തം മാ​റ്റി​വ​ച്ചു എ​ന്ന​താ​യി​രു​ന്നു ഗാ​ന്ധി​ജി​യു​ടെ അ​ന​ന്യ​ത.

ഗാ​ന്ധി​ജി ക​റ​തീ​ർ​ന്ന ഒ​രു ഹൈ​ന്ദ​വ​വി​ശ്വാ​സി​യാ​യി​രു​ന്നു. അ​ത് ഒ​രി​ക്ക​ലും മ​റ​ച്ചു​വ​യ്ക്കാ​നോ ഒ​ളി​ച്ചു​വ​യ്ക്കാ​നോ അ​ദ്ദേ​ഹം ആ​ഗ്ര​ഹി​ച്ചി​ല്ല. വ്യ​ത്യ​സ്ത​ങ്ങ​ളാ​യ മ​ത​വി​ശ്വാ​സ​ങ്ങ​ളി​ൽ അ​ടി​യു​റ​ച്ചു നി​ന്ന് പൊ​തു​നന്മക്കാ​യി ഒ​രു​മി​ച്ച് മു​ന്നേ​റ​ണ​മെ​ന്ന് അ​ദ്ദേ​ഹം ന​മ്മു​ടെ സ​മൂ​ഹ​ത്തെ ഓ​ർ​മി​പ്പി​ക്കു​ന്നു​ണ്ട്. ഇ​ന്ത്യ​ൻ ദേശീയതയ്ക്കു തു​രങ്കം വ​യ്ക്കു​ന്ന തിന്മക​ളെ​ക്കു​റി​ച്ച് സൂ​ചി​പ്പി​ക്കു​മ്പോ​ൾ ക്രി​മി​ന​ൽ മ​നഃസ്ഥി​തി​യോ​ടെ​യും അ​സ​ഹി​ഷ്‌ണു​ത​യോ​ടെ​യു​മ​ല്ല പ്രതികരിക്കേണ്ടത്. ഗാ​ന്ധി​ജി​യു​ടെ ജീ​വി​തം മൂ​ടി​വ​യ്ക്ക​പ്പെ​ട്ട​തോ മ​റ​ഞ്ഞി​രി​ക്കു​ന്ന​തോ ആ​യ സ​ത്യ​ത്തെ ക​ണ്ടെ​ത്താ​നും അ​തി​നെ ഉ​ൾ​ക്കൊ​ള്ളാ​നും ന​മ്മെ പ്രചോദിപ്പിക്കും.

ന​മ്മു​ടെ നാ​ട് പ്ര​ബു​ദ്ധവും വി​ക​സി​തവു​മാ​യ​ത് ഇ​വി​ടുത്തെ പ്ര​ബ​ല​മാ​യ മ​ത​വി​ഭാ​ഗ​ങ്ങ​ളു​ടെ സം​ഭാ​വ​ന​ക​ൾ സ്വീ​ക​രി​ച്ചു​കൊ​ണ്ടാ​ണ്. ഉ​ള്ളി​ൽ നി​ന്നു​ള്ള സ്വ​യം ന​വീ​ക​ര​ണ​ത്തി​ന് എ​ല്ലാ സ​മു​ദാ​യ​ങ്ങ​ളും ത​യാ​റാ​യി​രു​ന്നു. സ്വ​ന്തം കു​ടും​ബ​ത്തി​നു​വേ​ണ്ടി അ​ധ്വാ​നി​ക്കു​മ്പോഴും സ​മു​ദാ​യ​ത്തി​ന്‍റെ സു​സ്ഥി​തി​യി​ലും രാ​ഷ്ട്ര​നി​ർ​മാണ​ത്തി​ലും ത​ങ്ങ​ൾ പ​ങ്കു​ചേ​രു​ക​യാ​ണെ​ന്ന ബോ​ധ്യം എ​ല്ലാ​വ​ർ​ക്കു​മു​ണ്ടാ​യി​രു​ന്നു. സാ​മു​ദാ​യി​ക വ​ഴി​യി​ലൂ​ടെ അ​ങ്ങ​നെ നാം ​മ​തേ​ത​ര ഭാ​ര​ത​ത്തി​ൽ എത്തി​ച്ചേ​ർ​ന്നു. കു​ടും​ബ​ഭ​ദ്ര​ത​യും സ​മു​ദാ​യ സു​സ്ഥി​തി​യും രാ​ഷ്‌ട്ര പു​രോ​ഗ​തി​യും ഒ​രേ ദി​ശ​യി​ൽ സ​ഞ്ച​രി​ച്ചു. ആ​രും ആ​രെ​യും സം​ശ​യി​ക്കു​ക​യോ ഭയക്കുക​യോ ചെ​യ്തി​രു​ന്നി​ല്ല. മൂ​ല്യ​ങ്ങ​ളാ​ണ് മൂ​ല​ധ​ന​മെ​ന്ന് എ​ല്ലാ​വ​രും മ​ന​​സി​ലാ​ക്കി.

മ​തേ​ത​ര വ​ഴി​യി​ലൂ​ടെ സ​ഞ്ച​രി​ച്ച് വ​ർ​ഗീ​യ കേ​ര​ള​ത്തി​ൽ നാം ​എ​ത്തി​പ്പെ​ടു​മോ എ​ന്ന​താ​ണ് ഇ​ന്ന് നി​ല​നി​ല്ക്കു​ന്ന ആ​ശ​ങ്ക. മ​തേ​ത​ര​ത്വ​ത്തി​ന്‍റെയും പു​രോ​ഗ​മ​ന ചി​ന്ത​യു​ടെ​യും വെ​ളി​ച്ച​ത്തി​ൽ സ്വ​ന്തം സ​മു​ദാ​യ​ത്തെ ത​ള്ളി​പ്പ​റ​യ​ണ​മെ​ന്നാ​ണ് ചി​ല​ർ ശ​ഠി​ക്കു​ന്ന​ത്. സ​മു​ദാ​യ​ത്തെ കാർ​ന്നു തി​ന്നു​ന്ന തിന്മക​ളെ​ക്കു​റി​ച്ച് സംസാ​രി​ക്കാ​ൻ പാ​ടി​ല്ല​ത്രേ! മ​തേ​ത​ര​ത്വംകൊ​ണ്ട് ആ​ർ​ക്കാ​ണ് ഗു​ണ​മെ​ന്ന ചോ​ദ്യം പ​ല കോ​ണു​ക​ളി​ൽനി​ന്നും ഉ​യ​രു​ന്നു.

സെ​ക്കു​ല​റി​സം എ​ങ്ങ​നെ​യാ​ണു തീ​വ്ര​വാ​ദ​ത്തി​നു ജന്മം ​ന​ൽ​കു​ന്ന​തെ​ന്നു പാ​ശ്ചാ​ത്യ​നാ​ടു​ക​ളി​ലെ യാ​ഥാ​സ്ഥി​തി​ക വം​ശീ​യ പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ വളർച്ചയിൽനിന്ന് നാം ​പ​ഠി​ക്ക​ണം. ഇ​ന്ത്യ​ൻ സെ​ക്കു​ല​റി​സ​ത്തെ അ​തി​ന്‍റെ ഉ​ദാ​ത്ത അ​ർ​ഥത്തി​ൽ എ​ല്ലാ​വ​രും സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ങ്കി​ൽ ന​മ്മു​ടെ രാ​ജ്യ​ത്തി​ന്‍റെ സ്ഥി​തി​യും വ്യ​ത്യ​സ്ത​മാ​വി​ല്ല.

തെ​റ്റു​ക​ൾ​ക്കെ​തി​രേ സം​സാ​രി​ക്കാ​ത്ത​വ​ർ മൗ​ന​മാ​യി അ​തി​നെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യാ​ണ്. തിന്മക്കെ​തി​രേ ഒ​രു​മി​ച്ചു കൈ​കോ​ർ​ക്കു​ന്ന​തു​കൊ​ണ്ടു മതമൈത്രി​യോ മ​നു​ഷ്യ​മൈ​ത്രി​യോ ത​ക​രി​ല്ല. ഭാ​ര​ത​ത്തി​ന് മ​തേ​ത​ര​ത്വം പ്രി​യ​ത​ര​മാ​ണ്. ക​പ​ട മ​തേ​ത​ര​ത്വം ഭാ​ര​ത​ത്തെ ന​ശി​പ്പി​ക്കും. ന​മ്മു​ടേ​ത് ഭരണഘടനാപ​ര​മാ​യ മ​തേ​ത​ര​ത്വ​മാ​ണ്.

മ​ത​സ​മൂ​ഹ​വും സെ​ക്കു​ല​ർ സ​മൂ​ഹ​വും ഒ​ന്നി​ച്ചു ജീ​വി​ക്കാ​ൻ പ​ഠി​ക്ക​ണം. ഇ​വി​ടെ​യാ​ണ് ഇ​ന്ത്യ​ൻ സെ​ക്കു​ല​റി​സം ലോ​ക​ത്തി​നു മാ​തൃ​ക​യാ​കു​ന്ന​ത്. എ​ല്ലാ മതങ്ങ​ളും ആ​ദ​രി​ക്ക​പ്പെ​ട​ണം എ​ന്ന​താ​ണ് ഭാ​ര​ത​ത്തി​ന്‍റെ മ​തേ​ത​ര​ത്വം അ​ഥ​വാ സെ​ക്കു​ല​റി​സം. സെ​ക്കു​ല​റി​സ​ത്തി​ന്‍റെ ഉ​ത്കൃഷ്‌ട മാ​തൃ​ക ഇ​ന്ത്യ​യാ​ണെ​ന്നു പ്ര​സി​ദ്ധ ചി​ന്ത​ക​നാ​യ ചാ​ൾ​സ് ടെ​യ്‌ല​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടി​ട്ടു​ണ്ട്.

ഏ​തു സ​മൂ​ഹ​ത്തി​ലും തിന്മക​ളും പ്ര​തി​സ​ന്ധി​ക​ളും പ്ര​ശ്ന​ങ്ങ​ളും ഉ​ണ്ടാ​വാമെങ്കിലും സ​മൂ​ഹ​ത്തി​ൽ അ​ന്ത​ച്ഛി​ദ്ര​വും അ​സ്വ​സ്ഥ​ത​യും അ​സ​മാ​ധാ​ന​വും വി​ത​യ്ക്കാ​ൻ ആ​രും കാ​ര​ണ​മാ​ക​രു​ത്.

തിന്മക​ൾ​ക്കെ​തിരേ ന​മ്മ​ൾ ജാ​ഗ​രൂ​ക​രാ​യി​രി​ക്ക​ണം. സ​മൂ​ഹ​ത്തി​ലെ അ​പ​ക​ട​ങ്ങ​ൾ​ക്കെ​തിരേ മു​ന്ന​റി​യി​പ്പു​ക​ൾ ന​ൽ​ക​പ്പെ​ടു​മ്പോ​ൾ ന​മു​ക്കു വേ​ണ്ട​ത് വിവേകവും ജാ​ഗ്ര​ത​യു​മാ​ണ്. സാ​മൂ​ഹി​ക തിന്മ​ക​ൾ​ക്കെ​തി​രേ ന​മു​ക്കു വേ​ണ്ട​ത് മൗ​ന​മോ ത​മ​സ്‌കര​ണ​മോ തി​ര​സ്‌കര​ണ​മോ വ​ള​ച്ചൊ​ടി​ക്ക​ലു​ക​ളോ പ്രതിഷേധ​മോ അ​ല്ല; മ​റി​ച്ച് അ​വ​യെ​പ്പ​റ്റി​യു​ള്ള പ​ഠ​ന​ങ്ങ​ളും അ​ന്വേ​ഷ​ണ​ങ്ങ​ളും തു​റ​ന്ന ച​ർ​ച്ച​ക​ളും പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​മാ​ണ്. സ​മൂ​ഹ​ത്തി​ന്‍റെ സു​സ്ഥി​തി​ക്കും നി​ല​നി​ല്പിനും ആ​രോ​ഗ്യ​ക​ര​മാ​യ വ​ള​ർ​ച്ച​ക്കും ഇ​ത് അ​നി​വാ​ര്യ​മാ​ണ്.

ഡോ. ​രാ​ധാ​കൃ​ഷ്ണ​ന്‍റെ വാ​ക്കു​ക​ൾ ഗാ​ന്ധി​യ​ൻ ദ​ർ​ശ​ന​ത്തി​ന്‍റെ മ​നോ​ഹാ​രി​ത പ്ര​ക​ട​മാ​ക്കു​ന്നു​ണ്ട്: “ഗാ​ന്ധി യ​ഥാ​ർ​ഥത്തി​ൽ മ​ത​നി​ഷ്ഠ​നാ​യി​രു​ന്നു. ആ​ധ്യാത്മി​ക സാ​ധ​ന​ക​ൾ​കൊ​ണ്ടും ഉ​പ​വാ​സ​വും പ്രാ​ർഥന​യും​കൊ​ണ്ടും നി​ർ​ഭ​യം നി​ഷ്കന്മഷ​നും വി​ദ്വേ​ഷ​ര​ഹി​ത​നു​മാ​യ ഒ​രു പു​തി​യ ത​രം മ​നു​ഷ്യ​നെ രൂപപ്പെടുത്തുകയായി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ ല​ക്ഷ്യം.”

തു​റ​ന്നു പ​റ​യേ​ണ്ട​പ്പോ​ൾ നി​ശ​ബ്ദ​നാ​യി​രി​ക്ക​രു​തെ​ന്നും ഉ​റ​ച്ചുനി​ല്ക്കേ​ണ്ട​പ്പോ​ൾ സ​ത്യ​വി​രു​ദ്ധ​മാ​യ വി​ട്ടു​വീ​ഴ്ച​യ്ക്ക് സ​ന്ന​ദ്ധ​നാ​ക​രു​തെ​ന്നും ഗാ​ന്ധി​ജി പഠിപ്പിക്കുന്നു. സ​മാ​ധാ​ന​മെ​ന്ന​ത് മാ​ത്സ​ര്യ​ത്തി​ന്‍റെ അ​ഭാ​വ​മ​ല്ല, പ്ര​ത്യു​ത അ​തി​നെ വി​വേ​ക​പൂ​ർ​വം നേ​രി​ടാ​നു​ള്ള ക​ഴി​വാ​ണ്.

നി​ർ​ഭ​യ​ത്വം

ഗാ​ന്ധി​ജി​യെ അടയാളപ്പെടുത്തുന്ന സ​വി​ശേ​ഷ​മാ​യ ഗു​ണം നി​ർ​ഭ​യ​ത്വ​മാ​യി​രു​ന്നു. സ​ത്യ​ത്തെ പേ​ടി​കൂ​ടാ​തെ വി​ളി​ച്ചു പ​റ​യു​വാ​നു​ള്ള പ്ര​വാ​ച​ക​ധീരത മഹാത്മാ​വി​ന്‍റെ മു​ഖ​മു​ദ്ര​യാ​ണ്.

“രാഷ്‌ട്രീയ​വും മ​ത​വും ത​മ്മി​ലു​ള്ള ബ​ന്ധം വി​ടു​വി​ക്ക​ൽ സാ​ധ്യ​മ​ല്ല. അ​ങ്ങ​നെ ചെ​യ്യാ​മെ​ന്നു വി​ചാ​രി​ക്കു​ന്ന​വ​ർ ര​ണ്ടി​നെ​യും മ​ന​സി​ലാ​ക്കു​ന്നി​ല്ല” എ​ന്ന ഗാ​ന്ധി​യ​ൻ ചി​ന്ത ഭാ​ര​ത​ത്തെ സം​ബ​ന്ധി​ച്ച് എ​ന്നും പ്ര​സ​ക്ത​മാ​ണ്. മ​ഹാ​ത്മാ​വ് മ​റ്റു​ള്ള​വ​രെ​ക്കു​റി​ച്ചോ അ​ദ്ദേ​ഹ​ത്തെ എ​തി​ർ​ത്തി​രു​ന്ന​വ​രോ​ടു പോ​ലു​മോ പ​രു​ഷ​മാ​യി സം​സാ​രി​ച്ചി​രു​ന്നി​ല്ല. അ​ദ്ദേ​ഹ​ത്തെ നി​ന്ദി​ച്ചു സം​സാ​രി​ച്ചി​രു​ന്ന​വ​രു​ടെ പേ​രു പ​റ​യുമ്പോ​ഴെ​ല്ലാം എ​ന്തെ​ങ്കി​ലും ന​ല്ല ​വാ​ക്ക് മ​ഹാ​ത്മ​ജി പ​റ​യാ​തി​രു​ന്നി​ട്ടി​ല്ല.

വെ​റും വാ​ക്കു​ക​ൾ ഹൃ​ദ​യ​ത്തെ സ്പ​ർ​ശി​ക്കു​ന്നി​ല്ല. അ​പ്പോ​ൾ ചെ​യ്യാ​ൻ പാ​ടി​ല്ലാ​ത്ത കൃ​ത്യ​ങ്ങ​ൾ കൈ​ക​ൾ ചെ​യ്യു​ന്നു. കാ​ണാ​ൻ പാ​ടി​ല്ലാ​ത്ത​വ ക​ണ്ണു​ക​ൾ നോ​ക്കു​ന്നു. കേ​ൾ​ക്കാ​ൻ പാ​ടി​ല്ലാ​ത്ത​വ കാ​തു​ക​ൾ കേ​ൾ​ക്കു​ന്നു. ഈ ​വി​ധ​ത്തി​ൽ യ​ഥാ​ർ​ഥ​മാ​യ പ്ര​വൃ​ത്തി​യും കാ​ഴ്ച​യും കേ​ൾ​വി​യും ന​മു​ക്ക് അ​ന്യ​മാ​യി​രി​ക്കു​ന്നു. പ​ത്ര​പ്ര​വ​ർ​ത്ത​ക​നാ​യ ജെ​യിം​സ് കാ​മ​റോ​ണ്‍ എ​ഴു​തി: “ലോ​കം മു​ഴു​വ​ൻ ഗാ​ന്ധി​ജി​യെ അ​റി​ഞ്ഞു. പ​ക്ഷേ, ആ​രും അ​ദ്ദേ​ഹ​ത്തെ തി​രി​ച്ച​റി​ഞ്ഞി​ല്ല.” അതുകൊണ്ടുതന്നെ ഭാ​ര​തീ​യ​ർ​ക്ക് ഗാ​ന്ധി​ജ​യ​ന്തി ആ​ത്മ​വി​മ​ർ​ശ​ന​ത്തി​ന്‍റെ അ​വ​സ​ര​മാ​ണ്.

അ​ക്ര​മ​രാ​ഹി​ത്യ​ത്തി​ന്‍റെ ആ​ൾ​രൂ​പം

ലോ​ക​ച​രി​ത്ര​ത്തി​ൽ ഗാ​ന്ധി​ജി എ​ന്നും അ​ഹിം​സ​യു​ടെ പ്ര​തീ​ക​മാ​യി നി​ല​നി​ല്ക്കു​ന്നു. “ബ​ല​മോ നി​ർ​ബ​ന്ധ​മോ ഔ​ദ്യോ​ഗി​ക സ്ഥാ​ന​മോ പ്ര​താ​പ​മോ ഇ​ല്ലാ​തെ ഇ​ന്ത്യ​യു​ടെ പ​ര​മോ​ന്ന​ത നേ​താ​വാ​യി​ത്തീ​ർ​ന്ന വ്യ​ക്തി” എ​ന്ന നെ​ഹ്റു​വി​ന്‍റെ വി​ശേ​ഷ​ണം ഗാ​ന്ധി​യ​ൻ ദാ​ർ​ശ​നി​ക​ത​യി​ലേ​ക്കു ത​ന്നെ​യാ​ണ് ന​മ്മെ എ​ത്തി​ക്കു​ന്ന​ത്.

ഓ​രോ വ്യ​ക്തി​യും, കു​ടും​ബ​ത്തി​ലെ​യും സ​മു​ദാ​യ​ത്തി​ലെ​യും രാ​ജ്യ​ത്തി​ലെ​യും മാ​ന​വ​രാ​ശി​യി​ലെ​യും ന​ല്ല അം​ഗ​മാ​യി ജീ​വി​ക്കു​ക എ​ന്ന​താ​ണ് ഗാ​ന്ധി​യ​ൻ അ​ഹിം​സ​യു​ടെ കാ​ത​ൽ. ഗാ​ന്ധി​ജി ഭാ​ര​ത​സ​മൂ​ഹ​ത്തി​ന് എ​ന്തു ന​ൽ​കി എ​ന്ന ചോ​ദ്യ​ത്തി​ന് “ഇ​ന്ത്യ​യി​ലെ ജ​ന​ങ്ങ​ളി​ൽ ധൈ​ര്യ​വും ത​നി​മ​യും നി​യ​ന്ത്ര​ണാ​ത്മ​ക സ​ഹ​ന​ശേ​ഷി​യും ഒ​രു ല​ക്ഷ്യ​ത്തി​നു​വേ​ണ്ടി സ​സ​ന്തോ​ഷം സ​ഹി​ക്കു​ന്ന ആ​ത്മ​നി​യ​ന്ത്ര​ണ​ത്തി​ന്‍റെ ശ​ക്തി​യും മ​ഹാ​ത്മ​ജി സ്വ​ാഭാ​വി​ക​മാ​യ വി​ന​യ​ത്തോ​ടും അ​ഭി​മാ​ന​ത്തോ​ടും കൂ​ടി സ​ന്നി​വേ​ശി​പ്പി​ച്ചു” എ​ന്ന​താ​ണ് നാം ​ക​ണ്ടെ​ത്തു​ന്ന ഉ​ത്ത​രം.

ഗാ​ന്ധി​ജി പ​റ​ഞ്ഞ​തും ചെ​യ്ത​തും ഒ​രു കാ​ല​ഘ​ട്ട​ത്തി​നു​വേ​ണ്ടി​യോ ഭാ​ര​ത​ത്തി​നു മാ​ത്രം വേ​ണ്ടി​യോ ആ​യി​രു​ന്നി​ല്ല. ഗാ​ന്ധി​ജി ജ​ന​ങ്ങ​ളു​ടെ ഭാ​ഷ​യി​ൽ സം​സാ​രി​ച്ചി​രു​ന്ന​തു​കൊ​ണ്ട് അ​വ​ർ​ക്ക് അ​ദ്ദേ​ഹ​ത്തെ മ​ന​സി​ലാ​ക്കാ​ൻ എ​ളു​പ്പ​മാ​യി​രു​ന്നു. സാ​ധാ​ര​ണ​ക്കാ​രു​ടേ​തു​പോ​ലെ എ​ളി​യ ജീ​വി​തം ന​യി​ച്ച​തി​ലൂ​ടെ സ്വാ​ത​ന്ത്ര്യസ​മ​ര​ത്തി​ൽ അ​വ​രെ​യും പ​ങ്കെ​ടു​പ്പി​ക്കു​ന്ന​തി​ൽ അ​ദ്ദേ​ഹം വി​ജ​യി​ച്ചു. അ​ദ്ദേ​ഹം പ്ര​വ​ർ​ത്ത​ക​രെ സം​ഘ​ടി​പ്പി​ച്ചു. നേ​താ​ക്കന്മാ​രെ സൃ​ഷ്ടി​ച്ചു. തു​ട​ർ​ന്ന്, ആ നേതൃത്വത്തി​നു വ​ഴി​മാ​റാ​ൻ ഗാ​ന്ധി​ജി ത​യാ​റാ​യി. മൗ​ന​വ്ര​ത​വും പ്രാ​ർ​ഥന​യും നി​രാ​ഹ​ാര​വും നൂ​ൽ​നൂ​ൽ​പ്പും പോ​ലു​ള്ള കാ​ര്യ​ങ്ങ​ളെ രാ​ഷ്‌ട്രീയ സമരായുധങ്ങ​ളാ​ക്കി മാ​റ്റി. ജ​നാ​ധി​പ​ത്യ​പ്ര​ക്രി​യ​യി​ൽ ന​ട​ക്കേ​ണ്ട പാ​വ​ന​മാ​യ ഈ ​ത​ന​താ​യ ഗാ​ന്ധി​യ​ൻ ശൈ​ലി ഇ​ന്ന​ത്തെ നേ​താ​ക്ക​ൾ​ക്കും സ​മൂ​ഹ​ത്തി​നും മാതൃ​ക​യാ​ണ്.

ലോ​ക​നന്മ മാ​ത്രം ല​ക്ഷ്യം

ഭ​ര​ണാ​ധി​കാ​രി​ക​ൾ ഒ​രു ന​യം രൂ​പീ​ക​രി​ക്കു​മ്പോ​ൾ അ​വ​രു​ടെ മ​ന​സി​ൽ വ​രേ​ണ്ട​ത് സാ​മൂ​ഹ്യ​ശ്രേ​ണി​യി​ൽ ഏ​റ്റ​വു​മൊ​ടു​വി​ൽ താ​ഴേ​ത്ത​ട്ടി​ൽ നി​ൽ​ക്കു​ന്ന​വ​ന്‍റെ മു​ഖ​മാ​യി​രി​ക്ക​ണ​മെ​ന്ന് ഗാ​ന്ധി​ജി ഓ​ർ​മിപ്പി​ക്കു​ന്നു. സ​മൂ​ഹ​ത്തി​ന്‍റെ മു​ക​ൾ​ത്ത​ട്ടു മാ​ത്രം കാ​ണു​ന്ന പ്ര​വ​ണ​ത വ​ർ​ധിച്ചു​വ​രു​ന്ന ഇ​ന്ന് ഗാ​ന്ധിദ​ർ​ശ​ന​ത്തി​ന്‍റെ ഉ​ൾ​ക്കാ​ന്പാ​യ ‘മ​നു​ഷ്യ​ൻ’ എ​ന്ന യാ​ഥാ​ർ​ഥ്യം വി​സ്മ​രി​ക്ക​പ്പെ​ട്ടു​കൂ​ടാ.

കൊൽ​ക്ക​ത്തയി​ലെ ഒ​രു യോ​ഗ​ത്തി​ൽ ഗാ​ന്ധി​ജി പ്ര​സം​ഗി​ച്ചു: “നി​ങ്ങ​ളി​ൽ ഭൂ​രി​ഭാ​ഗ​വും ക​ൽ​ക്ക​ത്ത​യി​ലെ തൊ​ഴി​ലാ​ളി​ക​ളാ​ണെ​ന്നു തോ​ന്നു​ന്നു. നി​ങ്ങ​ൾ സാ​ധാ​ര​ണ​ക്കാ​രാ​യ ആ​ളു​ക​ളാ​ണ്. നി​ങ്ങ​ൾ നി​ഷ്ക​ള​ങ്ക​രും ന​ല്ല​വ​രും സ​ത്യ​സ​ന്ധ​രും ആ​യി​രി​ക്ക​ണം. അ​തേ​സ​മ​യം, നി​ങ്ങ​ളു​ടെ സാ​ധു​ക്ക​ളാ​യ സ​ഹോ​ദ​രീ​സ​ഹോ​ദ​രന്മാ​രെ സ​ഹാ​യി​ക്കാ​നും നി​ങ്ങ​ളു​ടെ രാ​ജ്യ​ത്തി​ന് സ്വ​രാ​ജ്യം കൈ​വ​രു​ത്താ​നും നി​ങ്ങ​ൾ ശ്ര​ദ്ധി​ക്ക​ണം. നി​ങ്ങ​ൾ എ​ല്ലാ​വ​രും ഖാ​ദി ധ​രി​ക്ക​ണം. നി​ങ്ങ​ളു​ടെ വീടുക​ളി​ൽ നി​ന്ന​ക​ന്ന് കോ​ൽ​ക്ക​ത്ത​യി​ൽ താ​മ​സി​ക്കു​ന്ന​വ​രാ​യ നി​ങ്ങ​ൾ മ​ദ്യ​പാ​നം ചെ​യ്യ​രു​ത്. ശു​ദ്ധ​മാ​യ ഒ​രു ജീ​വി​തം ന​യി​ക്ക​ണം. എ​ല്ലാ​ത്തി​ലും ഉപരിയായി സ​ത്യ​സ​ന്ധ​രാ​കാ​ൻ ശ്ര​മി​ക്കു​ക.”

ഗാ​ന്ധി​ജി​യു​ടെ ഏ​റ്റ​വും വ​ലി​യ പ്ര​സ​ക്തി സ​ത്യ​ത്തി​നു​വേ​ണ്ടി സ്വ​യം സ​മ​ർ​പ്പി​ക്കാ​ൻ ക​ഴി​ഞ്ഞു എ​ന്ന​താ​ണ്. ജ​ന​ങ്ങ​ളി​ൽ സ​മ​ത്വ​ത്തി​ന്‍റെ​യും സാ​ഹോ​ദ​ര്യ​ത്തി​ന്‍റെ​യും ആ​വേ​ശം ജ​നി​പ്പി​ക്കാ​ൻ ഗാ​ന്ധി​ജി​യുടെ സത്യാധിഷ്ഠിതമായ നിലപാടു കൾക്കു ക​ഴി​ഞ്ഞു. ജ​ന​ത്തി​ന്‍റെ ഭ​യ​വും വി​ദ്വേ​ഷ​വും ഇ​ല്ലാ​താ​ക​ണ​മെ​ങ്കി​ൽ തീവ്ര​രാ​ഷ്ട്രീ​യ, ആ​ശ​യ​അ​ടി​മ​ത്ത​ത്തി​ൽനി​ന്ന് നാം ​മോ​ചി​ത​രാ​ക​ണം, സത്യത്തോടൊപ്പം നടക്കാൻ പഠിക്കണം.

മ​റ്റാ​രും കൂ​ടെ​യി​ല്ലെ​ങ്കി​ലും ഒ​റ്റ​യ്ക്കു ന​ട​ക്കാ​ൻ ഗാ​ന്ധി​ജി ധൈ​ര്യം കാ​ണി​ച്ചി​രു​ന്നു. ഒ​റ്റ​യ്ക്കു ന​ട​ന്ന് തിന്മക​ളെ കീ​ഴ്പ്പെ​ടു​ത്തി​യ​വ​നാ​ണ് അ​ദ്ദേ​ഹം. ഒ​രു സമൂഹത്തി​ലെ തിന്മക​ളെ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​തു​വ​ഴി മ​ത​മൈ​ത്രി​യോ മ​നു​ഷ്യ​മൈ​ത്രി​യോ അ​യ​ൽ​പ​ക്ക​മൈ​ത്രി​യോ ന​ഷ്ട​പ്പെ​ടു​ന്നി​ല്ല എ​ന്നു നാം ​തിരിച്ചറിയണം. തിന്മക​ളോ​ട് ​സന്ധി ചെയ്യുമ്പോ​ഴാ​ണ് മൈ​ത്രി ന​ഷ്ട​പ്പെ​ടു​ന്ന​ത്. സ്വ​ന്തം മ​ത​ത്തെ​ക്കു​റി​ച്ച് സം​സാ​രി​ക്കാ​തി​രി​ക്കു​ന്ന​ത​ല്ല സെ​ക്കു​ല​റി​സം; അ​ന്യ​മ​ത​വി​ദ്വേ​ഷ​വും വി​രോ​ധ​വും ഉ​പേ​ക്ഷി​ക്കു​ന്ന​തി​ലാ​ണ് സെ​ക്കു​ല​റി​സം.

ഒ​രു രാ​ജ്യ​ത​ന്ത്ര​ജ്ഞ​ൻ, രാഷ്‌ട്രമീ​മാം​സ​ക​ൻ, സാ​മൂ​ഹി​ക പ​രി​ഷ്ക​ർ​ത്താ​വ്, ഉ​ത്ത​മ​വാ​ഗ്മി, നി​യ​മ​വി​ദ​ഗ്ദ്ധ​ൻ, ലേ​ഖ​ക​ൻ, അ​ധ്യാ​പ​ക​ൻ, മാ​നു​ഷി​ക​മൂ​ല്യ​വാ​ദി, ബ​ഹു​വ​ർ​ഗനാ​യ​ക​ൻ, സ​ത്യാ​ന്വേ​ഷി, സ​ന്ന്യാ​സി​വ​ര്യ​ൻ തു​ട​ങ്ങി​യ​വ​യെ​ല്ലാം ഒ​രൊ​റ്റ വ്യ​ക്തി​യി​ൽ സ​മ​ന്വ​യി​ക്കു​ന്ന​താ​ണ് ഗാ​ന്ധി​ജി.

വൈ​വി​ധ്യ​ങ്ങ​ളും വൈ​രു​ധ്യങ്ങ​ളും നി​റ​ഞ്ഞ ഒ​രു ജ​ന​ത​യെ കോ​ർ​ത്തി​ണ​ക്കി ഏ​ക​മ​ന​സാ​ക്കി​യ മ​ഹാ​ത്മാ​വാ​ണ് ഗാ​ന്ധി​ജി. “ഇ​ങ്ങ​നെ​യൊ​രു മ​നു​ഷ്യ​ൻ ജീവിച്ചിരി​ക്കു​ന്നു എ​ന്ന​ത് അ​വി​ശ്വ​സ​നീ​യ​മാ​ണ്” എ​ന്ന ആ​ൽ​ബ​ർ​ട്ട് ഐ​ൻ​സ്റ്റൈ​ന്‍റെ വാ​ക്കു​ക​ൾ ഇ​വ​യു​ടെ നേ​ർ​സാ​ക്ഷ്യ​മാ​ണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.