കോട്ടയം: എൻസിപിയിലെ ഭിന്നത മുതലെടുത്ത് പാലാ നിയമസഭാ സീറ്റിൽ അവകാശവാദമുന്നയിച്ച് കോൺഗ്രസ് എസ് രംഗത്ത്. എന്‍സിപിയുമായി ലയിച്ച ശേഷം പാലാ സീറ്റില്‍ തുടര്‍ച്ചയായി മത്സരിച്ചിരുന്നത് കോൺഗ്രസ് എസ് ആയിരുന്നു. പിന്നീട് പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടായിതിന് ശേഷമാണ് സീറ്റ് എന്‍സിപി കൈയ്യടക്കിയതെന്നും കോണ്‍ഗ്രസ് എസ് നേതാക്കള്‍ പറഞ്ഞു.
കെഎസ് സെബാസ്റ്റ്യൻ, ജോർജ് സി കാപ്പൻ, ഉഴവൂർ വിജയൻ, എന്നിവർ കോൺഗ്രസ് എസ് സ്ഥാനാർഥികളായിട്ടാണ് പാലയില്‍ മത്സരിച്ചിരുന്നത്. ഇവര്‍ പിന്നീട് എന്‍സിപിയുടെ ഭാഗമായി മാറുകയായിരുന്നെന്നും നേതാക്കള്‍ ചൂണ്ടിക്കാണിച്ചു. നിലവില്‍ എന്‍സിപി ജില്ലാ അധ്യക്ഷൻ അടക്കം 90% പ്രവർത്തകരും പാർട്ടിക്ക് പുറത്താണ്. ഈ സാഹചര്യത്തില്‍ എന്‍സിപി അവതരിപ്പിക്കുന്ന സ്ഥാനാര്‍ഥിയേക്കാള്‍ വിജയ സാധ്യതയുള്ള ആളുകള്‍ കോണ്‍ഗ്രസ് എസില്‍ ഉണ്ടെന്നും ഇവര്‍ പറയുന്നു. കോൺഗ്രസ് എസ് സംസ്ഥാന നിർവാഹകസമിതി അംഗം ഔസേപ്പച്ചൻ തകിടിയേലിനെ സ്ഥാനാർത്ഥിയാക്കാൻ ആണ് കോൺഗ്രസ് എസിന്‍റെ നീക്കം. എൻസിപിയിൽ നിന്നും പുറത്താക്കപ്പെട്ട നേതാക്കൾ കോൺഗ്രസ് എസിന്‍റെ ഭാഗം ആകുമെന്നും നേതാക്കൾ സൂചിപ്പിക്കുന്നു. പാലാ സീറ്റിനായുള്ള ആവശ്യം മുന്നണി നേതൃത്വത്തെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. ആവശ്യത്തിലുറച്ച് മുന്നോട്ടുപോകാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും ജില്ലാ ഭാരവാഹികൾ വ്യക്തമാക്കി. ഇതോടെ പാലാ ഉപതെരഞ്ഞെടുപ്പ് ഇടതുമുന്നണിക്ക് പുതിയ വെല്ലുവിളിയായി മാറുകയാണ്.