ETV Bharat / state

നെല്ല് സംഭരണം വൈകുന്നു; കർഷകർ പാഡി ഓഫീസറെ ഉപരോധിച്ചു - Paddy procurement delayed

നെല്ല് ഉടൻ സംഭരിക്കാൻ നടപടി വേണമെന്നാവശ്യപ്പെട്ടാണ് കർഷകരുടെ ഉപരോധം.

നെല്ല് സംഭരണം വൈകുന്നു  കർഷകർ പാഡി ഓഫീസറെ ഉപരോധിച്ചു  കോട്ടയം  കോട്ടയം ജില്ലാ വാര്‍ത്തകള്‍  Paddy procurement delayed  farmers detained paddy officer
നെല്ല് സംഭരണം വൈകുന്നു; കർഷകർ പാഡി ഓഫീസറെ ഉപരോധിച്ചു
author img

By

Published : Mar 1, 2021, 1:27 PM IST

Updated : Mar 1, 2021, 2:13 PM IST

കോട്ടയം: നെല്ല് സംഭരണം വൈകുന്നതിൽ പ്രതിഷേധവുമായി കർഷകർ പാഡി ഓഫീസറെ ഉപരോധിച്ചു. കോട്ടയം പാഡി ഓഫീസിലാണ് സംയുക്ത കർഷക സമിതി ഉപരോധം നടത്തിയത്. നെല്ല് സംഭരിക്കണമെങ്കിൽ 1 ക്വിന്‍റലിന് 10 കിലോ കിഴിവു നൽകണമെന്നാണ് മില്ലുടമകൾ ആവശ്യപ്പെടുന്നത്. അതിനാൽ ഒരു മാസത്തിലധികമായി നെല്ല് പാടത്ത് കിടക്കുകയാണ്. ഇനിയും വൈകിയാൽ നെല്ല് നശിക്കുമെന്ന് കര്‍ഷകര്‍ പറയുന്നു. രണ്ട് കിലോയിലധികം കിഴിവ് നൽകാൻ തയാറല്ലെന്ന് കർഷകർ വ്യക്തമാക്കുന്നു. നെല്ല് ഉടൻ സംഭരിക്കാൻ നടപടി വേണമെന്നാവശ്യപ്പെട്ടാണ് കർഷകർ ഓഫീസ് ഉപരോധിച്ചത്.

നെല്ല് സംഭരണം വൈകുന്നു; കർഷകർ പാഡി ഓഫീസറെ ഉപരോധിച്ചു

അനാവശ്യമായ കുറ്റങ്ങൾ അടിച്ചേൽപ്പിച്ച് കർഷകരെ ചൂഷണം ചെയ്യാനാണ് മില്ലുടമകൾ ശ്രമിക്കുന്നതെന്നും അതിന് ഉദ്യോഗസ്ഥർ കൂട്ടുനിൽക്കുകയാണെന്നും കർഷക കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി എബി ഐപ്പ് ആരോപിച്ചു. ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാകാതെ പിൻമാറില്ലെന്നാണ് കർഷകർ പറയുന്നത്. സിഎംഡി നാളെ കര്‍ഷകരുമായി ചര്‍ച്ച നടത്താമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. നെല്ല് സംഭരണം വൈകുന്നതിൽ ഇന്ന് രാവിലെ നീണ്ടൂരിൽ കർഷകൻ പെട്രോൾ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. കഴിഞ്ഞ ദിവസം കല്ലറയിൽ കൃഷി ഓഫിസിലെത്തിയ കർഷകൻ ആത്മഹത്യ ഭീഷണി മുഴക്കിയിരുന്നു.

Last Updated : Mar 1, 2021, 2:13 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.