ETV Bharat / state

നിര്‍ണായക നീക്കവുമായി പി.ജെ ജോസഫ്; ലക്ഷ്യം സംസ്ഥാന കമ്മിറ്റി വിപുലീകരണം - kerala congress chairman

ഇരുപത്തിയാറിന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന് രേഖകൾ സമർപ്പിക്കണമെന്നിരിക്കെ സി.എഫ് തോമസിനെ ചെയർമാനാക്കി സംസ്ഥാന കമ്മിറ്റി ജോസഫ് പക്ഷത്തിന് അനുകൂലമാക്കാനാണ് നീക്കം

ലക്ഷ്യം സംസ്ഥാന കമ്മിറ്റി വിപുലീകരണം; പി.ജെ.ജോസഫിന്‍റെ നേതൃത്വത്തില്‍ നേതൃയോഗം
author img

By

Published : Nov 8, 2019, 9:42 PM IST

Updated : Nov 8, 2019, 11:47 PM IST

കോട്ടയം: കേരളാ കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി വിപുലീകരണം ലക്ഷ്യമിട്ട് കോട്ടയത്ത് പി.ജെ ജോസഫ് നേതൃയോഗം വിളിച്ചുചേര്‍ത്തു. വർക്കിങ് ചെയർമാന്‍റെ അധികാരം ഉപയോഗിച്ചുകൊണ്ടുള്ള പി.ജെ ജോസഫിന്‍റെ നടപടികൾ ചോദ്യം ചെയ്‌ത് ജോസ് കെ. മാണി വിഭാഗം വഞ്ചിയൂർ കോടതിയിൽ നൽകിയ ഹർജിയിൽ ഇരുപത്തിമൂന്നിന് വിധി വരാനിരിക്കെയാണ് ജോസഫ് വിഭാഗത്തിന്‍റ നിർണായക നീക്കം. വരാനിരിക്കുന്ന യുഡിഎഫ് യോഗത്തിൽ പാർട്ടിയെ പ്രതിനിധീകരിച്ച് ആറ് പ്രതിനിധികൾ പങ്കെടുക്കുമെന്നും ജോസ് കെ.മാണി വിഭാഗത്തില്‍ നിന്നും ആരും ഉണ്ടാവില്ലെന്നും പി.ജെ ജോസഫ് വ്യക്തമാക്കി. ജോസ് കെ. മാണി വിഭാഗത്തില്‍ നിന്ന് ആരെങ്കിലുമെത്തിയാൽ അവരെ തടയില്ലെന്നും ജോസഫ് കോട്ടയത്ത് പറഞ്ഞു.

നിര്‍ണായക നീക്കവുമായി പി.ജെ ജോസഫ്; ലക്ഷ്യം സംസ്ഥാന കമ്മിറ്റി വിപുലീകരണം

ഇരുപത്തിയാറിന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന് രേഖകൾ സമർപ്പിക്കണമെന്നിരിക്കെ സി.എഫ് തോമസിനെ ചെയർമാനാക്കി സംസ്ഥാന കമ്മിറ്റി ജോസഫ് പക്ഷത്തിന് അനുകൂലമാക്കാനാണ് നീക്കമെന്നാണ് സൂചന. നിലവിലെ സംസ്ഥാന കമ്മിറ്റിയില്‍ ജോസഫ് പൂർണമായും മാറ്റം വരുത്തിയേക്കും. കട്ടപ്പന കോടതിയുടെ വിധിയും തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അനൂകൂല പ്രസ്‌താവനകളും മുന്‍നിര്‍ത്തിയാണ് ജോസഫ് പക്ഷത്തിന്‍റെ നീക്കങ്ങൾ. 10 ദിവസത്തെ നോട്ടീസ് നൽകി ഇരുപത്തിയഞ്ചിന് മുമ്പ് ജോസഫ് സംസ്ഥാന കമ്മിറ്റി വിളിച്ച് ചേര്‍ക്കും.

Intro:പി.ജെ ജോസഫ് നേതൃയോഗം സംസ്ഥാന കമ്മറ്റി വിപുലികരണം ലക്ഷ്യമിട്ട്.Body:കേരളാ കോൺഗ്രസ് സംസ്ഥാന കമ്മറ്റി വിപുലികരണം ലക്ഷ്യമിട്ടുള്ളതായിരുന്നു പി.ജെ ജോസഫിന്റെ കോട്ടയത്തെ നേതൃയോഗം. വർക്കിംഗ് ചെയർമാന്റെ അധികാരമുപയോഗിച്ചുകൊണ്ടുള്ള പി.ജെ ജോസഫിന്റെ നടപടികൾ ചോദ്യം ചെയ്യ്തു കൊണ്ട് ജോസ് കെ മാണി വിഭാഗം വഞ്ചിയൂർ കോടതിയിൽ നൽകിയ ഹർജിയിൽ 23ന് വിധി വരാനിരിക്കെയാണ് ജോസഫ് വിഭാഗത്തിന്റെ നിർണ്ണായക നീക്കം.26 തിയതി മുഖ്യ തിരഞ്ഞെടുപ് കമ്മിഷന് രേഖകൾ സമർപ്പിക്കണമെന്നിരിക്കെ സി.എഫ് തോമസിനെ ചെയർമ്മാനാക്കി സംസ്ഥാന കമ്മറ്റി ജോസഫ് പക്ഷത്തിനനുകൂലമാക്കാനാണ് പദ്ധതി. നിലവിലെ സംസ്ഥാന കമ്മറ്റി ജോസഫ് പൂർണ്ണമായും പൊളിച്ചെഴുതും.കോട്ടയത്ത് നടന്ന നേതൃയോഗത്തെ ഇതിന്റെ ഭാഗമെന്നോണം വിലയിരുത്താം.കട്ടപ്പന കോടതിയുടെ വിധിയും തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനൂകൂല പ്രസ്ഥാവനകളിലും ഊന്നിയാണ് ജോസഫ് പക്ഷത്തിന്റെ നീക്കങ്ങൾ. 10 ദിവസത്തെ നോട്ടിസ് നൽകി 25 തിയക്ക് മുമ്പ് പി.ജെ ജോസഫ്  സംസ്ഥാന കമ്മറ്റി വിളിക്കും.പി.ജെ ജോസഫിനെ പ്രസ്ഥാവനകൾ വിരൽ ചൂണ്ടുന്നതും ഇതിലേക്ക് തന്നെ.

ബൈറ്റ് (ഡിസംബർ മാസത്തിന് മുമ്പ് തന്നെ പുനർ ക്രമീകരണങ്ങൾ)

23 തിയതിയിലെ കോടതി വിധിക്ക് ശേഷം സംസ്ഥാന കമ്മറ്റി വിളിച്ച് ചേർത്ത്  സി.എഫ് തോമസിനെ ചെയർമ്മാൻ ആയി നിയമിക്കും, ശേഷം 26 ന് മുമ്പായി പാർട്ടിയെ സംബന്ധിക്കുന്ന മുഴുവൻ രേഖകളും തിരഞ്ഞെടുപ്പ് കമ്മിഷനു മുന്നിൽ സമർപ്പിക്കാനാണ് ജോസഫിന്റെ പദ്ധതി. നടക്കാനിരിക്കുന്ന യു.ഡി.എഫ് യോഗത്തിൽ പാർട്ടിയെ പ്രതിനിധികരിച്ച് 6 പ്രതിനിധികൾ പങ്കെടുക്കുമെന്നും ജോസ് പക്ഷത്തിൽ നിന്നും ആരും ഉണ്ടാവില്ലന്നും പി.ജെ ജോസഫ് വ്യക്തമാക്കുന്നു. ജോസ് കെ മാണി പക്ഷത്ത് നിന്ന് ആരെങ്കിലും എത്തിയാൽ അവരെ തടയില്ലന്നും ജോസഫ് കോട്ടയത്ത് പറഞ്ഞു.

Conclusion:സുബിൽ തോമസ്
ഇ റ്റി വി ഭാരത്
കോട്ടയം
Last Updated : Nov 8, 2019, 11:47 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.